മാധ്യമങ്ങളെ തനിക്ക് ബഹുമാനമാണ്; തനിക്ക് എല്ലാ കാലത്തും മാധ്യങ്ങളോട് ഇതേ നിലപാട് തന്നെ ആയിരിക്കും; മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാൻ അല്ല; മാധ്യമ സിൻഡിക്കേറ്റ് എന്ന് വിളിച്ചത് ആരാണ്; 'പാർട്ടി കേഡർ' പരാമർശത്തിൽ വിശദീകരണവുമായി ഗവർണർ

രാവിലെ ഗവർണർ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു . നിങ്ങൾക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കിൽ രാജ്ഭവനിൽ ഒരു റിക്വസ്റ്റ് കൊടുത്തിട്ട് അറിയാൻ ശ്രമിക്കു എന്നാണ് ഗവർണർ പരിഹാസത്തോടെ പറഞ്ഞത്, ഈ കാര്യത്തെ കുറിച്ച് ഞാൻ പ്രതിക്കരിക്കാൻ തയ്യാറല്ല . നിങ്ങളിൽ ആരൊക്കെയാണ് യഥാർത്ഥ ജേണലിസ്റ്റുകൾ എന്നെനിക്കറിയില്ല. സിപിഎം പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു എന്നദ്ദേഹം വിമർശിച്ചു.
സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം. നിങ്ങളിൽ എത്ര പേര് യഥാർത്ഥ മാധ്യമ പ്രവർത്തകരാണ് ?ചിലർ മാധ്യമ പ്രവർത്തകർ ആയി നടിച്ച് പാർട്ടിക്ക് വേണ്ടി വന്നു നിൽക്കുന്നു. അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാൻ ഇല്ലെന്നും ഗവര്‍ണര്‍ കർശനമായി പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഒരു വിശദീകരണം നടത്തിയിരിക്കുകയാണ് ഗവർണ്ണർ. അദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
മാധ്യമങ്ങളെ തനിക്ക് ബഹുമാനമാണ്. തനിക്ക് എല്ലാകാലത്തുംമാധ്യങ്ങളോട് ഇതേ നിലപാട് തന്നെ ആയിരിക്കുമെന്ന് ഗവർണർ തറപ്പിച്ചു പറഞ്ഞു . മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാൻ അല്ല. മാധ്യമ സിൻഡിക്കേറ്റ് എന്ന് വിളിച്ചത് ആരാണെന്നും ഗവർണർ ചോദിച്ചു.
https://www.facebook.com/Malayalivartha






















