മുടികൊഴിയുന്നത് സഹിക്കാനായില്ല.... മനംനൊന്ത് യുവാവ് ജീവനൊടുക്കി, ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തി

മുടികൊഴിയുന്നത് സഹിക്കാനായില്ല.... മനംനൊന്ത് യുവാവ് ജീവനൊടുക്കി, ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തി.കോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് യുവാവ് ജീവനൊടുക്കിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് ജീവനൊടുക്കിയത്. മുടികൊഴിച്ചില്‍ മാറാന്‍ 2014 മുതല്‍ മരുന്ന് കഴിക്കുന്നതായി കത്തില്‍ പറയുന്നു.
ചെറിയ മുടി കൊഴിച്ചിലുമായാണ് യുവാവ് ആദ്യം ക്ലിനിക്കിനെ സമീപിച്ചിരുന്നത്. മരുന്ന് നല്‍കിയപ്പോള്‍ ആദ്യം കുറച്ച് മുടി കൊഴിയുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ മൂക്കിലെ രോമങ്ങള്‍ മുതല്‍ താടിരോമങ്ങളും പുരികവും കൊഴിഞ്ഞ് തുടങ്ങിയതോടെ ഏറെനാളായി മാനസികവിഷമത്തിലായിരുന്നു യുവാവ്. പരാതിപ്പെട്ടിട്ടും ഡോക്ടറുടെ സമീപനം ശരിയല്ലെന്നാണ് കുടുംബമ ആരോപിക്കുന്നത്.
പലതവണ ഡോക്ടറെ കണ്ടെങ്കിലും മരുന്ന് നല്‍കി മടക്കി അയച്ചു. ഇനി ഇത് ശരിയാവുമെന്ന് പ്രതീക്ഷയില്ല. അതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തിലുള്ളത്. മുടികൊഴിച്ചില്‍ കാരണം വിവാഹ ആലോചനകള്‍ മുടങ്ങിയിട്ടുണ്ടായിരുന്നു.
മെക്കാനിക്കായി ജോലി നോക്കിയിരുന്നുവെങ്കിലും അപകര്‍ഷതബോധം കാരണം ആളുകള്‍ കൂടുന്നയിടത്തേക്ക് പോകാറില്ലായിരുന്നുവെന്നും യുവാവിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























