ധനമന്ത്രിയുടെ പ്രസംഗം ഗവർണറെയോ രാജ്ഭവനെയോ ഇകഴ്‌ത്തിക്കാട്ടിയതല്ല; ഭരണഘടനാപരമായ ലംഘനമല്ല; ഗവർണറുടെ ആവശ്യം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ഗവർണർ. ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റണമെന്നും മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് ഗവർണർ. വലിയ കോളിക്കകം സൃഷ്ടിക്കുന്ന ഒരു പ്രശ്നത്തിനാണ് ഇപ്പോൾ തിരി കൊളുത്തപ്പെട്ടിരിക്കുന്നത്. ഒരു പ്രസംഗത്തിനിടയിൽ ധനമന്ത്രി ഗവർണർക്കെതിരെ മോശമായി പറഞ്ഞു എന്നാരോപിച്ചാണ് ഗവർണ്ണർ ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി ചില നിർണ്ണായക കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. കത്ത് ലഭിച്ച് ഉടൻ തന്നെ ആവശ്യം തള്ളികൊണ്ട് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകി .
ധനമന്ത്രിയുടെ പ്രസംഗം ഗവർണറെയോ രാജ്ഭവനെയോ ഇകഴ്‌ത്തിക്കാട്ടിയതല്ലെന്നും, ഭരണഘടനാപരമായ ലംഘനമല്ലെന്നുമാണ് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ഉള്ളത്. ആവശ്യം പിൻവലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ കെ.എൻ ബാലഗോപാൽ വിമർശിച്ചിരുന്നു. ഇതായിരുന്നു ഗവർണറെ . ഉത്തർപ്രദേശുകാർക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്.
അതേസമയം അസാധാരണമായ നീക്കമാണ് ഗവർണർ ഇപ്പോൾ നടത്തിയിരിക്കുന്നത്.ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ.ധനമന്ത്രിയെ മാറ്റണമെന്നും ഗവർണർ പറഞ്ഞിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. ധനമന്ത്രി പുറത്താക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളം ഇതുവരെ കാണാത്ത നീക്കങ്ങളാണ് ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നത് മന്ത്രിയെ തന്നെ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുകയാണ് എന്നാൽ ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരിക്കുകയാണ്. പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രമുഖമായ ഒരു പദവി വഹിക്കുന്ന ധനമന്ത്രിയെ തന്നെ നീക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ തന്നെ ഇത് ഭരണഘടന നിയമപ്രശ്നമായി മാറാവുന്ന തരത്തിലുള്ള ഒരു പ്രശ്നത്തിനാണ് ഗവർണർ ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്.
ധനമന്ത്രി കെ ബാലഗോപാൽ തനിക്കെതിരെ നടത്തിയ ചില പരാമർശങ്ങൾ ശരിയായില്ല എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ തന്നെ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും ഗവർണർ വിമർശിച്ചിരുന്നു . മദ്യവും ലോട്ടറിയും വിറ്റ് വരുമാനമുണ്ടാക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് മന്ത്രി തനിക്ക് ക്ലാസ് എടുക്കേണ്ടെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഹാസം. മദ്യവും ലോട്ടറിയുമാണ് വികസനമെന്ന് സർക്കാർ കരുതുന്നു.
https://www.facebook.com/Malayalivartha


























