തിരുവനന്തപുരം കോര്‍പറേഷനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ നിയമനത്തിനായി സിപിഎം ജില്ലാ സെക്രട്ടറിയോടു പട്ടിക ആവശ്യപ്പെട്ടുള്ള മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ ഇടപെടാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

തിരുവനന്തപുരം കോര്‍പറേഷനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ നിയമനത്തിനായി സിപിഎം ജില്ലാ സെക്രട്ടറിയോടു പട്ടിക ആവശ്യപ്പെട്ടുള്ള മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ ഇടപെടാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.
കരാര്‍ നിയമനത്തിനായി പാര്‍ട്ടി ലിസ്റ്റ് ചോദിച്ച് അയച്ച കത്താണ് പുറത്ത് വന്നത്. മേയറുടെ ലെറ്റര്‍ പാഡിലാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് കിട്ടിയത്.
നിയമനങ്ങളില്‍ പാര്‍ട്ടി ഇടപെടലിലേക്കു വഴിയൊരുക്കിയ ഭരണസമിതിയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണറെ കാണാനായി സമയം തേടിയിരുന്നു. 35 കൗണ്‍സിലര്‍മാര്‍ക്ക് ഇന്ന ഉച്ചയ്ക്ക് 12ന് ഗവര്‍ണറെ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
ഇതിനിടെ വിവാദമായ കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കി മേയര്‍ രംഗത്തെത്തി. നിയമനത്തിന് കത്ത് നല്‍കുന്ന രീതി സിപിഎമ്മിനില്ലെന്നും സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി മേയര്‍ .
"
https://www.facebook.com/Malayalivartha























