കേരള ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി, സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് എട്ടാം നിലയില്‍ നിന്നും താഴെയിറക്കിയ യുവാവ് പോലീസ് കസ്റ്റഡിയിൽ

കേരള ഹൈക്കോടതിയിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് ഹൈക്കോടതിയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്. ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയാണ് ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ചത്.
ഹൈക്കോടതിയുടെ എട്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ ശ്രമം. ഒടുവിൽ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കുടുംബ കോടതിയിലെ കേസ് നീണ്ട് പോകുകയാണെന്നും നീതി കിട്ടാൻ വൈകുകയാണെന്നും ആരോപിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
വിവാഹമോചനക്കേസിലെ ജീവനാംശം നല്‍കുന്നത് സംബന്ധിച്ച വിനു ആന്റണിയുടെ അപ്പീലാണ് കോടതി പരിഗണിച്ചിരുന്നത്. നിലവിൽ ഇയാളിപ്പോൾ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha


























