സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ വ്യാപകമഴയ്ക്ക് സാധ്യത... തുലാവര്‍ഷം ശനിയാഴ്ചയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്...

സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ വ്യാപകമഴയ്ക്ക് സാധ്യത... തുലാവര്‍ഷം ശനിയാഴ്ചയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്...
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചില ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കി.
അതേസമയം നാളെയും മറ്റെന്നാളും ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരം അതിനോട് ചേര്‍ന്നുള്ള തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha

























