Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇതിൽ എവിടാടോ സഖാവേ ജനാധിപത്യം? ഗവർണ്ണരുടെ ചോദ്യത്തിൽ നിന്നുരുകി പിണറായി ..

26 OCTOBER 2022 07:11 PM IST
മലയാളി വാര്‍ത്ത

ഒരുവശത്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മറുവശത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാതെ മുറുകി മുറുകി ഒടുവില്‍ കോടതി കയറുകയാണ്. ഗവര്‍ണര്‍ക്കു പിന്നില്‍ ബിജെപി കേരള ഘടകം. സര്‍ക്കാരിനു പിന്നില്‍ എല്‍ഡിഎഫ് ഒന്നടങ്കം. യുഡിഎഫിനും ഗവര്‍ണറോട് അനിഷ്ടം തന്നെ. ചട്ടങ്ങളും തന്‍റെ അധികാരവും ഉയര്‍ത്തിക്കാട്ടിയാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ കുഴപ്പിക്കുന്ന തീരുമാനങ്ങളുമായി മുന്നേറുന്നത്.

 

സർവ്വകലാശാല വൈസ് ചാൻസലർ വിഷയത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ചിലത് പറഞ്ഞിരുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഗവർണ്ണർ കത്തെഴുതുമ്പോൾ ചർച്ചയാകുന്നതും ആ വാക്കുകളാണ്. മന്ത്രിമാർ തനിക്ക് വഴങ്ങണമെന്ന് ഭരണഘടനയെ വ്യാഖ്യാനിച്ചു തന്നെ ഗവർണ്ണർ വിശദീകരിച്ചിരുന്നു. തന്നെ അപമാനിക്കുന്ന മന്ത്രിമാരെ അംഗീകരിക്കില്ലെന്നായിരുന്നു ഗവർണ്ണർ പറഞ്ഞു വച്ചത്.

 

അതുകൊണ്ട് കൂടിയാണ് 'പ്രീതി' പിൻവലിക്കുന്ന കത്തിൽ അനുനയ ഭാഷയിൽ മുഖ്യമന്ത്രി ഇടപെട്ടത്. മന്ത്രിമാരോട് ഗവർണ്ണറെ കടന്നാക്രമിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി പ്രശ്‌ന പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും സീമ ലംഘിച്ച് പ്രവർത്തിക്കാൻ ഇടയില്ല.

 

പത്രസമ്മേളനത്തിൽ ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ മന്ത്രിയെ താങ്കൾ വിമർശിക്കുന്നത് ശരിയാണോ എന്നായിരുന്നു ചോദ്യം. അതിന് മന്ത്രിമാർ ജനാധിപത്യത്തിലൂടെ എത്തിയവരല്ലെന്ന നിർവ്വചനം കാര്യകാരണ സഹിതം ഗവർണ്ണർ മുമ്പോട്ട് വച്ചു. ജനങ്ങൾ തിരഞ്ഞെടുക്കുന്നത് എംഎൽഎമാരാണ്. അവരിൽ ഭൂരിപക്ഷമുള്ളവർ മുഖ്യമന്ത്രിയാകുന്നു. മുഖ്യമന്ത്രിയേയും ജനപ്രതിനിധികൾ തിരഞ്ഞെടുക്കുകയാണ്. ഭൂരിപക്ഷം അവിടേയും ഉണ്ട്. എന്നാൽ മന്ത്രിമാരെ ജനങ്ങൾ തിരിഞ്ഞെടുക്കുന്നില്ല.

 

മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിർദ്ദേശിക്കുന്നു. ഞാൻ നിയമിക്കുന്നു. അതുകൊണ്ട് തന്നെ ആ പ്രക്രിയയിൽ ജനാധിപത്യം ഇല്ല. മുഖ്യമന്ത്രിയുടെ ഇഷ്ടം മാത്രമാണുള്ളത്. അവർക്ക് തുടരാൻ ഗവർണ്ണറുടെ പ്രീതി ആവശ്യമാണ്-ഇതായിരുന്നു ഗവർണ്ണർ നൽകിയ മറുപടി. ഇതിനൊപ്പം താൻ മന്ത്രിമാരെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വാർത്തകളേയും വിമർശിച്ചിരുന്നു.

 

വിത്ഡ്രാവൽ ഓഫ് പ്ലഷർ എന്നു പറഞ്ഞാൽ എന്താണെന്ന അർത്ഥം പോലും അറിയാത്തവരാണ് വാർത്ത നൽകിയത്. താനാരേയും പുറത്താക്കുമെന്ന് പറഞ്ഞിട്ടില്ല. പ്ലഷർ വിത്‌ഡ്രോവൽ ചെയ്യുമെന്നായിരുന്നു ട്വീറ്റ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചു. മന്ത്രിമാരെ പുറത്താക്കാൻ ആകില്ലെങ്കിലും പ്ലഷർ വിത്‌ഡ്രോ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നും ഗവർണ്ണർ പറഞ്ഞിരുന്നു. ഇതാണ് ബാലഗോപാലിനെതിരെ ഗവർണ്ണർ ചെയ്യുന്നതും. മുഖ്യമന്ത്രിയെ തന്റെ അതൃപ്തി അറിയിക്കുന്നു.

 

ഗവർണ്ണറുടെ 'തൃപ്തി' മന്ത്രിക്ക് അനിവാര്യമാണെന്ന് ഭരണഘടനയും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയം മുഖ്യമന്ത്രിയുടെ കോർട്ടിലേക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഗവർണ്ണർ. എല്ലാം മനസ്സിലാക്കി കരുതലോടെ മുഖ്യമന്ത്രിയും പ്രവർത്തിച്ചു. മന്ത്രിയുടെ പ്രവർത്തികളിൽ ആരോപിക്കുന്ന കുറ്റങ്ങളില്ലാത്തതിനാൽ 'പ്രിതീ' പിൻവലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും പറയുന്നു. ഈ വാദം മുഖവിലയ്‌ക്കെടുത്താൽ 'പ്രീതി' വിവാദം ഇവിടെ തീരും. അതിന് ഗവർണ്ണർ തയ്യാറാകുമോ എന്നതാണ് നിർണ്ണായകം.

 

മാത്രമല്ല കേരളത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെടുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

 

'കേരള ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്യൂണിസ്റ്റുകൾ തിരിച്ചറിയണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു'- സുബ്രഹ്മണ്യന്‍ സ്വാമി കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends