ഓടിച്ച് നോക്കാനെന്ന പേരിൽ ഷോറൂമില്‍ നിന്ന് ആഡംബര ബൈക്കുമായി കടന്നു, പ്രതിയെ ഒടുവിൽ ഓടിച്ചിട്ട് പിടികൂടി പോലീസ്...!

ഷോറൂമില്‍ നിന്ന് ഓടിച്ച് നോക്കാനെന്ന വ്യാജേന ആഡംബര ബൈക്കുമായി മുങ്ങിയ പ്രതിയെ ഒടുവിൽ ഓടിച്ചിട്ട് പിടികൂടി പോലീസ്.ആലപ്പുഴ തുറവൂര്‍ സ്വദേശി വിഷ്ണു ശ്രീകുമാറിനെയാണ് (28) പൊലീസ് പിടികൂടിയത്. വടക്കഞ്ചേരി, ആലത്തൂര്‍, കുഴല്‍മന്ദം, കോട്ടായി സ്‌റ്റേഷനുകളിലെ പൊലീസുകാര്‍ ഒരുമിച്ച് നടത്തിയ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ പെരിങ്ങോട്ടുകുറിശ്ശി പരുത്തിപുള്ളിയില്‍ നിന്നാണ് അറസ്റ്റ് ചെയതത്. ഒരാഴ്ച മുന്‍പാണ് ആലുവയിലെ ബൈക്ക് ഷോറൂമില്‍ നിന്ന് ഓടിക്കാന്‍ എന്ന വ്യാജേന ആഡംബര ബൈക്ക് വാങ്ങി അതുമായി പ്രതി മുങ്ങിയത്. പിന്നാലെ ഈ ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് മാറ്റി വ്യാജമായി വെച്ചു. ശേഷം ഷൊര്‍ണൂര്‍ വഴിചെര്‍പ്പുളശ്ശേരിയിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് തൃശൂര്‍ ഭാഗത്തേക്ക് കടന്ന് കളഞ്ഞ പ്രതി ആലത്തൂര്‍ ഭാഗത്തേക്ക് വരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
എന്നാല്‍ പ്രതി പൊലീസിന് പിടികൊടുക്കാതെ മലമുല്‍ക്ക് വഴി തിരിഞ്ഞ് വെങ്ങന്നൂര്‍ പാതയിലൂടെ മാരാക്കാവ് ഭാഗത്തേക്ക് പോയി. ചിതലി വഴി ദേശീയപാതയില്‍ എത്തിയതോടെ കുഴല്‍മന്ദം പൊലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കിയ പ്രതി പരുത്തിപ്പുള്ളി ഭാഗത്തേക്ക് പോയി.
പൊലീസ് പിന്നാലെ പിന്തുടര്‍ന്ന് മനസിലാക്കിയ പ്രതി ബൈക്ക് ഉപേക്ഷിച്ച് പരുത്തിപ്പുള്ളി ഭാഗത്തെ ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചു. അവിടെയെത്തിയ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിടിച്ചുപറി, മയക്കുമരുന്ന് കച്ചവടം അടക്കം അമ്പതോളം കേസുകളില്‍ പ്രതിയാണിയാള്‍. ആലത്തൂര്‍ സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ നേരത്തെ തടവ് ചാടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























