Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും കേരളത്തിൽ കലാപ നീക്കം നടത്തി; മാസങ്ങളോളം ഒളിവിൽ പതുങ്ങിയിരുന്നു; രാജ്യമെങ്ങും അരിച്ച് പെറുക്കുന്നതിനിടയിൽ ആ രഹസ്യ വിവരം; പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ അറസ്റ്റ് ചെയ്ത് പോലീസ്

28 OCTOBER 2022 09:01 AM IST
മലയാളി വാര്‍ത്ത

കേന്ദ്രം നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിലായി. എൻ ഐ എ ആണ് റൗഫിനെയാണ് എൻ ഐ എ പിടികൂടിയിരിക്കുന്നത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നായിരുന്നു എൻഐഎ സംഘം ഇയാളെ പിടിക്കൂടിയത്. ഇന്നലെ രാത്രിയായിരുന്നു എൻഐഎ റൗഫിന്റെ വീട് വളഞ്ഞ് പിടികൂടിയത്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതോടെ റൌഫ് ഒളിവിൽ കഴിയുകയായിരുന്നു . ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.

കർണാടകയിലും തമിഴ്നാട്ടിലുമായിട്ടായിരുന്നു. സംഘടനയെ നിരോധിച്ചതോടെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ റൗഫ് സഹായിച്ചതായും എൻഐഎ കണ്ടെത്തി. കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയതും നിർണ്ണായകമായ കാര്യമാണ് . റെയ്‌ഡിൽ അയാളുടെ വീട്ടിൽ നിന്നും ചില ലഘുലേഖകൾ കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു.

ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താാൻ എൻഐഎ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാക്കുന്നു ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് എൻ ഐ എ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിക്കുകയും ചെയ്തിരിക്കുകയാണ്. കുറെ ദിവസങ്ങളായി ഇയാളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉൾപ്പെടെ ഉള്ള വീടുകൾ നിരീക്ഷണത്തിലായിരുന്നു.

സംഘടനയുടെ ദേശീയ ചെയർമാൻ ഒഎംഎ സലാം, മുൻ ചെയർമാൻ ഇ അബുബക്കർ, ദേശീയ ജനറൽ സെക്രട്ടറി നസറൂദീൻ എളമരം അടക്കമുള്ള നേതാക്കളെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തതാണ് . ചില പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു കേരളത്തിലെ എണ്ണയെ റെയ്ഡ് നടക്കുന്നതിനിടയിൽ ഒളിവിൽ പോയ ഇയാളും മറ്റൊരു ചിലരും ചേർന്നാണ് സംസ്ഥാനത്തെ ഹർത്താലിന് ആഹ്വാനം ചെയ്തതെന്ന് നേരത്തെ തന്നെ എന്നെ വ്യക്തമാക്കിയിരുന്നു.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ കുറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ആ കേസിലെ പന്ത്രണ്ടാം പ്രതിയാണ് റൗഫ്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സർക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. 

പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമാണ് . സെപ്റ്റംബര്‍ 22 മുതല്‍ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്കൊടുവിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത് .യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നിരോധനത്തിന് ശേഷവും കേരളത്തിൽ പോപ്പുലർ ഫ്രണ്ട് കലാപനീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം . ഇതിനായി സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിൽ രഹസ്യ യോഗങ്ങൾ ചേർന്നതായും വിവരങ്ങൾ കിട്ടിയിരുന്നു . ഒളിവിലിരുന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്ന വിവരവും കിട്ടിയിരുന്നു . ഇതിന് പിന്നാലെ ഇയാളെ പിടികൂടാനുള്ള നീക്കങ്ങൾ ശക്തമാക്കുകയായിരുന്നു.

എസ്ഡിപിഐയുടെയും, സാംസ്‌കാരിക സംഘടനകളുടെയും മറവിലായിരുന്നു രഹസ്യ യോഗങ്ങൾ. ആസൂത്രിത കലാപ നീക്കങ്ങൾ പിഎഫ്‌ഐ നടത്തിയേക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. കൊൽക്കത്തയിലും, തെലങ്കാനയിലും നിരോധനത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ കലാപ നീക്കങ്ങൾ അമർച്ച ചെയ്തിരുന്നു.ഇതിന് സമാനമായ ശ്രമങ്ങൾ കേരളത്തിലും നടത്തിയേക്കുമെന്നായിരുന്നു വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends