Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സർക്കാരിനെ വീഴ്ത്താൻ ഗവര്‍ണർ പുറത്തെടുത്ത വജ്രായുധം.. അത് ഉടൻ സംഭവിക്കുമോ?

26 OCTOBER 2022 07:31 PM IST
മലയാളി വാര്‍ത്ത

രാജ്യചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മന്ത്രിക്കുമേൽ പ്രീതി നഷ്ടമായെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തു നൽകുന്നത്. വാക്കു തർക്കങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കും ഒടുവിൽ അസാധാരണ നീക്കം ഗവർണർ നടത്തുമ്പോൾ ഭരണഘടനാ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

 

ആഴ്ചകള്‍ക്ക് മുന്‍പ് തന്റെ 'പ്രീതി' നഷ്ടപ്പെട്ടാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനം കാണില്ല എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിച്ചിരുന്നു. അന്ന് അതിനെ കേവലമായ രാഷ്ട്രീയ വെല്ലുവിളി എന്ന നിലക്കായിരുന്നു സര്‍ക്കാരും മാധ്യമങ്ങളും കണ്ടിരുന്നത്.ജനാധിപത്യപ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് ഒറ്റക്ക് സാധിക്കില്ല എന്ന ഭരണഘടനയിലെ ചട്ടം തന്നെയായിരുന്നു ഇതിന് കാരണം.

എന്നാല്‍ ഇതേ ഭരണഘടനയില്‍ പ്രതിപാദിക്കുന്ന പ്ലഷര്‍ അല്ലെങ്കില്‍ പ്രീതി എന്ന വാക്കിനെ മുന്‍നിര്‍ത്തിയാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത് എന്നാണ് അദ്ദേഹം തന്നെ പറയുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പുറത്താക്കണം എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടാനും കാരണം.ഗവര്‍ണര്‍ പറയുന്ന പ്രീതി എന്ന വാക്ക് എന്താണ് എന്നും അത് ഭരണഘടനയില്‍ എവിടെയാണ് പ്രതിപാദിക്കുന്നത് എന്നും നോക്കാം.

 


ഇംഗ്ലിഷ് നിയമത്തിൽ ഉടലെടുത്ത പ്രമാണമാണ് 'പ്രീതി തത്വം' അഥവാ ഡൊക്ട്രിൻ ഓഫ് പ്ലഷർ എന്നത്. രാജാവിന്റെ പ്രീതിയുള്ളിടത്തോളമാണ് പൊതുസേവകരുടെ തൊഴിൽ നിലനിൽക്കുന്നതെന്നതാണ് ഇതിലെ ധാർമികതത്വം. ആയതിനാൽ, രാജാവിന് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ, അപ്രീതിക്ക് കാരണമായാൽ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാം.സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും മുന്‍പ് എഴുതപ്പെട്ട 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ ഒരു പ്രയോഗം മാത്രമാണ് പ്രീതി അഥവാ പ്ലഷര്‍ എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 164 (1) ല്‍ ആണ് ഇക്കാര്യം പറയുന്നത്. മിനിസ്റ്റേഴ്സ് ഷാള്‍ ഹോള്‍ഡ് ഓഫീസ് ഡ്യൂറിംഗ് പ്ലഷര്‍ ഓഫ് ദി ഗവര്‍ണര്‍ എന്നാണ് ഇതില്‍ പറയുന്നത്.അതായത് മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാനാകുക ഗവര്‍ണര്‍ക്ക് സംതൃപ്തിയുള്ളിടത്തോളം മാത്രമാണ് എന്ന് പദാനുപദ വിവര്‍ത്തനം പറയുന്നത് എന്നത് സത്യം തന്നെ. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം ഗവര്‍ണര്‍ നിയമിക്കുന്നവരാണ് മന്ത്രിമാര്‍ എന്ന് ഇവിടെ വ്യക്തമായി പറയുന്നുണ്ട് എന്നതാണ് ഗവര്‍ണര്‍ കാണാതെ പോകുന്നത്.

 

അതായത് ഗവര്‍ണര്‍ക്ക് ഒറ്റക്ക് മന്ത്രിമാരെ മാറ്റുന്നതില്‍ തീരുമാനമെടുക്കാനാകില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രമെ ഗവര്‍ണര്‍ക്ക് മന്ത്രിമാരെ മാറ്റാന്‍ സാധിക്കൂ എന്ന് സാരം. സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടെയോ കേന്ദ്രത്തില്‍ രാഷ്ട്രപതിയുടെയോ പ്രീതി എന്ന് പറയുന്നത് ആ സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതല്ല എന്ന് വ്യക്തമാണ്.

 

മറ്റൊരു സുപ്രധാന കാര്യം ഭരണഘടനയിലെ പ്രയോഗങ്ങള്‍ വ്യാഖ്യാനിക്കുന്നതും വ്യക്തത വരുത്തുന്നതും കോടതികളാണ് എന്നുള്ളതാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ അന്നത്തെ സാഹചര്യത്തില്‍ രാജാവോ രാജ്ഞിയോ ഉപയോഗിച്ച ഡൊക്ട്രിന്‍ ഓഫ് പ്ലഷര്‍ ആണ് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്ന പ്രീതി.സംസ്ഥാന ഗവണ്‍മെന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഭരണഘടന പ്രകാരം ഗവര്‍ണര്‍ക്ക് നിക്ഷിപ്തമാണ് എന്നത് ശരിയാണ്. അതായത് ഗവര്‍ണറുടെ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിസഭ അധികാരത്തില്‍ തുടരും.

 

എന്നാല്‍ അത് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നിയമസഭയിലെ ഭൂരിപക്ഷം കൂടി ഗവര്‍ണര്‍ കണക്കിലെടുക്കണം എന്നാണ് ഭരണഘടനയില്‍ പറയുന്നത്.പ്രീതി തത്വം എന്നത് ഭരണഘടനാപരമായ അര്‍ത്ഥത്തില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമേ ഗവര്‍ണര്‍ക്ക് അത് പ്രയോഗിക്കാനാകൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ അധികാരത്തെ സൂചിപ്പിക്കാന്‍ ഗവര്‍ണറുടെ പ്രീതി എന്ന പദം പരോക്ഷമായി ഉപയോഗിക്കുന്നു എന്നേ ഉള്ളൂ.

 

വിസി നിയമനത്തെ ചൊല്ലിയുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കേരള രാഷ്ട്രീയത്തില്‍ അഭൂതപൂര്‍വമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സമീപകാലത്ത് മുമ്പെങ്ങുമില്ലാത്ത വിധം കേരളം അസാധാരണമായ ഭരണ പ്രതിസന്ധിക്കാണ് സാക്ഷ്യം വഹിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഗവര്‍ണരും സര്‍ക്കാരും നേരിട്ട് ഏറ്റുമുട്ടുന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പുതുമയുള്ളതല്ല.

 

എന്നാല്‍ കേരളത്തെ സംബന്ധിച്ച് കേവല രാഷ്ട്രീയ വാഗ്വേദം എന്നതിലുപരിയായി സുപ്രീംകോടതി വരെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നതാണ് വ്യത്യസ്തമാക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തന്റെ 'പ്രീതി' നഷ്ടപ്പെട്ടാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനം കാണില്ല എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിച്ചിരുന്നു. അന്ന് അതിനെ കേവലമായ രാഷ്ട്രീയ വെല്ലുവിളി എന്ന നിലക്കായിരുന്നു സര്‍ക്കാരും മാധ്യമങ്ങളും കണ്ടിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends