സ്കൂളിൽ വടിവാളുമായി എത്തി പ്രധാന അധ്യാപകൻ;പോലീസെത്തിയതോടെ നാടകീയ രംഗങ്ങൾ; ഒടുവിൽ സസ്പെൻഷൻ

സ്കൂളിൽ വടിവാളുമായി എത്തിയ സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. ആസാമിലെ കച്ചാർ ജില്ലയിലെ ലോവർ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മാത്രമല്ല സ്കൂളിലെ പ്രധാന അധ്യാപകൻ 38 കാരനായ ധൃതിമേധ ദാസ് ആണ് വടിവാളുമായി എത്തി ആശങ്ക സൃഷ്ടിച്ചത്. സിൽച്ചാറിലെ താരാപൂർ സ്വദേശിയാണ് ധൃതിമേധ ദാസ്.
അതേസമയം 11 വർഷത്തിലേറെയായി അധ്യാപകനായി ജോലി നോക്കുകയാണ് ഇയാൾ. ധൃതിമേധ വടിവാളുമെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്കൂളിൽ എത്തിയത്. പിന്നാലെ അധ്യാപകൻ തന്റെ കയ്യിലിരുന്ന ആയുധം മറയ്ക്കാൻ ശ്രമിക്കുകയും എല്ലാം സാധാരണയെന്ന പോലെ അഭിനയിക്കുകയും ചെയ്തു.
എന്നാൽ വിദ്യാർത്ഥികളുടെയും മറ്റ് അധ്യാപകരുടെയും മുഖത്തെ ഭയം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്‌കൂളിലെ നാല് അധ്യാപകരെ കുറ്റപ്പെടുത്തുന്ന ചില കുറിപ്പുകൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു.
ഇതേസമയം തന്നെ മറ്റൊരു കുറിപ്പിൽ, മൂന്ന് അധ്യാപകരെ കൊല്ലാൻ താൻ ആഗ്രഹിക്കുന്നതായി ഇയാൾ സൂചിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ തുടർനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായും പൊലീസ് കൂട്ടിച്ചേർത്തു. ഇപ്പോൾ അധ്യാപകൻ വടിവാളുമായെത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
https://www.facebook.com/Malayalivartha























