കത്ത് വ്യാജമാണോ? “അതറിയില്ല അന്വേഷിക്കണം; കത്ത് എഴുതിയത് നിങ്ങളാണോ? അല്ല; അതിലെ ഒപ്പ് നിങ്ങളുടേതാണോ? അല്ല; അപ്പോൾ കത്ത് വ്യാജമല്ലേ? അതറിയില്ല; അന്വേഷിക്കണം; മേയർ ആര്യ രാജേന്ദ്രനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

കത്ത് വിവാദത്തിൽ വിശദീകരണവുമായി വന്ന മേയർ ആര്യ രാജേന്ദ്രനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കത്ത് വ്യാജമാണോ?
“അതറിയില്ല. അന്വേഷിക്കണം.”
കത്ത് എഴുതിയത് നിങ്ങളാണോ?
“അല്ല.”
അതിലെ ഒപ്പ് നിങ്ങളുടേതാണോ?
“അല്ല.”
അപ്പോൾ കത്ത് വ്യാജമല്ലേ?
“അതറിയില്ല, അന്വേഷിക്കണം. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം കത്ത് വിവാദത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു . ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതായി തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. മേയറുടെ വാക്കുകൾ ഇങ്ങനെ; അത്തരത്തിൽ ഒരു കത്ത് എഴുതുകയോ തയാറാക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയതെന്നും മേയർ പറഞ്ഞു.
https://www.facebook.com/Malayalivartha























