വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്... വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് , അപേക്ഷ ഇന്ന് പരിഗണനയില്‍

വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്... വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് , അപേക്ഷ ഇന്ന് പരിഗണനയില്‍.
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി നാലു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ തമ്മില്‍ എത്ര വര്‍ഷത്തെ പരിചയമുണ്ടായിരുന്നു, എപ്പോള്‍ മുതലാണ് ശ്യംജിത്തിന്റെ മനസില്‍ പക തോന്നി തുടങ്ങിയത്, തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് പാനൂരില്‍ പ്രണയപ്പകയില്‍ വിഷ്ണുപ്രിയ അതിദാരുണമായി കൊല്ലപ്പെട്ടത്. കിടപ്പുമുറിയിലാണ് യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയാണ് വിഷ്ണുപ്രിയ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീടിനകത്ത് കണ്ടെത്തിയത്. പ്രതിയായ ശ്യാംജിത്തിനെ നേരത്തെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ടായിരുന്നു.
അയാളെ സംഭവസ്ഥലത്ത് എത്തിക്കാനുള്ള നടപടികളെ കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അയല്‍വാസിയേയും സാക്ഷി പട്ടികയില്‍ പെടുത്താന്‍ സാധ്യതയുണ്ട്.
അന്വേഷണം വേഗത്തിലാക്കി മാതൃകപരമായ ശിക്ഷ വാങ്ങിക്കൊടുക്കാവുന്ന രീതിയിലേക്ക് എത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























