ഗവർണറുടെ ഒരു രോമത്തിൽ തൊട്ടാൽ കേരളത്തിലെ സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രം തയാറാകണം; ഗവർണർ പ്രതിനിധാനം ചെയ്യുന്നത് രാഷ്ട്രപതിയെയും കേന്ദ്രത്തെയും, കേരളത്തിലെ ഭ്രാന്തന്മാരായ കമ്മ്യൂണിസ്റ്റുകാർ മനസിലാക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

കേരള സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത് എത്തിയിരിക്കുകയാണ്. ഗവർണറുടെ ഒരു രോമത്തിൽ തൊട്ടാൽ കേരളത്തിലെ സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രം തയാറാകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിക്കുകയുണ്ടായി. രാഷ്ട്രപതിയെയും കേന്ദ്രത്തെയുമാണ് ഗവർണർ പ്രതിനിധാനം ചെയ്യുന്നതെന്ന് കേരളത്തിലെ ഭ്രാന്തന്മാരായ കമ്മ്യൂണിസ്റ്റുകാർ മനസിലാക്കണമെന്നും അദ്ദേഹം ട്വീറ്റിൽ കുറിക്കുകയും ചെയ്തു.
അതേസമയം, സർവകലാശാല വി സിമാർക്കെയിരായ നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം നിലവിൽ കടുപ്പിക്കുകയാണ് സർക്കാർ. പിപ്പിടി വിദ്യ പരാമർശം ആവർത്തിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്‌ഭവനിലേയ്ക്ക് എൽഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























