Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഗവര്‍ണറുടെ അക്രമം ഒരു വശത്ത്; മറുവശത്ത് സ്വപ്‌ന സുരേഷിന്റെ ലൈംഗീകാരോപണ പരാതി; പിന്നെ സാമ്പത്തിക ബുദ്ധിമുട്ട്; എല്ലാം കൊണ്ടും കഷ്ടകാലത്തില്‍ നട്ടം തിരിഞ്ഞ് സര്‍ക്കാര്‍; ഗവര്‍ണറോട് ഉടക്കി വെറുതെ ആവശ്യമില്ലാത്ത പണി വാങ്ങി കൂട്ടുന്നതെന്തിനെന്ന് പാര്‍ട്ടി അണികൾ

26 OCTOBER 2022 12:16 PM IST
മലയാളി വാര്‍ത്ത

കേരളം മുന്‍പെങ്ങു കണ്ടിട്ടില്ലാത്ത വിധം പുകഞ്ഞ് നീറുകയാണ്. കേരളത്തിന്റെ എല്ലാ മേഖലകളും തകര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്. ഗവര്‍ണറുടെ അക്രമം ഒരു വശത്ത് മറുവശത്ത് സ്വപ്‌നസുരേഷിന്റെ ലൈംഗീകാരോപണ പരാതി. പിന്നെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം കൊണ്ടും സര്‍ക്കാര്‍ കഷ്ടകാലത്തില്‍ നട്ടം തിരിയുകയാണ്. ഗവര്‍ണറോട് ഉടക്കി വെറുതെ ആവശ്യമില്ലാത്ത വാങ്ങി കൂട്ടുന്നതെന്തിനെന്ന് പാര്‍ട്ടി അണികളും ചോദിക്കുന്നുണ്ട്.

അണികളുടെ ചോദ്യമൊന്നും കേള്‍ക്കാന്‍ നേതാക്കള്‍ സമയമില്ല. അത്രത്തോളം കലുഷിതമാണ് സര്‍ക്കാര്‍ സംവിധാനം. സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ കടുപിടുത്തം നടത്തുന്നത് അദ്ദേഹത്തിനും തെറ്റിപറ്റിയെന്നു പറഞ്ഞു കൊണ്ടാണ്. സര്‍ക്കാര്‍ പറഞ്ഞ ആള്‍ക്കാരെ വൈസ് ചാന്‍സിലര്‍മാരായി നിയമിച്ചു. അത് ചട്ടവിരുദ്ധമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ചെയ്ത തെറ്റ് തിരുത്താന്‍ അവസരം വേണമെന്നാണ് ഗവര്‍ണര്‍ ഹൈക്കോടതിയെ അറിയിച്ചത്.

കോടതി ഗവര്‍ണര്‍ക്ക് അവസരം കൊടുക്കാന്‍ ഉത്തരവിടുകയും. പതിനൊന്ന് വൈസ് ചാന്‍സിലര്‍ നിയമനവും ഗവര്‍ണര്‍ തിരുത്താന്‍ ശ്രമിക്കുന്നു ഇതാണ് കേരള സര്‍ക്കാരിന് തലവേദനയായിരുക്കുന്നത്. അതായത് സര്‍വ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വല്‍ക്കരിക്കാനുള്ള സഖാക്കളെയാണ് വിസിമാരായി സ്ഥാപിച്ചിരുന്നത്. ആ വിസിമാരെ കൊണ്ട് നാളിതുവരെ എ.കെ.ജി സെന്ററില്‍ നിന്നുള്ള തിട്ടൂരങ്ങളാണ് നടപ്പിലാക്കിയിരുന്നത്. വിസിമാര്‍ സ്വന്ത ഇഷ്ട പ്രകാരം ഒന്ന് മുള്ളാന്‍ പോലും പുറത്തു പോയിട്ടില്ല.

സെനറ്റ്, സിന്‍ഡിക്കേറ്റ് സഖാക്കള്‍ പറയുന്നതാണ് സര്‍വ്വകലാശാലയിലെ അവസാന വാക്ക്. അക്ഷരാഭ്യാസം പോലുമില്ലാത്തവര്‍ സെനറ്റിലും സിന്‍ഡിക്കേറ്റിലും കടന്നുകൂടിയിട്ടും ആരും ഒന്നും മിണ്ടിയിട്ടില്ല. ഇപ്പോഴിതാ ഗവര്‍ണര്‍ ശുദ്ധികലശത്തിനൊരുങ്ങുന്നു. സര്‍വ്വകലാശാലകള്‍ കാവി വല്ക്കരിക്കപ്പെടാനാണ് ശ്രമിക്കുന്നതെന്ന് സഖാക്കള്‍ പറഞ്ഞു നടക്കുന്നു. എന്നാല്‍ കമ്മ്യൂണിസം പോയി കാവി വന്നാലും കുഴപ്പമില്ലെന്ന മട്ടിലാണ് പൊതുജനം. കഴിഞ്ഞ അഞ്ച് വര്‍ഷം യൂണിവേഴ്‌സിറ്റികളില്‍ നടന്ന ബന്ധുനിയമനങ്ങള്‍ എല്ലാം പുറത്തു കൊണ്ടു വരിനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത് സകല തെളിവുകളും കയ്യില്‍ കരുതി കൊണ്ടാണ് എന്ന് അനുമാനിക്കാം. ബന്ധുനിമന ലിസ്റ്റ് പുറത്തു കൊണ്ടു വരുന്നതിന് ഗവര്‍ണര്‍ക്ക് രണ്ട് ലക്ഷ്യങ്ങളുണ്ട്. ബന്ധുക്കളായി സര്‍വ്വീസില്‍ കയറിവരുടെ യോഗ്യതയ്ക്കനുസരിച്ച് ഉണ്ടാക്കിയ പോസ്റ്റുകള്‍ എതൊക്കയെന്ന് കണ്ടെത്തിയതായി അറിയുന്നു. അതുപോലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മുതല്‍ മുകളിലോട്ടുള്ള നിയമനങ്ങളും അന്വേഷണ വഴിയിലാണ്. അസിസ്റ്റന്റ് നിയമനങ്ങളില്‍ വന്‍ കോഴ ഇടപാട് നടന്നതായുള്ള രേഖകള്‍ രാജ്ഭവന്‍ ശേഖരിച്ചിട്ടുണ്ട്.

