യുവാവ് തോട്ടിൽ മരിച്ച നിലയിൽ; തോട്ടിൽ മലർന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്; പോലീസ് അന്വേഷണം ആരംഭിച്ചു

കൊടുമണ്ണിൽ യുവാവിനെ മരിച്ച നിലയിൽ. യുവാവിനെ തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുമൺ ഐക്കരേത്ത് ആതിര ഭവനിൽ ശിവൻകുട്ടി- ശാന്തകുമാരി ദമ്പതികളുടെ മകൻ ആദർശാണ് (21) മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2.30-നു തട്ട തോലൂഴം പെട്രോൾ പമ്പിന് സമീപമുള്ള വലിയതോട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം നാട്ടുകാരാണ് മൃതദേഹം കണ്ടത്. മാത്രമല്ല തോട്ടിൽ മലർന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ജീൻസും ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്.
അതേസമയം തിങ്കളാഴ്ച ഉച്ചക്ക് യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് പറയുന്നു. തുടർന്ന് സംഭവമറിഞ്ഞ് കൊടുമൺ പൊലീസ് സംഭവസ്ഥലത്ത് എത്തി. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: ആതിര.
https://www.facebook.com/Malayalivartha
























