Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ കോടതി കസ്റ്റഡിയില്‍ വിട്ട പ്രതി ശ്യാംജിത്തുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി...വീട്ടിനകത്ത് കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത്

28 OCTOBER 2022 08:39 AM IST
മലയാളി വാര്‍ത്ത

വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശനിയാഴ്ച 11.30 വരെ പോലീസ് കസ്റ്റഡിയില്‍ നല്‍കി.

കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി മാനന്തേരി താഴെക്കളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്തിനെ (25)പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരമാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. കോടതി കസ്റ്റഡിയില്‍ വിട്ട പ്രതി ശ്യാംജിത്തുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി. പാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.പി.ആസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തുടര്‍ന്ന് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കൊലനടത്താനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ വ്യാപാരസ്ഥാപനത്തില്‍ ഉച്ചയോടെയെത്തിച്ചു. ഈ മാസം 19-ന് വൈകിട്ട് മൂന്നോടെയാണ് ശ്യാംജിത്ത് ഈ കടയിലെത്തി ചുറ്റികയും ഗ്ലൗസും സ്‌ക്രൂവും വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

പിന്നീട് പ്രതിയെ പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെനിന്ന് തെളിവെടുപ്പിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കഴിഞ്ഞമാസം കോഴിക്കോട്ടുവെച്ച് വിഷ്ണുപ്രിയയും ശ്യാംജിത്തും തമ്മില്‍ വാക്തര്‍ക്കം ഉണ്ടായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തി നിര്‍മിക്കാന്‍ ഉപയോഗിച്ച ഉപകരണം വാങ്ങിയ ഇരിട്ടിയിലും കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലും ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

22-ന് രാവിലെ പത്തിനും പന്ത്രണ്ടിനുമിടയിലാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. വീട്ടിനകത്ത് കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് കൊന്നത്. പ്രതിയുമായി വിഷ്ണുപ്രിയ അഞ്ചുവര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഈയടുത്ത കാലത്ത് പിണക്കത്തെ തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു. പൊന്നാനിയിലുള്ള മറ്റൊരാളുമായി യുവതി പ്രണയത്തിലായി. സംഭവദിവസം വിഷ്ണുപ്രിയയും പൊന്നാനിയിലുള്ള സുഹൃത്തുമായി വാട്‌സാപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. സുഹൃത്തിനോട് ശ്യാമേട്ടന്‍ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും വിഷ്ണുപ്രിയ പറഞ്ഞു.
ശ്യാമിനെ സുഹൃത്ത് കാണുകയും ഫോണ്‍ കട്ടാവുകയും ചെയ്തു.

സംശയം തോന്നിയ സുഹൃത്ത് ലിനീഷ് എന്നയാളെ വിളിച്ച് വിഷ്ണുപ്രിയയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് മുന്‍പ് അയല്‍വാസികളായ രണ്ടുപേര്‍ ഒരു ചെറുപ്പക്കാരന്‍ വിഷ്ണുപ്രിയയുടെ വീട്ടില്‍ പോകുന്നത് കണ്ടിരുന്നു.ഓറഞ്ചുനിറമുള്ള തൊപ്പിയും നീലനിറമുള്ള ടീഷര്‍ട്ടും പാന്റ്‌സുമാണ് അയാള്‍ ധരിച്ചത്. സംഭവദിവസം വൊകുന്നേരത്തോടെ മാനന്തേരിയില്‍വെച്ച് പാനൂര്‍ എസ്. ഐ. സി.സി. ലതീഷ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends