Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഗവര്‍ണര്‍ കളി തുടങ്ങി ...പോലീസില്ലെങ്കില്‍ കേന്ദ്രസേനയെത്തും! വിസിമാരുടെ വെല്ലുവിളി ഏറ്റെടുത്ത ഗവര്‍ണര്‍ പുറത്താക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നു, പിന്നാലെ കേരളത്തില്‍ ഗവര്‍ണര്‍ക്ക് സുരക്ഷ വേണമെന്ന് ഡിജിപിയോട് ആവശ്യവുമായി ആരിഫ് മുഹമ്മദ് ഖാന്‍...

24 OCTOBER 2022 05:54 PM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടും കല്പിച്ചാണ് മുന്നട്ട് പോകുന്നത്. പിണറായി വിജയന്റെയും സിപിഎം ന്റെയും രാഷ്ട്രീയ തിട്ടൂരങ്ങള്‍ക്കൊന്നും ചെവികൊടുക്കില്ലെന്ന് ഉഗ്രപ്രഖ്യാപനവുമായാണ് ഗവര്‍ണറുടെ യാത്ര. കണ്ണൂര്‍ വാഴ്‌സിറ്റി വി.സി.യെ സുപ്രീംകോടതി അയോഗ്യയാക്കിയതിന് പുറകെ കേരളത്തിലെ ഒന്‍പത് സര്‍വ്വകലാശാലകളുടെയും വി.സി.മാരോട് തല്‍സ്ഥാനം ഒഴിയാന്‍ പറഞ്ഞ സമയം കഴിഞ്ഞു . എന്നാല്‍ എല്‍ഡിഎഫ് തീരുമാന പ്രകാരം വിസിമാരാരും ഒഴിഞ്ഞില്ല. ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കില്‍ പുറത്താക്കട്ടേയെന്ന നിലപാടിലാണ് വിസിമാരും സര്‍ക്കാരും. വെല്ലുവിളി ഏറ്റെടുത്ത ഗവര്‍ണര്‍ പുറത്താക്കല്‍ നടപടിയുമായി മുന്നോട്ട് പോവുകയാണ്. കേരളത്തില്‍ ഗവര്‍ണര്‍ക്ക് സുരക്ഷ വേണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുക്കുകയാണ്.

ഗവര്‍ണര്‍ സുരക്ഷ ആവശ്യപ്പെടാന്‍ തക്ക അസാധാരണ സാഹര്യം എന്താണുള്ളതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചോദിച്ചു. ഗവര്‍ണര്‍ ഡിജിപിയോട് സുരക്ഷ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രിയാണ് പത്ര സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ രാജ് ഭവന്‍ ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തയിട്ടില്ല. കേരളത്തിലെ സാഹചര്യം മോശമാണെന്നാണ് ഗവര്‍ണറുടെ പക്ഷം. അസാധാരണമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഗവര്‍ണര്‍ പദവി തന്നെ എടുത്തു കളയുമെന്നുള്ള ഭീഷണി പോലും നിലനില്ക്കുകയാണ്. ചാന്‍സിലറുടെ അധികാരം ഗവര്‍ണറുടെ പക്കല്‍ നിന്നും മാറ്റാനുള്ള ബില്ലിന്മേല്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ തന്നെ വേണ്ടെന്ന് വെയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറായത്. ഭരണഘടനയ്ക്ക് പുറത്തേയ്ക്ക് സഞ്ചരിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഗവര്‍ണറുടെ ആരോപണവും ശക്തമാണ്.

കേരളത്തിന് മാത്രമായല്ല ഭരണഘടനയെന്നും ഗവര്‍ണര്‍ ബോധ്യപ്പെടുത്തുന്നുണ്ട്.കേരളത്തിലെ മന്ത്രമാര്‍ക്ക് വിവരവും വിദ്യാഭ്യാസമില്ലെന്ന ഗവര്‍ണറുടെ പ്രസ്ഥാവനയും മുഴച്ചു നില്ക്കുന്നുണ്ട്. മര്യാദയ്ക്ക് ഭരിക്കാത്ത മന്ത്രമാരെ ചെവിക്ക പിടിച്ച് പുറത്താക്കുമെന്ന ഗവര്‍ണറുടെ ട്വിറ്റിന്റെ പിന്നാലെയാണ് ചാന്‍സിലര്‍മാര്‍ക്കിതിരെ കടുത്ത ഭാഷയില്‍ ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ചാന്‍സിലര്‍മാര്‍ക്ക് തല്‍സ്ഥാനം ഒഴിയാനുള്ള സമയപരിധിയും നല്കി. ഒഴിയില്ലെന്ന ഒന്‍പത് ചാന്‍സിലര്‍മാരുടെയും പ്രഖ്യാപനം വന്നതോടെയാണ് ഗവര്‍ണര്‍ സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

തന്റെ ജീവനും രാജ്ഭവന്റെ സംരക്ഷണത്തിനും സുരക്ഷ ആവശ്യമാണെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണറുടെ ആവശ്യം ഡിജിപി അംഗീകരിച്ച് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ യുദ്ധം പൊതുജനങ്ങള്‍ക്കിടിയിലേയ്ക്ക് ഇട്ടു കൊടുത്തിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകരോട് പാര്‍ട്ടി രഹസ്യ നിര്‍ദ്ദേശവും ന്‌ല്കിയതായി ഗവര്‍ണര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലും സര്‍ക്കാര്‍ തീരുമാനങ്ങള്‍ സംരക്ഷിക്കാന്‍ ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശമുണ്ട്. അങ്ങനെയായാല്‍ ഗവര്‍ണര്‍ക്ക് രാജ്ഭവനില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. അത് മുന്‍കൂട്ടി കണ്ടാണ് ഗവര്‍ണര്‍ ഡിജിപിയോട് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേരള പോലീസ് സുരക്ഷ നല്കിയില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ എത്തിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. രാജ്ഭവനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി സിപിഎം ന്റെയും ഘടകക്ഷികളുടെയും നേതാക്കള്‍ രംഗത്തെത്തിയതും ഗവര്‍ണറെ ചൊടിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാരിനെയും മന്ത്രിസഭയേയും കുരുക്കിലാക്കാനുള്ള ശ്രമമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുമുയരുന്നത്. മന്ത്രിമാരായ പി.രാജീവ്, ആര്‍.ബിന്ദു , എം.ബി.രാജേഷ് എന്നിവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ ആക്രമിച്ചത്. കേരളത്തിന്റെ ഔദാര്യം പറ്റി ജീവിക്കുന്ന കേന്ദ്ര ജീവനക്കാരന്‍ എന്ന നിലയില്‍ നിന്ന് സ്‌റ്റേറ്റിന്റെ പരമാധികാരിയാണ് ഗവര്‍ണര്‍ എന്ന് കാട്ടികൊടുക്കാനുള്ള തത്രപാടിലാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്‍തുണ ഗവര്‍ണര്‍ നേടിയിട്ടുണ്ട്. പിന്നില്‍ ആര്‍ എസ് എസ് ബിജെപി ശക്തിയുമുണ്ട്. ഇക്കാരണത്താല്‍ ഗവര്‍ണറെ ആര്‍ എസ ് എസ് ഗവര്‍ണര്‍ എന്ന് കളിയാക്കി വിളിക്കാനും സിപിഎം തയ്യാറായി. ഇത് ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ക്കും അലോസരമുണ്ടാക്കി.

പൊതുജനം സര്‍ക്കാര്‍ നയങ്ങളാണ് അംഗീകരിക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പാര്‍ട്ടി നോമിനികളായി സര്‍വ്വകലാശാലകളുടെ വൈസ് ചാലര്‍മാരായെത്തിയവര്‍ക്ക് പലര്‍ക്കും മതിയായ യോഗ്യതയില്ലായിരുന്നെന്നും ആരോപണങ്ങളുണ്ട്. കൂടാതെ നിയമനത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നു പോലും പാലിച്ചിട്ടില്ല. ആറും ഏഴും പേരുടെ സീനിയോറിറ്റി മറികടന്നാണ് സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചിട്ടുള്ളത്. സീനിയോറിറ്റി നഷ്ടപ്പെട്ട നിരവധി അധ്യാപകര്‍ ഗവര്‍ണര്‍ക്ക് പരാതി നല്കിയിട്ടുണ്ട്. ഈ പരാതികളാകും വരും ദിവസങ്ങളില്‍ കേരളത്തിന്റെ വിസിമാരെ നിയമിക്കുന്ന കാര്യത്തില്‍ മാനദ്ണ്ഡമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

പാര്‍ട്ടി നോമിനികളെ വിസിമാരാക്കി സര്‍വ്വകലാശാലകളിലെ നിയമനങ്ങളെല്ലാം പാര്‍ട്ടിക്കാര്‍ക്കും കുടുംബക്കാര്‍ക്കുമായി തീറെഴുതി കൊടുക്കുന്നുവെന്ന ആരോപണം നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടികള്‍. വൈസ് ചാന്‍സിലര്‍മാര്‍ അയ്ക്കുന്ന നിയമന ഉത്തരവുകള്‍ ഗവര്‍ണര്‍ തള്ളിയതോടെയാണ് സര്‍വ്വകലാശാല വിഷയത്തില്‍ ചാന്‍സിലര്‍, വൈസ് ചാന്‍സിലര്‍ പോര് തുടങ്ങിയത്. വൈസ് ചാന്‍സിലര്‍മാര്‍ക്ക് പകരം സര്‍ക്കാര്‍ നിയമന വിഷയത്തില്‍ ഇടപെട്ടു . മന്ത്രിമാരും സിപിഎം നേതാക്കളും ഗവര്‍ണറെ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ നിയമനങ്ങളെ ഓരോന്നായി ഗവര്‍ണറും വലിച്ച് പുറത്തിട്ട് വിമര്‍ശിച്ചു. നിയമന കാര്യത്തില്‍ കോടതി ഇടപെടലും ഉണ്ടായി. ചട്ട പ്രകാരമല്ലാത്ത നിയമനങ്ങള്‍ കോടതി അസാധുവാക്കിയതോടെ ഗവര്‍ണറുടെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞു. എന്നാലിപ്പോള്‍ കണ്ണൂര്‍ വാഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നിയമനം അസാധുവാക്കി കൊണ്ടുള്ള കോടതി ഉത്തരവും ഗവര്‍ണറുടെ വാദമാണ് ശരിയെന്ന് തെളിയിക്കാനായി.

 

ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യതയും തള്ളികളയുന്നില്ല. വിസിമാരുടെ പുറത്താക്കല്‍ കാര്യത്തില്‍ ഗവര്‍ണര്‍ വിജയിച്ചാല്‍ സ്വഭാവികമായും കേരളത്തിലെ വിസിമാരുടെ നിയമനത്തില്‍ കാതലായ മാറ്റം വരും. വരും നാളുകളില്‍ പാര്‍ട്ടിക്കാരെ കുടിയിരുത്തി പാര്‍ട്ടി കുടുംബാംഗങ്ങള്‍ക്ക് ഉദ്യോഗം നല്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി എന്നെന്നേയ്ക്കുമായി ഇല്ലാതാകും. സീനിയേറിറ്റി മാനദണ്ഡങ്ങള്‍ പാലിയ്ക്കപ്പെടുകയും ചെയ്യും. ഈ പ്രത്യേക സാഹചര്യത്തില്‍ ജനം ഗവര്‍ണര്‍ക്കൊപ്പമാണോ, അതോ സര്‍ക്കാര്‍ നിലപാടിനൊപ്പമാണോയെന്ന് സിപിഎംനും പിടിയില്ല. ഗവര്‍ണര്‍ ഡിജിപിയോട് തന്റെ സുരക്ഷ കൂട്ടാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഗവര്‍ണര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് പൊതുവെ അനുമാനിയ്ക്കാം. വരും ദിവസങ്ങളില്‍ കേരളം അതിന് സാക്ഷിയാവുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 minutes ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 minutes ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (16 minutes ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (22 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (23 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (38 minutes ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (54 minutes ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (58 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (1 hour ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (1 hour ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (5 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (5 hours ago)

Malayali Vartha Recommends