Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ജോലി അല്ലെങ്കില്‍ കെക്കൂലി തിരികെ തരൂ സഖാക്കളെ

07 NOVEMBER 2022 12:03 PM IST
മലയാളി വാര്‍ത്ത


കൈക്കൂലി വാങ്ങിയത് തിരികെ കെടുത്ത ചരിത്രമുള്ള സിപിഎം അഭിമുഖീകരിക്കുന്ന പുതിയ പ്രശ്‌നമാണ്  തിരുവന്തപുരം കോര്‍പ്പറേഷനിലെ താല്കാലിക നിയമനം.  പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ആര്‍ക്കൊക്കെ ജോലി നല്കണമെന്നു തീരുമാനിച്ച ശേഷമാണ് കോര്‍പ്പറേഷന്‍ വേക്കന്‍സികള്‍ തീരുമാനിക്കുന്നത്. ജോലി കൊടുക്കേണ്ട ആളിന്റെ യോഗ്യതയ്ക്കനുസരിച്ചുള്ള പോസ്റ്റുകളാണ് സൃഷ്ടിക്കുന്നതെന്ന പകല്‍ പോലെ വ്യക്തമാണ്. എന്നാലിപ്പോള്‍ ആര്യാ രേജന്ദ്രന്‍ നേരിട്ട് പാര്‍ട്ടി സെക്രട്ടറിയോട് കത്തിലൂടെ പാര്‍ട്ടിക്കാരായ ജോലി ആവശ്യമുള്ളവരുടെ ലിസ്റ്റ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. പാര്‍ട്ടി സെക്രട്ടറിയുടെ അനുഗ്രഹാശിസുകളോടെ പ്രവര്‍ത്തിക്കുന്ന സമാന്തര കോര്‍പ്പറേഷന്റെ നേതാക്കളെ തള്ളി ആര്യാരാജന്ദ്രന്‍ നേരിട്ട് സെക്രട്ടറിയോട് കത്തിലൂടെ സഖാക്കളുടെ ലിസ്റ്റ് ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാത്തവരാണ് മേയറെ അഴിമതിക്കാരിയാക്കനായി കത്ത് പുറത്തു വിട്ടത്. സമാന്തര കോര്‍പ്പറേഷന്‍ ടീം ജോലി നല്കാമെന്ന് പറഞ്ഞ് പലരില്‍ നിന്നുമായി ധാരാളം തുകകള്‍ കൈപറ്റിയിട്ടുണ്ട്.

 

 

 

 

എന്നാല്‍ ഇനി നിയമന സാധ്യതയില്ലെന്നറിഞ്ഞവര്‍ പണത്തിനായി സഖാക്കളെ തേടി നടക്കുകയാണ്. കൈക്കൂലി വാങ്ങിയ പണം തരിച്ചു കൊടുത്തില്ലെങ്കില്‍ വലിയ പൊല്ലാപ്പാവുമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.
തിരുവന്തപുരം കോര്‍പ്പറേഷനില്‍ നടന്നതും നടന്നു കൊണ്ടിരിക്കുന്നതും നടക്കാന്‍ പോകുന്നതുമായ താല്കാലിക നിയമനങ്ങള്‍ മേയറുടെ ഇഷ്ടപ്രകാരമാണ് നടക്കുന്നതെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു വിലയുമില്ല. മേയര്‍ എന്നത് ആര്യ രാജേന്ദ്രന് നല്കിയിട്ടുള്ള പദവി മാത്രമാണ്. കോര്‍പ്പറേഷന്റെ ഭരണ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സിപിഎം തിരുവന്തപുരം ജില്ല കമ്മിറ്റിയാണ്. അതായത് ഫയലുകളില്‍ തീര്‍പ്പ് കല്പിക്കേണ്ട അധികാരം മേയര്‍ക്കോ ഭരണ സമിതിയ്‌ക്കോ അല്ല മറിച്ച് ജില്ല സെക്രട്ടറി അല്ലെങ്കില്‍ അദ്ദേഹം ചുമതലപെടുത്തിയിട്ടുള്ള ഏര്യാ കമ്മിറ്റി അംഗം. അടുത്തിടെയുണ്ടായ എകെജി സെന്റര്‍ പടക്കമെറി കേസില്‍ കുറ്റാരോപിതനായ വ്യക്തിയാണ് ഇത്തരം ഇടപാടുകള്‍ക്ക് പിന്നിലെന്നതാണ് വ്യക്തമായ സൂചന. സിപിഎം ആസ്ഥാന ഓഫീസിന് പടക്കമെറിഞ്ഞ കേസ് സിപിഎം നേതാക്കള്‍ ആദ്യം തന്നെ കോണ്‍ഗ്രസിന്റെ മണ്ടയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചു.

 

 

എന്നാല്‍ സിപിഎം ബിജെപിയെ ഇക്കാര്യത്തില്‍ പ്രതിചേര്‍ത്തില്ല. കോണ്‍ഗ്രസ് അന്ന് വെല്ലുവിളിയുടെ സ്വരത്തില്‍ പറഞ്ഞത് സിപിഎം ആസൂത്രണം ചെയ്ത പരിപാടിയാണ് പടക്കമേറെന്നായിരുന്നു. പടക്കമേറ് കടുത്ത വിഷയത്തിലേയ്ക്ക് വന്നപ്പോള്‍ പാര്‍ട്ടിയുടെ ഇടയില്‍ നിന്നാണ് തിരുവന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവിന്റെപേരും പുറത്തു വന്നത്. ഒടുവില്‍ പോലീസ് തട്ടികൂട്ടി പ്രതിയെ കണ്ടുപിടിച്ചെന്ന് പറയുമ്പോഴും ആ നേതാവ് പ്രതിക്കൂട്ടില്‍ തന്നെയാണെന്നാണ് നിഗമനം. തിരുവന്തപുരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന നിരവധി അനധികൃത കെട്ടിടങ്ങള്‍ക്കും അനുമതി വാങ്ങി കൊടുക്കുന്നതും നഗരത്തിന്റെ വികസന കാര്യത്തില്‍ തീരുമാനങ്ങളെടുക്കുന്നതും ഈ സഖാവിന്റെ നേതൃത്വത്തിലാണ്. ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇതിന് പൂര്‍ണ്ണ അനുമതിയും നല്കിയിട്ടുണ്ട്. ആനാവൂരിന്റെ അടുത്ത ആളായി നിന്നുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ പല ഘടകങ്ങളിലും വെട്ടിനിരത്തിയതോടെയാണ് ഇയ്യാള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പല രഹസ്യ രേഖകളും പുറത്തു വിട്ടത്. കോര്‍പ്പറേഷന്‍ മേയറുടെ പേരില്‍ പ്രചരിക്കുന്ന ജോലി തട്ടിപ്പ് കത്തും അത്തരത്തില്‍ ഇറങ്ങിയതാണെന്ന് അനുമാനിയ്ക്കാം.

 

 

 

എന്നാല്‍ പാര്‍ട്ടിയുടെ അനുമതിയോടെ മാത്രമേ ഇത്തരം താല്കാലിക നിയമനങ്ങള്‍ നടത്താന്‍ കഴിയൂ എന്നത് പകല്‍ പോലെ വ്യക്തമാണ്. ഇടതുപക്ഷം ഭരിക്കുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഈ നടപടി നടന്നു വരുന്നു. കോര്‍പ്പറേഷനില്‍ ആര്യ രാജേന്ദ്രന്‍ മേയറാണെങ്കിലും കാര്യങ്ങള്‍ പുറത്ത് തീരുമാനിക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് സീനിയറായ പല വനിത നേതാക്കളെയും ഒഴിവാക്കി ആര്യ രാജേന്ദ്രനെ തന്നെ ആ  സ്ഥാനത്തേയ്ക്ക് കൊണ്ടു വന്നത്. പട്ടിക ജാതി ഫണ്ട് തട്ടിപ്പിലും, ആറ്റുകാല്‍ പൊങ്കാല അഴിമതിയിലും, പെതുമരാമത്ത് റോഡ് വാടകയ്ക്ക് നല്കിയ കേസിലും മേയര്‍ക്ക് ഒപ്പിടാന്‍ മാത്രമേ അവകാശമുള്ളൂ. കാര്യങ്ങള്‍ വിവാദമാകുമ്പോള്‍ മേയര്‍ ഉത്തരം പറയേണ്ടി വരുന്ന അവസ്ഥയാണുള്ളത്. മേയറുടെ അനുഭവ സമ്പത്തിനെ കുറിച്ച് പ്രധാന പ്രതിപക്ഷമായ ബിജെപി ശക്തമായ ഭാഷയില്‍ അപലപിക്കുന്നുണ്ട്. എന്നാല്‍ ബിജെപി മേയറെ പരമാവധി നാണം കെടുത്തി അടുത്ത തിരഞ്ഞെടുപ്പിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. തലസ്ഥാന നഗരിയിലെ കോര്‍പ്പറേഷനായതു കൊണ്ട് പാര്‍ട്ടിക്കാരുടെ ഇഷ്ടങ്ങള്‍ നടത്തി കൊടുക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിയ്ക്കാണെന്നുള്ളത് വിസ്മരിക്കാനാവാത്തതാണ്.

 

 

 

 

മാസങ്ങളായി സിപിഎംല്‍ പുകഞ്ഞു കൊണ്ടിരുന്ന അമര്‍ഷമാണ് മേയറുടെ കത്തിന്റെ രൂപത്തില്‍ പുറത്തു വന്നത്. ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന കമ്മിറ്റി അംഗമായതോടെ പുതിയ ജില്ല സ്രെട്ടറിയെ സമവായത്തിലൂടെ കണ്ടെത്താന്‍ പാര്‍ട്ടിയ്ക്ക് കഴിയാത്ത സാഹചര്യം തികച്ചും അണികളില്‍ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. ജില്ല സെക്രട്ടറിയാകാന്‍ സീനിയേറിറ്റിയുള്ള പലരേയും പലവിധ ആരോപണങ്ങളില്‍ കുടുക്കി അധികാര കേന്ദ്രത്തില്‍ നിന്നും തുടര്‍ച്ചയായി അകറ്റി കൊണ്ടിരിക്കുകയാണ്. ജയന്‍ ബാബു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ഒരു വിഭാഗം എതിര്‍ക്കുന്നത്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹത്തിന്റെ ദയനീയ തോല്പി പത്ത് വര്‍ഷത്തിനിപ്പുറവും ചര്‍ച്ചയാവുകയാണ്. അന്നത്തെ പാര്‍ട്ടി വിഭാഗീയതയാണ് ജയന്‍ ബാബുവിന്റൈ പരായജയത്തിന് കാരണമെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല.ഇപ്പോള്‍ ശുപാര്‍ശ കത്തിന്റെ രൂപത്തില്‍ അഴിമതി പുറത്ത് വന്നെങ്കിലും ആര്യാ രാജേന്ദ്രനെ പാര്‍ട്ടിയും ഭരണ കൂടവും പൊതിഞ്ഞ് സംരക്ഷിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ആര്യയെ സംരക്ഷിച്ച് അതിലൂടെ പാര്‍ട്ടിയുടെ മാനം രക്ഷിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം .

 

 

 

പാര്‍ട്ടിയ്ക്ക് ഈ സംഭവം പൊതുജനമധ്യത്തില്‍ പ്രത്യേകിച്ച യുവജനങ്ങളുടെ ഇടയില്‍ കൂടുതല്‍ അവമതിപ്പുണ്ടാക്കിയിരിക്കുന്നതായാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍ . എന്തായാലും കോര്‍പ്പറേഷനിലെ ജോലിക്കാരെ തേടി കൊണ്ടുള്ള കത്ത് പുറത്ത് വന്നതിന് പിന്നില്‍ സിപിഎം ജില്ല ഘടകത്തിന്റെ അസ്വസ്ഥതയാണ് മറനീക്കി പുറത്തു വന്നിരിക്കുന്നതെന്ന് മനസിലാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (10 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (13 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (21 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (26 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (38 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (53 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends