Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പിണറായി ഭക്തർക്കെല്ലാം ജോലി ഉറപ്പ്; ജീവനക്കാരുടെ കൃത്യമായ വിവരം പുറത്തുവിടാൻ പിണറായി സർക്കാരിന് ഭയം, ചെങ്കൊടിയുടെ ആവേശവും പേറി ആകാശത്തേയ്ക്ക് മുഷ്ടിചുരുട്ടിയിടിച്ച് മുദ്രാവാക്യം വിളിച്ച് ഒപ്പവും പിന്നാലെയും പോകുന്നവർ അറിയുക നിങ്ങളെല്ലാം തഴയപ്പെട്ടിരിക്കുന്നു

26 OCTOBER 2022 06:11 PM IST
മലയാളി വാര്‍ത്ത

സർക്കാർ ഉദ്യോഗം നേടുകയെന്നത് ഇന്ന് ഒരോ ചെറുപ്പക്കാരുടെയും അഭിമാനമാണ്. പഠനത്തോടൊപ്പം സർക്കാർ സർവ്വീസിൽ ഒരു ജോലി ശരിയാക്കാനുമായി പത്താം ക്ലാസ് മുതൽ കുട്ടികൾ തയ്യാറെടുക്കുന്നുണ്ട്. സർക്കാർ സർവ്വീസിൽ കയറിയതിന് ശേഷം പഠനം തുടരുന്നവരുമുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി കേന്ദ്ര സർക്കാർ നിയമനങ്ങളെല്ലാം നിറുത്തി വെച്ചിരിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഈ ദീപാവലി ദിനത്തിൽ കുറച്ച് പേർക്ക് നിയമന ഉത്തരവ് നല്കിയത്. അതിനെ നരേന്ദ്രമോദി വലിയ ആഘോഷമാക്കുകയും ചെയ്തു. എന്നാൽ കേരളത്തിൽ മറ്റൊരു സ്ഥാപനത്തേയും വിശ്വാസമില്ലെങ്കിലും പിഎസ് സിയെ എല്ലാവർക്കും വിശ്വാസമാണ് ചില്ലറ കുഴപ്പങ്ങളൊക്കെയുണ്ടെങ്കിലും ഇപ്പോഴും ആ വിശ്വാസ്യത നിലനില്ക്കുന്നുണ്ട്.

അതുകൊണ്ട് പി.എസ്.സി പരീക്ഷയും ജോലി നേടലും കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് എന്നും ആവേശമാണ്. കേരളത്തിൽ സർക്കാർ മേഖലയിൽ എത്ര ജീവനക്കാരുണ്ടെന്ന് ചോദിച്ച വിവരാവകാശത്തിന് വ്യക്തമായ മറുപടി ഇതുവരെ നല്കിയിട്ടില്ല. ജീവനക്കാരുടെ കൃത്യമായ വിവരം പുറത്തുവിടാൻ പിണറായി സർക്കാരിന് ഭയമാണ്. കാരണം കേരളത്തിലെ ലക്ഷോപലക്ഷം ചെറുപ്പക്കാരെ പറ്റിച്ചും ചതിക്കുഴികളിൽ ചാടിച്ചും പാർട്ടി വളർത്തി കൊണ്ടിരിക്കുകയാണ്. നാലം മതക്കാരായ അടിമ കൂട്ടങ്ങളെ പോലെ പാർട്ടി പറയുന്നതെന്തും വേദവാക്യമായി കൊണ്ടു നടക്കുന്നവരാണ് പിണറായി ആരാധകർ.പിണറായി സർക്കാരിന്റെ കഴിഞ്ഞ ആറര വർഷത്തെ നിയമനങ്ങളുടെ കണക്ക് ഒന്നു പരിശേധിച്ചാൽ ഉദ്യോഗാർത്ഥികൾ ഞെട്ടുന്ന സാഹചര്യമാണുള്ളത്.

കേരളത്തിലെ സമീപകാലത്തെ കണക്കുകളനുസരിച്ച് പത്ത് ലക്ഷത്തിൽ ഇരുപത്തി ഏഴായിരം പേർ സർക്കാരിൽ നിന്ന് ശമ്പളം വാങ്ങുന്നവരാണ്. സർക്കാരിന്റെ കണക്കനുസരിച്ച് മൂന്ന് ലക്ഷത്തി എൻപത്തിയൊന്നായിരത്തി എണ്ണൂറ്റി അറുപത്തി രണ്ട് പേരാണ് പിഎസ് സി വഴി നിയമനം നേടിയത്. കൊറോണ കാലത്ത് മുഖ്യമന്ത്രി പലതവണ പത്രസമ്മേളനത്തിൽ ഇത് ആവർത്തിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ എണ്ണം മുഖ്യമന്ത്രി പറഞ്ഞപ്പോൾ എല്ലാവരും വിശ്വസിച്ചു. കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിക്കുന്ന നയങ്ങൾക്ക് നാളിതുവരെ ഒരു മാറ്റവും വന്നിട്ടില്ല. പിഎസ് സി നിയമന ഉത്തരവ് നല്കിയ മൂന്നു ലക്ഷത്തിൽ പരം പേരുടെ വിവരങ്ങൾ സർക്കാർ ശമ്പള വിതരണ സോഫ്റ്റ് വെയറിൽ ലഭ്യമാണ്.

എന്നാൽ ബാക്കി ആറ് ലക്ഷത്തി നാല്പത്തയ്യായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് പേരും മാസാമാസം സർക്കാർ ശമ്പളം വാങ്ങുന്നുണ്ട്. ഇതിൽ ഒരു ലക്ഷത്തി മുപ്പത്തി ഒൻപതിനായിരം പേർ എയ്ഡഡ് സ്‌കൂൾ ജീവനക്കാരാണ്. പള്ളിക്കും പട്ടക്കാർക്കും സമുദായ നേതാക്കൾക്കും വീതം വെച്ചു നല്കുന്ന ഉദ്യോഗം തന്നെ ഇത്രയും വലുതാണ്. സമുദായത്തിന്റെയും ജാതിയുടെയും കുടുംബത്തിന്റെയും ദൈവങ്ങളുടെയും പേരിൽ തുടങ്ങിയ വിദ്യാലയങ്ങളിലേയ്ക്ക് മാനേജർമാർ ലക്ഷങ്ങൾ വാങ്ങി നടത്തുന്ന നിയമനങ്ങളുടെ എണ്ണമാണ് മുകളിൽ സൂചിപ്പിച്ചത്. ഇത്തരം നിയമനത്തിന് സർക്കാർ മാസാമാസം മാറ്റിവെയക്കുന്ന തുക കോടികളാണ്. ഒരോ വർഷം കൂടുന്തോറും എയ്ഡഡ് മേഖലയിലെ നിയമനങ്ങളുടെ എണ്ണം കുറയുകയല്ല മറിച്ച് കൂടുകയാണ്. സർക്കാർ പള്ളികൂടങ്ങളെ തള്ളി എയ്ഡഡ് വിദ്യാലയങ്ങൾ വളർത്താൻ ഒരു ശ്രമവും നടത്തിയിരുന്നു.

എയ്ഡഡ് നിയമനം ഉൾപ്പടെ ആറ് ലക്ഷത്തി നാല്പത്തയ്യായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് സർക്കാർ ജീവനക്കാരെ കുറിച്ച് പിഎസ് സിയ്ക്ക് വിവരമില്ല. എന്നാൽ എയ്ഡഡ് അധ്യാപരുടെ എണ്ണം ഒഴിവാക്കിയാൽ അഞ്ച് ലക്ഷത്തി അയ്യായിരത്തി ഇരുന്നൂറ്റി എഴുപത്തൊൻപത് പേർ താല്കാലിക ജീവനക്കാരാണ്. ഞെട്ടിക്കുന്ന കണക്കുകളാണിത്. സഹകരണ ബാങ്കുകളുടെ ജീവനക്കാരുടെ എണ്ണത്തിന് പുറമേയാണിത്. മാസംതോറും ആറര ലക്ഷം താല്കാലിക ജീവനക്കാരെ തീറ്റിപോറ്റുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ലെന്നതും ശ്രദ്ധേയമാണ്. ഓരോ മാസവും അയ്യായിരം കോടി വീതം കടമെടുക്കുന്നത് ശമ്പളത്തിനും പെൻഷൻ നല്കാനും വേണ്ടിയാണെന്ന് എല്ലാവർക്കുമറിയാം.

ആറര ലക്ഷത്തോളം താല്കാലിക ജീവനക്കാരെ എവിടെയാണ് നിയമിച്ചിരിക്കുന്നതെന്ന കാര്യത്തിൽ സർക്കാരിനും വ്യക്തതയില്ല. ഒരു ദിവസം പോലും ജോലിയ്ക്ക് പോകാതെ സർക്കാർ ഓഫീസിൽ നിന്ന് മാസാമാസം ശമ്പളം വാങ്ങുന്ന ഒരു ലക്ഷത്തിലധികം പേരുണ്ട്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ താല്കാലിക നിയമനം നടന്നിട്ടുള്ളത് . താല്കാലിക നിയമനക്കാരെ അധികവും സ്ഥിരപ്പെടുത്തിയിട്ടുള്ളതും ആരോഗ്യ വകുപ്പിലാണ്. താല്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് പാർട്ടിയ്ക്ക് ചില നയരേഖകളൊക്കൊയുണ്ട്. പാർട്ടി പ്രവർത്തനം നടത്തുന്ന മേഖലയിൽ തന്നെ സർക്കാർ ഓഫീസിൽ ഒരു പോസ്റ്റുണ്ടാക്കി അവിടെയങ്ങ് നിയമനം നടത്തും. പിന്നെ ശമ്പള ദിവസം മാത്രമേ ഇങ്ങനെയുള്ളവർ ഓഫീസിലെത്തൂകയുള്ളൂ.

സിപിഎം ൽ ചേരുന്നതുതന്നെ ജോലി നേടാനാണെന്ന് ചിലരൊക്കെ ട്രോൾ ഇറക്കാറുണ്ട് .എന്നാൽ സർക്കാർ ജീവനക്കാരുടെ എണ്ണത്തിന്റെ കണക്ക് മനസിലാക്കിയാൽ കളിയല്ല കാര്യമാണെന്ന് ബോധ്യമാകും.പി എസ് സി പരീക്ഷയ്ക്ക് മാസങ്ങളും വർഷങ്ങളുടെടുത്ത് പഠിച്ച് പാസായി ജോലിയ്ക്കായി കാത്തിരിക്കുന്നവരെയെല്ലാം ഒരു പോലെ നിരാശരാക്കുന്നതാണ് പിണറായി സർക്കാരിന്റെ താല്കാലികക്കാരോടുള്ള പ്രേമം. പിഎസ് സി നിയമനത്തിലൂടെ ജോലി ചെയ്യുന്നതിന്റെ ഇരട്ടിയിലേറയാണ് താല്കാലികാരുടെ എണ്ണം. സിപിഎം നേതാക്കളുടെ മക്കൾക്കും ഭാര്യയ്ക്കും ബന്ധുക്കൾക്കും സഹകരണ സംഘങ്ങളാണ് ആശ്രയം. പഠനകാലത്ത് തന്നെ സഹകരണ സംഘത്തിൽ ജോലി ചെയ്യാനുള്ള കോഴ്‌സുകളാണ് അവർ തിരഞ്ഞെടുക്കുന്നത്. സർവ്വകലാശാലകളിലാകട്ടെ ഒഴിവുവരാൻ സാധ്യതയുള്ള അധ്യാപക തസ്തിക ഏതെന്ന് മനസിലാക്കിയ ശേഷം . അതിനുള്ള കോഴ്‌സിന് മക്കളെയും ഭാര്യയുമൊക്കെ പഠിപ്പിച്ചെടുക്കും. ഗവർണറും സർക്കാരും തമ്മിലുള്ള യുദ്ധത്തിന് കാരണവും നിയമനം തന്നെയാണ്. പാർട്ടി ഓഫീസിന് കൊടുത്തു വിടുന്ന നിയമന കടലാസിൽ ഒപ്പിടാൻ സൗകര്യമില്ലെന്ന ഗവർണറുടെ നടപടിയാണ് പിണറായിയേയും സംഘത്തേയും ചെടിപ്പിച്ചിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് അന്ധത ബാധിച്ച് ഇൻക്വിലാബ് വിളിച്ച് മമറ്റുള്ളവന്റെ ചോരയെടുക്കാൻ നടക്കുന്ന യുവനേതാക്കൾ അറിയണം സർക്കാർ സർവ്വീസിലെ കണക്ക്. തൊഴിൽ അല്ലെങ്കിൽ ജയിലെന്ന് മുദ്രാവാക്യം വിളിച്ച് അക്രമവും കത്തിക്കലും നടത്തിയ വിരുതന്മാരാണ് ഇന്നത്തെ മന്ത്രിപുംഗവൻമാർ. തൊഴിലിനായി സമരം ചെയ്ത അന്നത്തെ കുട്ടിസഖാക്കളെല്ലാം ഇന്ന് അധികാരത്തിൽ ലയിച്ചു ജീവിക്കുകയാണ്. അധികാരത്തിലേറിയാൽ സഖാക്കളെ നിങ്ങളെയൊന്നും ഒർക്കാൻ അവർക്ക് നേരമില്ലെന്ന് ഇനിയെങ്കിലും നിങ്ങളറിയണം. തല്ലാനും കൊല്ലാനും ചാവാനും മതി നിങ്ങൾ. രക്തസാക്ഷിയാക്കി അനുസ്മരണം നടത്തി പാർട്ടി നിങ്ങളുടെ പേരിലും വോട്ട് തെണ്ടും. യുവജനങ്ങളെ വഞ്ചിക്കുന്നതിനെതിരെ സമരങ്ങളുടെ പരമ്പര സൃഷ്ടിച്ച പാർട്ടിയാണ് സിപഎമും ഡിവൈഎഫ് ഐയും.

കാലാകാലങ്ങളിൽ തൊഴിലിനായി സമരം നടത്തിയ നിങ്ങളുടെ വിപ്ലവീര്യം എവിടെ പോയി. താല്കാലിക നിയമനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് വലതു സർക്കാരുകളുടെ കാലത്ത് തീഷ്ണയൗവ്വനം എന്നു പറഞ്ഞ് ഇടതുപക്ഷം നടത്തിയ സമരങ്ങളെ കുറിച്ച് വല്ലപ്പോഴും ഓർക്കുന്നത് നന്നായിരിക്കും. താല്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ ഘടകക്ഷികൾക്കും വീതം വെച്ചു നല്കാറാണ് പതിവ്. അതുകൊണ്ട് അവരാരും താല്കാലിക നിയമനത്തെ തള്ളി പറയാറില്ല. പോലീസ് വകുപ്പ് ഉൾപ്പടെ എല്ലാ സർക്കാർ മേഖലയിലും താല്കാലിക്കാർ വാഴുകയാണ്. ചെങ്കൊടിയുടെ ആവേശവും പേറി ആകാശത്തേയ്ക്ക് മുഷ്ടിചുരുട്ടിയിടിച്ച് മുദ്രാവാക്യം വിളിച്ച് ഒപ്പവും പിന്നാലെയും പോകുന്നവർ അറിയുക നിങ്ങളെല്ലാം തഴയപ്പെട്ടിരിക്കുന്നു. വല്ലപ്പോഴും നിങ്ങളൊന്ന് ചിന്തിക്കുക സഖാക്കളുടെ ഭരണം ആരെ സുഖിപ്പിക്കാനാണെന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends