നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30ലേക്ക് മാറ്റി.... പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് തിരുവനന്തപുരം സിജെഎം കോടതി കേസ് മാറ്റിയത്

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30ലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് തിരുവനന്തപുരം സിജെഎം കോടതി കേസ് മാറ്റിയത്.
നിയമസഭയിലെ ദൃശ്യങ്ങളടങ്ങിയ ഡിവിഡി ഹാജരാക്കുന്നതിന് ഒരു മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിക്കുകയുണ്ടായി. ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് കൈമാറാനുള്ള നടപടി പൂര്‍ത്തിയാക്കിയ ശേഷം വിചാരണ തീയതി തീരുമാനിക്കുക.
കേസിലെ ആറു പ്രതികളെയും കോടതി നേരത്തെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചെങ്കിലും പ്രതികള്‍ കുറ്റം നിഷേധിച്ചിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, കെ.ടി.ജലീല്‍ എംഎല്‍എ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.അജിത്, സി.കെ.സദാശിവന്‍, കെ.കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
2015 മാര്‍ച്ച് 13ന് ബാര്‍കോഴ കേസിന്റെ പേരില്‍ അന്നത്തെ ധനകാര്യമന്ത്രി കെ. എം. മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെ നിയമസഭയില്‍ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസിലുള്ളത്.
"
https://www.facebook.com/Malayalivartha

