കൂടാതെ രാജ് ഭവനിലേയ്ക്ക് സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചുള്ള പരാതികളുടെ പ്രവാഹമാണ്. സാധാരണക്കാരന്‍ പോലും ഗവര്‍ണര്‍ ഓഫിലേയ്ക്ക് പലവിധ വിഷയങ്ങള്‍ പറഞ്ഞ് പരാതികള്‍ അയയ്ക്കുകയാണ്. പിണറായി വിജയനെ കുടഞ്ഞെറിഞ്ഞ ഗവര്‍ണര്‍ക്ക് പലകാര്യങ്ങളും ചെയ്യന്‍ കഴിയുമെന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. പോലീസിനെതിരെയും പാരാതികള്‍ എത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയടക്കമുള്ള വിദ്യാഭ്യാസ വകുപ്പിലെ എല്ലാ അനധികൃത നിയമനങ്ങളും പുറത്തു കൊണ്ടു വരുമെന്നാണ് പ്രതീക്ഷ.

ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ യോഗ്യത മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന നിയമനങ്ങള്‍ നിറുത്തി വെയ്ക്കണമെന്ന കോടതി ഉത്തരവ് പോലും സര്‍ക്കാര്‍ മാനിക്കുന്നില്ല. വേണ്ടപ്പെട്ടവര്‍ക്കായി ചട്ടങ്ങളും വ്യവസ്ഥകളും മറച്ചു വെച്ചു നിയമനവും അധിക ശമ്പളവും നല്കുന്നതായും പരാതിയുണ്ട്. പരാതികളെ കുറിച്ച് ഗവര്‍ണര്‍ പ്രതികരിച്ചിട്ടില്ല .പരാതികള്‍ക്ക് ആധാരമായ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.

തെളിവുകള്‍ സൂക്ഷിച്ചുകൊണ്ടാവാം പിണറായി സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിറുത്തേണ്ടതെന്നും രാജ്ഭവന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നിയമനിര്‍മ്മാണത്തിന്റെ തിരക്കിലാണ്. നിയമസഭ ചേരാത്ത സമയമായതിനാല്‍ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള ഓര്‍്ഡിനന്‍സ് ഇറക്കാനാണ് ശ്രമം എന്നറിയുന്നു. ഓര്‍ഡിനന്‍സിന്റെ ജോലികള്‍ അവസാന ഘട്ടത്താലാണ്. എങ്ങനെയും യൂണിവേഴ്‌സിറ്റികളുടെ ഭരണം നഷ്ടപ്പെടാതെ നോക്കാനുള്ള തത്രപാടിലാണ് ഇടതുപക്ഷവും സര്‍ക്കാരും.

അതുപോലെ തന്നെ ഗവര്‍ണര്‍ ചാന്‍സിലറായി തുടര്‍ന്നാല്‍ യൂണിവേഴ്‌സിറ്റി നിയമനങ്ങളെ സംബന്ധിച്ച് വിവാദങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരും. അത് സര്‍ക്കാരിനെ മാത്രമല്ല സിപിഎം പാര്‍ട്ടിയേയും വേട്ടായാടുമെന്ന് കരുതുന്നു. ആരൊക്കെ ബന്ധുനിയമനം നേടിയെന്ന് ലിസ്റ്റ് പുറത്തുവരുന്ന സാഹചര്യമുണ്ടായാല്‍ സിപിഎമ്മില്‍ വന്‍ പൊട്ടിതെറിയുണ്ടാകാനാണ് സാധ്യത. കാരണം അണികളെ നോക്കുകുത്തികളാക്കി നേതാക്കളുടെ കുടുംബങ്ങളില്‍ ഉള്ളവര്‍ക്ക് നേടിയ ജോലികളുടെയും സ്ഥാനമാനങ്ങളുടെയും കണക്ക് ഗവര്‍ണര്‍ പുറത്തു വിടുമെന്ന് ഭയം സിപിഎം നെ വല്ലാതെ വേട്ടയാടുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ പ്രതിഛായ മോശപ്പെടുത്താനുള്ള നടപടിയിലേയ്ക്ക് കടക്കാതെ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമവും സിപിഎം നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends