തൊടുപുഴയിൽ വനിത ഡോക്ടറെ ഭീഷണിപ്പെടുത്തി : പ്രതി അറസ്റ്റിൽ

തൊടുപുഴയിൽ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൊടുപുഴ പഞ്ചവടിപ്പാലം സ്വദേശി ഷാജിയാണ് (60) പൊലീസ് പിടിയിലായത്. തൊടുപുഴ കോലാനിയിലുള്ള പൗൾട്രി ഫാമിലെ വനിത ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അതേസമയം ഫാമിലെ ജീവനക്കാരനായിരുന്നു പിടിയിലായ ഷാജി. എന്നാൽ ഇവിടത്തെ ജോലിക്കിടെയാണ് ഡോക്ടറോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മാത്രമല്ല ജോലിയിലെ വീഴ്ച ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.
സംഭവത്തിൽ തൊടുപുഴ ഡിവൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തുടർന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷാജിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























