Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രതിപക്ഷത്തെ പുകച്ചത് സര്‍ക്കാരിന് വിനയായി; പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല കെ.പി സിസി പ്രസിഡന്റിന്, ലീഗിനും ഘടകകക്ഷികള്‍ക്കും അഭിപ്രായം പലത്, വി.ഡി.സതീശന്റെ പിന്‍തുണയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തലയും! ഗവര്‍ണറെ പിന്‍താങ്ങിവര്‍ക്കെതിരെ ഡി വൈ എഫ് ഐ നേതൃത്വം രംഗത്തു വന്നതോടു കൂടി ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ എല്ലാവരും പങ്കാളികളായി

26 OCTOBER 2022 05:05 PM IST
മലയാളി വാര്‍ത്ത

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് അതിന്റെ എല്ലാ സീമകളും ലംഘിച്ച് പൊട്ടിതെറിച്ചു കൊണ്ടിരിക്കുകയാണ്. പൊട്ടിത്തെറികള്‍ പലരൂപത്തിലും ഭാവത്തിലും തെന്നിമാറുകയാണ്. ഒടുവില്‍ കോടതി ഇടപെടലും സര്‍ക്കാരിന് വിനയായി.സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും രാജ്ഭവന്‍ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. വാര്‍ത്തകള്‍ പിറക്കുന്നത് സെക്രട്ടറിയേറ്റില്‍ നിന്നല്ല രാജ്ഭവനില്‍ നിന്നാണെന്ന വെളിപ്പെടുത്തലാണിപ്പോഴുള്ളത്. രാജ്ഭവനില്‍ നിന്നു പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മറുവശത്ത് ഭരണഘടനയുടെയും നിയമത്തിന്റെയും നൂലാമാലകള്‍ ഇഴകീറി പരിശോധിക്കുകയാണ്.

ഗവര്‍ണറുടെ നടപടികള്‍ കേരളത്തിലെ പ്രതിപക്ഷത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. അതായത് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല കെ.പി സിസി പ്രസിഡന്റിന് . ലീഗിനും ഘടകകക്ഷികള്‍ക്കും അഭിപ്രായം പലതാണ്. എന്നാല്‍ വിഷയത്തില്‍ ഇടപെട്ട് ആധികാരികമായി സംസാരിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. രാഷ്ട്രീയ ലക്ഷ്യത്തിനായി സര്‍വ്വകലാശാലകളെ നശിപ്പിക്കുകയാണ് ഇടതുസര്‍ക്കാര്‍. സര്‍വ്വകലാശാലകളും അതിന്റെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ മുക്തമാകണം എന്നും വി.ഡി.സതീശന്‍ പറയുന്നു. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ കൈകാണ്ട നടപടികള്‍ക്ക് പിന്‍തുണയും അദ്ദേഹം പ്രഖ്യാപിച്ചു. വി.ഡി.സതീശന്റെ പിന്‍തുണയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഗവര്‍ണറുടെ നടപടികള്‍ ഭരണഘടനപരമാണെന്നും അദ്ദേഹം പറഞ്ഞു. വി.ഡി.സതീശന്റെ പ്രസ്താവനയെ തുടര്‍ന്ന് നിരവധി നേതാക്കള്‍ ഗവര്‍ണര്‍ക്ക് ഐക്യദാര്‍ഡ്യവുമായി രംഗത്തു വന്നു.

ഗവര്‍ണറെ പിന്‍താങ്ങിവര്‍ക്കെതിരെ ഡി വൈ എഫ് ഐ നേതൃത്വം രംഗത്തു വന്നതോടു കൂടി ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ എല്ലാവരും പങ്കാളികളായി. സതീശനെ രാജ്ഭവനിലെ പിആര്‍ഒ ആയി നിയമിച്ചെന്നാണ് ശിശുസംരക്ഷണ സമിതി മുന്‍ അധ്യക്ഷനും ഡിവൈഎഫ് ഐ ജില്ല സെക്രട്ടറിയുമായ എം.ഷിജുഖാന്റെ ആക്ഷേപം. വി.ഡി. സതീശന്റെ ഓഫീസില്‍ രാജ്ഭവന്‍ പിആര്‍ഒ എന്ന ബോര്‍ഡാണ് വെയ്‌ക്കേണ്ടതെന്നും ഷിജുഖാന്‍ പറഞ്ഞത് ഏറെ വിവാദത്തിനിയാക്കി. ഷിജുഖാന്റെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.പാര്‍ട്ടി സഖാവിന്റെ അവിഹിത ഗര്‍ഭം ഒളിപ്പിച്ച വിരുതന് വി.ഡി.സതീശന്റെ പേര ്‌പോലും ഉച്ചരിക്കാന്‍ അവകാശമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആക്ഷേപം. ശിശിക്ഷേമ സമിതിയില്‍ നിന്ന് കുട്ടിയെ കടത്തിയതും തുടര്‍ന്ന് പെറ്റമ്മയെ കേരളത്തിന്റെ മുന്നില്‍ അപമാനിച്ച വ്യക്തിയാണ് ഷിജുഖാന്‍നെന്നും അവര്‍ കുറ്റപ്പെടുത്തി.രള സര്‍വ്വകലാശാലയില്‍ പിന്‍വാതിലിലൂടെ ജോലിയ്ക്ക് കയറാന്‍ ശ്രമിച്ചയാളാണ് ഷിജുഖാനെന്നും അവര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ നയം തീരുമാനിക്കുന്നത് ഡി വൈ എഫ് ഐ അല്ല. സര്‍വ്വകലാശാലകളിലെ അഴിമതിയോ വഴിവിട്ട നിയമനങ്ങള കുറിച്ചോ യാതൊരു പരാതിയുമില്ലാത്ത ഷിജുഖാന്‍ പ്രതിപക്ഷ നേതാവ് ഗവര്‍ണറുടെ തീരുമാനത്തെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഹാലിളകുന്നതെന്തിനെന്നും അവര്‍ ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ പോര്‍ വിളി ശക്തമാണ്. ഗവര്‍ണര്‍ ആര്‍ എസ് എസ് എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന വാക്കുകള്‍ സിപിഎം ഏതാണ്ട് വിഴുങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിനെ വഴിതിരിച്ചുവിടാന്‍ പ്രതിപക്ഷത്തിനെ കരുവാക്കുകയാണെന്ന് വ്യക്തമാണ്. പ്രതിപക്ഷം എതൊക്കെ രീതിയില്‍ ഇതിനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. പ്രതിപക്ഷത്ത് ആദ്യം ഗവര്‍ണര്‍- സര്‍ക്കാര്‍ വിഷയത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്.

കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും അഭിപ്രായം രണ്ട് തട്ടിലായതാണ് എല്‍ഡിഎഫിന് അല്പമെങ്കിലും ആശ്വാസമായിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളായി നടക്കുന്ന അഴിമതികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രതിപക്ഷം ശേഖരിച്ചു വരികയാണ്. സിപിഎം, രാജ് ഭവനിലേയ്ക്ക് മാര്‍ച്ച് നടത്താനായി തയ്യാറെടുക്കുമ്പോള്‍ കേന്ദ്രസേനയെ വരുത്തി തടയാനുള്ള തയ്യാറെടുപ്പിലാണ് ഗവര്‍ണര്‍. ഗവര്‍ണറോട് ഏറ്റുമുട്ടിയത് അപരാധമായി പോയെന്ന നിലപാടും സര്‍ക്കാരിനുണ്ട്. ഗവര്‍ണര്‍ വിഷയം തണുപ്പിക്കാന്‍ അനുരജ്ഞന സാധ്യതകള്‍ ഒന്നും തന്നെയില്ലെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. എന്നാലും കേന്ദ്ര ബിജെപി നേതൃത്വവുമായി ബന്ധപ്പെടാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. വൈസ് ചാന്‍സിലര്‍ വിഷയത്തില്‍ കോടതിയില്‍ പോയതും സര്‍ക്കാരിന് അബദ്ധമായി . കോടതിയാകട്ടെ കാര്യങ്ങള്‍ വളച്ചൊടിച്ച് ഗവര്‍ണറുട കയ്യില്‍ തന്നെ എത്തിച്ചു കൊടുത്തു. ഗവര്‍ണര്‍ പ്രതീക്ഷിരുന്നത് തന്നെ കോടതിയില്‍ നിന്നും കിട്ടുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രതിരോധത്തെ ചെറുക്കാന്‍ തന്നെയാണ് തയ്യാറെടുക്കുന്നത്. സര്‍വ്വകലാശാല നിയമനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും നല്കുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ഗവര്ഞണര്ഡ നല്കി. സമയപിരിധി് കഴിഞ്ഞയുടന്‍ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം ഗവര്‍ണറുടെ അധികാരത്തെ അധിക്ഷേപിക്കുന്നതിന് തുല്യമായിരുന്നു. ഗവര്‍ണറെ കൂടുതല്‍ പ്രകോപിതനാക്കാന്‍ പത്രസമ്മേളനവും കാരണമായി. ഗവര്‍ണര്‍ പലവിഷങ്ങളിലും സര്‍ക്കാരിന് നല്കിയ സാവകാശം വിസിമാരുടെ വിഷയത്തില്‍ നല്കാത്തതാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്. സര്‍ക്കാര്‍ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടാതിരുന്ന പ്രതിപക്ഷത്തെ സജീവമായി രംഗത്തിറക്കിയത് സിപിഎം നേതാക്കളുടെ അതിരുവിട്ട പ്രസ്താവനകള്‍ കാരണമാണ്. വരും ദിവസങ്ങളില്‍ ഗവര്‍ണര്‍ക്ക് സപ്പോര്‍ട്ടായി പ്രതിപക്ഷ കക്ഷികളുമുണ്ടാകുമെന്നതാണ് പുതി രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends