Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഗവര്‍ണറുടെ നിലപാടിനെതിരെ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോകുന്നു; ആര്‍എസ്എസിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ഗവർണർ; കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ഗവര്‍ണര്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല; ജനങ്ങള്‍ ഉറപ്പായും ഗവര്‍ണര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

28 OCTOBER 2022 09:45 AM IST
മലയാളി വാര്‍ത്ത

ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഉറപ്പിച്ച് ഗവർണർ..... രണ്ടും കൽപ്പിച്ച് ഗവർണർ നിൽക്കുമ്പോൾ അക്ഷരാർത്ഥത്തിൽ നെട്ടോട്ടമോടുകയാണ് സിപിഎം. ഗവര്‍ണറുടെ നിലപാടിനെതിരെ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോകുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരിക്കുകയാണ് . ആര്‍എസ്എസിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ഗവർണർ. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ഗവര്‍ണര്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് എം വി ഗോവിന്ദന്‍ വിമർശിച്ചിരിക്കുകയാണ് .

ജനങ്ങള്‍ ഉറപ്പായും ഗവര്‍ണര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ് . ഫയലില്‍ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാല്‍ അത് കേരളത്തില്‍ വിലപ്പോവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി കടുത്ത പ്രതിരോധം തന്നെയാണ് ഉയർത്തിയിരിക്കുന്നത് .

വിവാദങ്ങള്‍ക്കിടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ എകെജി സെന്ററിലേക്ക് വിളിപ്പിക്കുകയും ചെയ്തു .മ ന്ത്രി കെ എന്‍ ബാലഗോപാലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. എന്നാൽ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന നിലപാടില്‍ കടുപിടുത്തം പിടിച്ചിരിക്കുകയാണ് ഗവര്‍ണര്‍ . ഒക്ടോബര്‍ 18ന് ധനമന്ത്രി നടത്തിയ പ്രസംഗമാണ് ഗവര്‍ണറെ ദേഷ്യപ്പെടുത്തിയിരിക്കുന്നത് .

ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടുന്നതുമാണ് പ്രസംഗമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ പറയുന്നു. ബോധപൂര്‍വ്വം തന്റെ സത്യപ്രതിജ്ഞ ലംഘിക്കുകയാണ് മന്ത്രി എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി . മന്ത്രി കേരളത്തിന്റെ പാരമ്പര്യം മറന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ കത്ത്.

അതേസമയം ധനമന്ത്രിക്കുള്ള പ്രീതി പിൻവലിച്ച ഗവർണറുടെ ഈ അസാധാരണ നടപടി കോടതിയിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാധ്യത സർക്കാർ മുന്നിൽ കാണുന്നുണ്ട്.

ധനമന്ത്രി കെ.എൻ ബാലഗോപാലിനോട് ഉണ്ടായിരുന്ന പ്രീതി നഷ്ടപ്പെട്ടു എന്ന് വ്യക്തമാകി ഗവർണർ നൽകിയ കത്തു മുഖ്യമന്ത്രി തള്ളി എങ്കിലും പ്രതിസന്ധി അവസാനിക്കാൻ സാധ്യതയില്ല. ഗവർണരുടെ പ്രീതി നഷ്ടപെട്ട മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ കഴിയില്ല എന്ന വാദം ഉയർത്തി ആരെങ്കിലും കോടതിയെ സമീപിച്ചേക്കാം എന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. ഒരിഞ്ച് പിന്നോട്ട് പോകാൻ സർക്കാർ ഇക്കാര്യത്തിൽ തയ്യാറല്ല. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends