Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കൂട്ടുകാരൻ ഒപ്പമില്ലായിരുന്നുവെങ്കിൽ നടക്കാനിരുന്നത് വാഹനാപകടം; വെളിപ്പെടുത്തലുമായി സഹോദരൻ

06 NOVEMBER 2022 03:16 PM IST
മലയാളി വാര്‍ത്ത

ഗ്രീഷ്മയുടെ വീട്ടിൽ ഷാരോൺ എത്തിയ ദിവസം കൂട്ടുകാരൻ ഒപ്പമില്ലായിരുന്നെങ്കിൽ ഈ കേസ് ഒരു അപകട മരണമായി മാറിയേനെ എന്ന് ഷാരോണിന്റെ സഹോദരൻ. വിഷം കലർത്തിയ കഷായം കുടിച്ചതിന് ശേഷം ശരീരം കുഴഞ്ഞ് ശർദ്ദിച്ച് അവശനായാണ് ആ വീട്ടിൽ നിന്ന് ഷാരോൺ ഇറങ്ങിയത്. ബൈക്കിൽ കയറി റെജിനെ കെട്ടിപ്പിടിച്ചായിരുന്നു പിന്നീടുള്ള യാത്ര. ഒറ്റയ്ക്ക് ബൈക്ക് എടുത്ത് ഷാരോൺ വന്നിരുന്നെങ്കിൽ നിയന്ത്രണം വിട്ട് ഒരു അപകട മരണമായി മാറുമായിരുന്നെന്ന് സഹോദരൻ പറയുന്നു. റെജിൻ ഒപ്പമുണ്ടായിരുന്നെന്ന് ഗ്രീഷ്മ അറിഞ്ഞിരുന്നില്ല.

വീടിന് കുറച്ച് അകലെയായി നിർത്തിയ ശേഷമായിരുന്നു ഷാരോൺ വീടിനുള്ളിൽ കയറിയത്. ഗ്രീഷ്മയുടേത് യൂസ് ആൻഡ് ത്രോ ലൈനാണെന്നും, ഷാരോണിന്റെ സ്നേഹത്തിന് വില കൽപ്പിച്ചില്ലെന്നും സഹോദരൻ പറയുന്നു. നാട്ടുകാരുടെ ഭാഗത്ത് നിന്ന് അറിയാൻ കഴിഞ്ഞത് ഷാരോണുമായി ഉണ്ടായത് നാലാമത്തെ ബന്ധമാണ്. ഇതിന് മുമ്പുണ്ടായ മൂന്ന് കാമുകന്മാരേയും ആവശ്യം കഴിഞ്ഞ് ഗ്രീഷ്മ വലിച്ചെറിയുകയായിരുന്നു. ഗ്രീഷ്മ ഭയപ്പെട്ടിരുന്നപോലെ ഷാരോണിന്റെ ഫോണിൽ മാന്യമല്ലാത്ത ചിത്രങ്ങളോ വീഡിയോകളോ കണ്ടിരുന്നില്ല. നിശ്ചയം കഴിഞ്ഞതിന് ശേഷമാണ് സ്വകാര്യ ചിത്രങ്ങൾ ഗ്രീഷ്മ ഭയപ്പെട്ടിരുന്നുവെന്ന് പറയുന്നത്. ഈ സംഭവങ്ങൾ കഴിഞ്ഞതിന് ശേഷമാണ് ഇവർ വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹിതരാകുന്നത്. ഇരുവരും തമ്മിൽ നല്ല സനേഹത്തിലായിരുന്നെന്നും സഹോദരൻ വ്യക്തമാക്കുന്നു.


മരണക്കിടക്കയിൽ പോലും ഗ്രീഷ്മയെ തള്ളിപ്പറയാത്ത ഷാരോൺ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന് കുടുംബം പറയുന്നു. സൈനികനുമായുള്ള നിശ്ചയത്തിന് ശേഷം ഷാരോൺ അകൽച്ച കാണിച്ചെങ്കിലും നവംബറിൽ ഇറങ്ങിവരാമെന്ന് പറഞ്ഞ് വീണ്ടും അടുത്ത് കൂടിയത് ഗ്രീഷ്മയാണ്. പ്രണയത്തിലായി രണ്ട് മാസത്തിനുള്ളിൽ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് കുങ്കുമം കൊണ്ടുവന്നു. ചുരിദാർ ഇട്ട് വീട്ടിൽ നിന്ന് ഇറങ്ങി സാരി ഉടുത്ത് ഷാരോണുമായി ഇവിടേയ്ക്ക് ഒരു ചടങ്ങ് നടത്തുന്നത് പോലെ ഗ്രീഷ്മ കയറി. ഇതിന് ശേഷം ഒരുപാട് സ്ഥലങ്ങളിൽ ഇവർ ഒരുമിച്ച് യാത്രകൾ ചെയ്തു. അപ്പോഴെല്ലാം സൈനികനുമായി രഹസ്യ ചാറ്റ് ഗ്രീഷ്മ നടത്തിയിരുന്നു.

സൈനികനെക്കുറിച്ച് ഷാരോൺ ചോദിക്കുമ്പോൾ ബോഡറിൽ ആയതുകൊണ്ട് വിളിക്കാറില്ലെന്നായിരുന്നു മറുപടി. ഇപ്പോൾ അറിയാൻ കഴിയുന്നത് ഗ്രീഷ്മ ഇതിന് മുമ്പ് ഗർഭിണിയായി, പണം കൊടുത്ത് അബോർഷൻ ചെയ്തുവെന്നാണ്. അതിനെക്കുറിച്ചുള്ള സത്യാവസ്ഥ അറിയിലെന്ന് സഹോദരൻ പറയുന്നു. അതേ സമയം ഗ്രീഷ്മയുടെ ജ്യൂസ് ചലഞ്ച് കൊലപാതകം ലക്ഷ്യമിട്ടായിരുന്നെനും, ഷാരോണ്‍ എങ്ങിനെ പ്രതികരിക്കുമെന്ന് അറിയാനുമായിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പ്രതികരിച്ചു.

ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ മൊഴി നൽകി. ഇന്ന് രാവിലെ 10.40-ഓടെ ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയെ തെളിവെടുപ്പിന് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചിരുന്നു. പോലീസ് വാഹനത്തില്‍ മുഴുവന്‍സമയവും മുഖംമറച്ച് തലകുനിച്ചായിരുന്നു ഗ്രീഷ്മയുടെ ഇരിപ്പ്. തുടര്‍ന്ന് ഗ്രീഷ്മയെ വീടിനകത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് ആരംഭിച്ചു.

യുവതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നിരവധിപേര്‍ രാമവര്‍മന്‍ചിറയിലെ വീടിന് സമീപം എത്തിയിരുന്നു. എന്നാല്‍ തമിഴ്‌നാട് പോലീസ് ഇടപെട്ട് ഇവരെയെല്ലാം സ്ഥലത്തുനിന്ന് മാറ്റി. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്റെ ബാക്കിയും ഇവിടെ നിന്ന് കിട്ടി. തെളിവെടുപ്പ് പുരോഗമിക്കുകയാണ്. നേരത്തേ കളനാശിനിയുടെ കുപ്പി കുളക്കരയില്‍നിന്നു കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് ക്യാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ ദിവസം സീൽ ചെയ്ത വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു.

 

അതുകൊണ്ടു തന്നെ പുതിയ ചാവി എത്തിച്ചാണ് കതക് തുറന്നത്. മുറിക്കുള്ളിൽ എന്തൊക്കെ ഉണ്ടായിരുന്നുവെന്നുള്ളത് ശാസ്ത്രീയമായി നടത്തുന്ന പരിശോധനയിൽ മാത്രമേ വ്യക്തത വരുകയുള്ളു. തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത കഴിഞ്ഞ ദിവസത്തെ സംഭവത്തെ മുന്നിൽനിർത്തി തള്ളിക്കളയാനാവില്ല.

വീടിന്റെ പിൻഭാഗത്തൂടെയായിരുന്നു തെളിവെടുപ്പിനായി ഗ്രീഷ്മയുമായി അന്വേഷണ സംഘം വീട്ടിലേയ്ക്ക് കയറിയത്. ഷാരോണിന് കുപ്പിയിലിരുന്ന കഷായം നൽകിയ ശേഷം ജനലിലൂടെ കുപ്പി പുറത്തേയ്ക്ക് കളഞ്ഞുവെന്നാണ് മൊഴി നൽകിയിരുന്നത്. ഇതാണ് അമ്മാവൻ തെളിവ് നശിപ്പിക്കാൻ സമീപത്തെ കുളത്തിൽ എറിഞ്ഞു കളഞ്ഞത്. ഇതിലടക്കം വ്യക്തത പോലീസിന് വരുത്താനുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (21 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (24 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (27 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (35 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (40 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (52 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (1 hour ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends