Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അമ്പതോളം പോലീസിന്റെ കനത്ത സുരക്ഷയിൽ ശ്രീനിലയത്തെ വീട്ടിൽ ഗ്രീഷ്മ: തല കുനിച്ച്, മുഖം മറച്ച് പോലീസിനൊപ്പം എത്തിയ ഗ്രീഷ്മയെ കാണാൻ ഓടിക്കൂടി നാട്ടുകാർ: തെളിവെടുപ്പിന് ശേഷം പ്രതിയെ വെട്ടുകാട് പള്ളിയിലും, തമിഴ്‌നാട്ടിലെ ഹോട്ടലുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും: കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലം നാളെ ലഭിക്കും

06 NOVEMBER 2022 02:23 PM IST
മലയാളി വാര്‍ത്ത

കന്യാകുമാരി രാമവർമൻചിറ പുപ്പള്ളികോണത്തെ ശ്രീനിലയത്തെ വീട്ടിൽ തെളിവെടുപ്പിനായി ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ എത്തിച്ചു. അമ്പതിൽ കൂടുതൽ പോലീസിനെ വിന്യസിച്ചാണ് ഇവിടം പോലിസ് സുരക്ഷ ഒരുക്കിരുന്നത്. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വീടും പരിസരവും കനത്ത സുരക്ഷയിലാണ്. തമിഴ്‌നാട് പൊലീസും കേരള പൊലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പോലീസ് വാഹനത്തില്‍ മുഴുവന്‍ സമയവും മുഖം മറച്ച് തലകുനിച്ചായിരുന്നു ഗ്രീഷ്മയുടെ ഇരിപ്പ്. തുടര്‍ന്ന് ഗ്രീഷ്മയെ വീടിനകത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് ആരംഭിച്ചു.

തെളിവെടുപ്പിനായി ഗ്രീഷ്‌മയെ എത്തിച്ചതറിഞ്ഞ് പ്രദേശവാസികൾ ഒന്നാകെ വീടിന് സമീപത്തായി എത്തിച്ചേർന്നിരിക്കുകയാണ്. ഇതിന് മുമ്പ് തെളിവെടുപ്പിന് ഗ്രീഷ്മയെ എത്തിക്കുമെന്ന് അറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം ഇന്ന് ഉണ്ടായിരുന്നില്ല. ഇതിന് വേണ്ട മുൻകരുതലുകൾ പോലീസ് എടുത്തിരുന്നു. സമീപ വാസികളായ ആളുകളാണ് വീടിന് അടുത്തായി തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സീൽ ചെയ്ത വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചാവി എത്തിച്ചാണ് കതക് തുറന്നത്.

മുറിക്കുള്ളിൽ എന്തൊക്കെ ഉണ്ടായിരുന്നുവെന്നുള്ളത് ശാസ്ത്രീയമായി നടത്തുന്ന പരിശോധനയിൽ മാത്രമേ വ്യക്തത വരുകയുള്ളു. തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത കഴിഞ്ഞ ദിവസത്തെ സംഭവത്തെ മുന്നിൽനിർത്തി തള്ളിക്കളയാനാവില്ല. വീടിന്റെ പിൻഭാഗത്തൂടെയായിരുന്നു തെളിവെടുപ്പിനായി ഗ്രീഷ്മയുമായി അന്വേഷണ സംഘം വീട്ടിലേയ്ക്ക് കയറിയത്. ഷാരോണിന് കുപ്പിയിലിരുന്ന കഷായം നൽകിയ ശേഷം ജനലിലൂടെ കുപ്പി പുറത്തേയ്ക്ക് കളഞ്ഞുവെന്നാണ് മൊഴി നൽകിയിരുന്നത്. ഇതാണ് അമ്മാവൻ തെളിവ് നശിപ്പിക്കാൻ സമീപത്തെ കുളത്തിൽ എറിഞ്ഞു കളഞ്ഞത്. ഇതിലടക്കം വ്യക്തത പോലീസിന് വരുത്താനുണ്ട്.


അതേ സമയം ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ശ്രീനിലയത്തിലെ തെളിവെടുപ്പിന് ശേഷം ഗ്രീഷ്മയെ ഷാരോണിനൊപ്പം താമസിച്ച ഹോട്ടലിലും, വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. തൃപ്പരപ്പ്, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ ഇരുവരും മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചിരുന്നു. കോളേജ് ടൂർ എന്ന പേരിലാണ് ഇവർ ഇവിടേയ്ക്ക് എത്തിയത്.

ഇവിടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി വെട്ടുകാട് പള്ളിയിലും എത്തിക്കും. ഇവിടെ വച്ചാണ് ഷാരോൺ ഗ്രീഷ്മയെ താലി ചാർത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇനിയുള്ള കസ്റ്റഡി കാലാവധി മുഴുവൻ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പൊലീസ് കസ്റ്റഡിയിലിരിക്കെ തെളിവെടുപ്പിന് മുമ്പ് ശുചിമുറിയിൽ നിന്ന് ലോഷൻ കുടിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന ഗ്രീഷ്മ, മറ്റാരുടെയെങ്കിലും പ്രേരണയിൽ ഇത് ചെയ്തു തെളിവ് നശിപ്പിക്കാൻ മനഃപൂർവം സമയം നീട്ടിയെടുക്കുകയായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

 

തെളിവെടുപ്പ് ഉൾപ്പടെയുള്ള പൊലീസ് നടപടികൾ ക്യാമറയിൽ ചിത്രീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നിലവിൽ എഫ്‌ഐആറിൽ ഗ്രീഷ്മയെ മാത്രമാണ് പ്രതിയാക്കിരിക്കുന്നത്. അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിച്ചതിനാണ് കേസെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (11 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (19 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (24 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (36 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (51 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends