Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി അഭിനന്ദിച്ചു, കോട്ടയം മെഡിക്കല്‍ കോളേജിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി

26 OCTOBER 2022 05:45 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ മലപ്പുറം സ്വദേശി ഹെലന്‍ കുമാറിനേയും (53) കരള്‍ പകുത്ത് നല്‍കിയ സഹോദരി ഭര്‍ത്താവ് ജോണിനേയും (43) മന്ത്രി നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. വളരെ സന്തോഷമുണ്ടെന്നും എല്ലാവരോടും കടപ്പാടുണ്ടെന്നും ഹെലന്‍കുമാറും ഭാര്യയും പറഞ്ഞു.

ഒക്‌ടോബര്‍ ആറാം തീയതിയാണ് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഹെലന്‍ കുമാറിന് നാഷ് എന്ന അസുഖം മുഖാന്തിരം കരളില്‍ സിറോസിസും കാന്‍സറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു. 20 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആരോഗ്യനില തൃപ്തികരമായതിനാല്‍ ഹെലന്‍ കുമാറിനേയും ജോണിനേയും ഡിസ്ചാര്‍ജ് ചെയ്തു.

കോട്ടയം മെഡിക്കല്‍ കോളേജിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ ഘട്ടത്തിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു.

സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേഷ്, ഡോ. റോബി ദാസ്, ഡോ. അനന്തകൃഷ്ണ, സീനിയര്‍ റസിഡന്റുമാര്‍, അനസ്തീഷ്യ ആന്റ് ക്രിറ്റിക്കല്‍ കെയര്‍ ഡോ. ശോഭ, ഡോ. ജയചന്ദ്രന്‍, ഡോ. അനില്‍ സത്യദാസ്, ഡോ. അന്‍സാര്‍, ഡോ. ഹരി, ഡോ. അരുണ്‍, ഡോ. ശ്രീകാന്ത്, ഡോ. അനീഷ് മെഡിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ഡോ. കൃഷ്ണദാസ്, ഡോ. ശ്രീജയ, സീനിയര്‍ റസിഡന്റുമാര്‍, റേഡിയോളജി വിഭാഗം ഡോ. ജയശ്രീ, ഡോ. ശ്രീപ്രിയ, ഡോ. പ്രഭാഷ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ഡോ. മായ, ഷാനവാസ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം ഡോ. അരവിന്ദ്, കാര്‍ഡിയോളജി വിഭാഗം ഡോ. ശിവപ്രസാദ്, പള്‍മണറി വിഭാഗം ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജയപ്രകാശ്, മൈക്രോബയോളജി വിഭാഗം ഡോ. മഞ്ജുശ്രീ, ഡോ. സത്യഭാമ, ഡോ. സരിത, പത്തോളജി വിഭാഗം ഡോ. ലൈല രാജി, ഡോ. ലക്ഷ്മി, കെ. സോട്ടോ ഡോ. നോബിള്‍ ഗ്രേഷ്യസ്, നഴ്‌സിംഗ് വിഭാഗം മായ, മഞ്ജുഷ, ജിറ്റ, സിബി, വിഷ്ണു, ശരവണന്‍, നിഷ, ഫ്‌ളോറ, രമ്യ, ശ്രീലേഖ, ബ്ലസി, സ്മിത, സരിത, നീതു, വിനു, അശ്വനി, ഷേര്‍ളി, ശ്രീജ, വിദ്യ, ടെക്‌നീഷ്യന്‍മാരായ റസ്വി, ശ്യാം, ശ്യാംജിത്ത്, ബിജിന്‍, ശരണ്യ, പ്രതീഷ്, ഗോകുല്‍, വിപിന്‍, നിതിന്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍ നിസ, മറ്റ് ജീവനക്കാര്‍ തുടങ്ങിയ 50ല്‍ പരം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരള്‍ മാറ്റിവയ്ക്കല്‍ പ്രക്രിയ നടത്താനായത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, പ്രിന്‍സിപ്പല്‍ ഡോ. കലാകേശവന്‍, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീന്‍, നഴ്‌സിംഗ് ഓഫീസര്‍ സബിത, നഴ്‌സിംഗ് സൂപ്രണ്ട് അനിത, ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രി, എറണാകുളം അമൃത ആശുപത്രി എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends