എറണാകുളത്ത് സ്വര്‍ണ്ണം മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

സ്വര്‍ണ്ണം മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. സംഭവത്തിൽ എറണാകുളം എ.ആര്‍ ക്യാമ്പിലെ അമലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാൽ മോഷ്ടിച്ച സ്വര്‍ണ്ണം അമല്‍ദേവ് പണയം വച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് അമല്‍ മോഷ്ടിച്ചത്. തുടർന്ന് നടേശന്റെ മരുമകളുടെ 10 പവന്‍ സ്വര്‍ണ്ണമാണ് മോഷണം പോയത്. ഇതിനു പിന്നാലെ സ്വര്‍ണ്ണം കാണാനില്ലെന്ന നടേശന്റെ പരാതിയെ തുടര്‍ന്ന് സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍ അമല്‍ദേവ് സ്വര്‍ണ്ണം മോഷ്ടിച്ചതായി കണ്ടെത്തുകയായിരുന്നു.
ഇതോടെ അമല്‍ ദേവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. എന്നാൽ താന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അതാണ് സ്വര്‍ണ്ണം മോഷ്ടിക്കാന്‍ കാരണമെന്നും അമല്‍ ദേവ് പോലീസിനോട് പറഞ്ഞതായാണ് വിവരം.
https://www.facebook.com/Malayalivartha


























