Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മന്ത്രിമാരെ കുടുക്കി ഗവര്‍ണര്‍; മന്ത്രി ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി! മന്ത്രിയെ പുറത്താക്കിയില്ലെങ്കില്‍ സര്‍ക്കാരിന് കടുത്ത പ്രതിസന്ധികളെ നേരിടേണ്ടി വരുമെന്ന് താക്കീത്, ധനമന്ത്രി രാജഗോപാലിന് തൊട്ടു പുറകെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിനെതിരെ ഗവര്‍ണറുടെ നടപടിയുണ്ടാകാൻ സാധ്യത

26 OCTOBER 2022 04:49 PM IST
മലയാളി വാര്‍ത്ത

കേരള ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രഖ്യാപനം കേട്ടുകേള്‍വിയില്ലത്തതാണ്. കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ അതിന്റെ എല്ലാ സീമകളും ലംഘിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും വരുന്നത്. മന്ത്രി ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. മന്ത്രിയുടെ പ്രസംഗത്തിന്റെ മാധ്യമ വാര്‍ത്തകളാണ് ഗവര്‍ണര്‍ തെളിവായി ഹാജരാക്കുന്നത്. മന്ത്രിയെ പുറത്താക്കിയില്ലെങ്കില്‍ സര്‍ക്കാരിന് കടുത്ത പ്രതിസന്ധികളെ നേരിടേണ്ടി വരുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിക്കുന്നു. മന്ത്രിയെ പുറത്താക്കാനുള്ള ഗവര്‍ണറുടെ ഉത്തരവ് തള്ളിക്കളയുന്നതായി പിണറായി വിജയനും പറഞ്ഞതോടെ വൈസ് ചാന്‍ലര്‍മാരെ മാറ്റാനുള്ള പോര് മുഖ്യമന്ത്രി കസേര തെറിക്കുന്ന അവസ്ഥയിലേയ്ക്ക് മാറുകയാണ്.

ധനമന്ത്രി രാജഗോപാലിന് തൊട്ടു പുറകെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിനെതിരെ ഗവര്‍ണറുടെ നടപടിയുണ്ടാകാനാണ് സാധ്യത. മന്ത്രി ബിന്ദു നടത്തിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളുമൊക്കെ ഗവര്‍ണര്‍ ഗൗരവമായിട്ടാണ് കാണുന്നത്. സര്‍വ്വകലാശാലകള്‍ യുജിസി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഉന്നത വിദ്യാഭ്യാസ മേഖല എ.ഐ.സി.ടിയുടെ നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആര്‍യ.ബിന്ദു അധികാരത്തില്‍ വന്ന ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ എ.ഐ.സി.ടിയുടെ നിയമാവലി അട്ടിമറിച്ച് നിരവധി പേരെ നിയമിച്ചതായാണ് ഗവര്‍ണര്‍ക്ക് കിട്ടിയിരിക്കുന്ന വിവരം. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രത്യേകിച്ച സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലെ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, പ്രിന്‍സിപ്പാള്‍ തസ്തികകളിലേയ്ക്ക് യോഗ്യതയില്ലാത്തവരെ നിയമിച്ചു വെന്നാണ് പരാതി. പരാതികളുടെ പ്രളയമാണ് രാജ്ഭവനിലേയ്ക്ക്. പരാതികളെല്ലാം സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെയുള്ളതാണ് എന്നുള്ളതും ശ്രദ്ധേയമാണ്. കേരളത്തിലെ പോളിടെക്‌നിക് കോളെജുകളിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ച വിഷയം വളരെ ദിവസങ്ങളായി വിവാദമായി മാറിയിരിക്കുകയാണ്.

പോളിടെക്‌നിക് കോളെജുകളില്‍ ലക്ചറര്‍ പോസ്റ്റിലെത്തുവര്‍ക്ക് റഗുലര്‍ ബി.ടെക്, എം.ടെക് യോഗ്യത വേണമെുള്ളതാണ് എ.ഐ.സി.ടി.യ ഇ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനത്തെ പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പല്‍മാരുടെ യോഗ്യത സംബന്ധിച്ച സംശയം ഉയരുന്നുണ്ട്. 26 പേരെയാണ് പ്രത്യേക ഉ്ത്തരവിലൂടെ പ്രിന്‍സിപ്പല്‍ തസ്തികയിലേയ്ക്കുയയര്‍ത്തിയത്. റഗുലര്‍ ബി.ടെക്, എം.ടെക് ബിരുദമില്ലാത്തവരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുന്നതിനെതിരെ ചില പോളിടെക്‌നിക് ജീവനക്കാര്‍ കോടതിയ സമീപിച്ചു. സംഭവത്തില്‍ വിശദമായ വാദം കേട്ട കോടതി എ.ഐ.സി.ടി.ഇ മാനദണ്ഡം ഉറപ്പാക്കി പ്രിന്‍സിപ്പല്‍ നിയമനം നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രമോഷന്‍ നല്കിയ 26 പേരില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് മതിയായ യോഗ്യതകളുള്ളതെന്നാണ് ആക്ഷേപം ഉയരുന്നത്.

ആള്‍ ഇന്‍ഡ്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ അഥവാ എ.ഐ.സി.ടി .ഇ യാണ് പോളിടെക്‌നിക് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യതാമാനദണ്ഡം നിശ്ചയിക്കുന്നത്. മൂന്നു തരത്തിലാണ് അംഗീകാരമാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരുമണിമുതല്‍ ഒന്‍പത് മണിവരെയുള്ള റഗുലര്‍ കോഴ്‌സ്, തിങ്കള്‍ മുതല്‍ ശനി വരെയുള്ള ഈവനിംഗ് കോഴ്‌സ് ഇതൊന്നുമല്ലെങ്കില്‍ റെഗുലര്‍ കോഴ്‌സ്. ഇതിലേതെങ്കിലും ഒന്നിലൂടെ ബിരുദമോ, ബിരുദാന്തര ബിരുദമോ നേടിയവര്‍ക്ക് മാത്രമേ പ്രമോഷനോ, ശമ്പള വര്‍ദ്ധനയോ മറ്റ് ആനുകൂല്യങ്ങളോ നല്കാന്‍ പാടുള്ളൂ. നേരത്തേ വിവധ തസ്തികകളിലേയ്ക്ക് 250 പേര്‍ക്ക് സ്ഥാനക്കയറ്റം നല്കിയത് വിവാദമായിരുന്നു.

ഇതില്‍ ഉയര്‍ന്നുവന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എസ്.പിയായിരുന്ന പി.സുകേശന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഇന്‍സ്പക്ടര്‍ സന്തോഷ് മുഴുവന്‍ രേഖകളും പരിശോധിച്ച് അന്വേഷണം നടത്തി. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി 2017 വരെ മുപ്പത് കോടിയോളം രൂപ സര്‍ക്കാരില്‍ നിന്നും നഷ്ടപ്പെടുത്തിയെന്നു. അനധികൃതമായി കൈപററിയ തുകകള്‍ തിരിച്ചു പിടിക്കണമെന്നും വിജിന്‍സ് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന വരെയാണ് പ്രിന്‍സിപ്പല്‍മാരായി ആര്‍.ബിന്ദു സ്ഥാനക്കയറ്റം നല്കിയത്. കൂടാതെ ഈ കേസില്‍ നടന്ന അഴിമതിയേ കുറിച്ചും വിജിലന്‍സ് വിശദമായ റിപ്പോര്‍ട്ട് നല്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ എത്തുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്കി പ്രമോഷനും ശമ്പള വര്‍ദ്ധനവിനും ശുപാര്‍ശ ചെയ്യുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കോടികള്‍ കൈക്കൂലിയായി വാങ്ങുന്നുണ്ടെന്നും കണ്ടെത്തി. സര്‍ക്കാരിന്റെ ചിലവില്ലാതെ എം.ടെക് എടുത്തവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവിനും അര്‍ഹതയുണ്ടെന്ന വിചിത്രമായ കണ്ടെത്തലാണ് സമിതി സര്‍ക്കാരിന് നല്കിയത്.

സര്‍ക്കാര്‍ പോളിടെക്‌നികില്‍ ജോലി ചെയ്യുന്ന കാലയളവില്‍ സര്‍ക്കാര്‍ ശമ്പളം കൃത്യമായി പറ്റുന്നവര്‍ എങ്ങനെയാണ് റെഗുലര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്ന കാര്യത്തില്‍ അന്വേഷണമോ വിശദീകരണമോ ഇല്ലാതെയാണ് ആര്‍.ബിന്ദു പ്രമോഷന്‍ നല്കിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍ . ഒര് അധ്യാപകന്‍ റെഗുലര്‍ കോഴ്‌സിന് ചേര്‍ന്ന് എം.ടെക് എടുക്കണമെങ്കില്‍ അയ്യാള്‍ക്ക് രണ്ട് വര്‍ഷത്തെ അവധിയെടുക്കണം. രണ്ട് വര്‍ഷം അവര്‍ ശമ്പളമില്ലാത്ത അവധിയിലായിരിക്കും. എന്നാല്‍ പഠിപ്പിച്ച് ശമ്പളം വാങ്ങിയ കാലയളിവില്‍ എങ്ങനെയാണ് റഗുലര്‍ എം.ടെക് നേടിയെന്നെതിലാണ് ദുരൂഹത.ഇവിടെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റൈയും ഉദ്യോഗസ്ഥരുടെയും പങ്കും അഴിമതിയും വെളിവാക്കുന്നത്.

മനോണ്‍മണിയം സുന്ദര്‍ലാല്‍ യൂണിവേഴ്‌സിറ്റി, വിനായക മിഷന്‍ യൂണിവേഴ്‌സിറ്റി, കര്‍പ്പകം യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ യഥേഷ്ടം ഹാജരാക്കി പ്യൂണ്‍ തസ്ത്കിയിലുണ്ടായിരുന്നവര്‍ പോലും അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡിലേയക്ക് ഉയര്‍ന്നു. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രിന്‍സിപ്പല്‍മാരായി റിട്ടയര്‍ ചെയ്തവര്‍ വരെയുണ്ടായി. ചെറിയൊരു അഴിമതിക്കതയില്ലിത്.

കേരളത്തില്‍ സാങ്കേതി വൈദഗ്ദ്ധ്യം നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ യോഗ്യതയെ സംബന്ധിക്കുന്ന വിഷയമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണര്‍ക്ക് നേരിട്ട് അധികാരമില്ലെങ്കിലും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്കിയതിലൂടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ച്ട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതായാണ് ഗവര്‍ണര്‍ കണ്ടെത്തിയിരിക്കുന്നത്. എന്തായാലും ബാലഗോപാലിന് പിന്നാലെ മന്ത്രി ബിന്ദുവിന്റെ വിക്കറ്റും ഗവര്‍ണര്‍ തെറിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends