Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയിൽ ഇരുചക്ര വാഹനത്തിൽ എത്തി: താലികെട്ടി, സിന്ദൂരം ചാർത്തി വിശ്രമിക്കാൻ നേരെ പോയത് വേളി ബോട്ട് ക്ലബിലേയ്ക്ക്: ഷാരോണിനെ ഇനി ഒഴിവാക്കാൻ കൊലപാതകമേ വഴിയുള്ളുവെന്ന് തീരുമാനിച്ചത് ആ സ്ഥലത്ത് വച്ച്: ശീതള പാനീയത്തിൽ വിഷം കലർത്തി നൽകിയത് ഷാരോൺ തുപ്പി കളഞ്ഞു: വേളിയിലും, വെട്ടുകാടും നടന്ന തെളിവെടുപ്പിൽ എല്ലാം സമ്മതിച്ച് ഗ്രീഷ്മ

07 NOVEMBER 2022 05:49 PM IST
മലയാളി വാര്‍ത്ത

ഷാരോൺ രാജ് കൊലക്കേസിൽ പ്രതി ഗ്രീഷ്മയുമായുള്ള ഇന്നത്തെ തെളിവെടുപ്പ് അവസാനിച്ചു. വെട്ടുകാട് പള്ളിയിലും, അതിന് ശേഷം വിശ്രമിക്കാൻ ചെന്ന വേളി ടൂറിസ്റ്റ് കേന്ദ്രത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. വെളിയിൽ വിശ്രമിക്കുന്നതിനിടെയാണ് ആദ്യമായി കൊലപാതക പദ്ധതി മനസ്സിൽ വന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇതിന് ശേഷം ശീതള പാനിയത്തിൽ വിഷം കലർത്തി നൽകിയെങ്കിലും കയ്പ്പ് അനുഭവപ്പെട്ടതോടെ ഷാരോൺ അത് തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ഗ്രീഷ്‌മ പറയുന്നു.

അതെ സമയം വെട്ടുകാട് പള്ളിയോടു ചേർന്നുള്ള ബീച്ചിൽ ഐസ്ക്രീം വിൽക്കുന്ന സ്ത്രീയുടെ അടുത്തേയ്ക്ക് ഗ്രീഷ്മയെ എത്തിച്ചപ്പോൾ, ഗ്രീഷ്മയും ഷാരോണും അവരുടെ അടുത്ത് വന്നിരുന്നതായി ഇവർ അവകാശപ്പെട്ടു. പെട്ടന്ന് തന്നെ ഇവർക്ക് നേരെ തിരിഞ്ഞ് ഗ്രീഷ്മ ഷുഭിതയായി സംസാരിക്കുന്നത് കാണുമായിരുന്നു. സാർ ഞാൻ ഇവിടെ വന്നിട്ടില്ല, ഇവർ എന്നെക്കുറിച്ച് കള്ളം പറയുകയാണെന്ന് പറഞ്ഞായിരുന്നു ഗ്രീഷ്മ ഷുഭിതയായത്. രണ്ട് ഇടങ്ങളിലുമായുള്ള തെളിവെടുപ്പിൽ അന്വേഷണ സംഘത്തോട് ഗ്രീഷ്മ സഹകരിക്കുന്ന കാഴ്ചയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഗ്രീഷ്മ ശരിവച്ചുകൊണ്ടാണ് തെളിവെടുപ്പിൽ ഗ്രീഷ്മ പ്രതികരിച്ചത്.

തന്നെ വിവാഹം ചെയ്യുന്ന ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞപ്പോൾ ഷാരോൺ നിർബന്ധിച്ച് ഇരുചക്ര വാഹനത്തിൽ കയറ്റി വെട്ടുകാട് പള്ളിയിൽ എത്തിക്കുകയും താലി കെട്ടുകയും, സിന്ദൂരം ഇടുകയും ചെയ്‌തെന്നും തുടർന്ന് വിശ്രമിക്കാൻ വേളിയിൽ എത്തുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ കൊലപാതകമല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ലെന്ന് കണ്ടതോടെ ശീതളപാനീയം വാങ്ങി അതിൽ വിഷം കലർത്തി നൽകാൻ ശ്രമിച്ചു. രുചി വ്യത്യാസം തോന്നിയതോടെ ഷാരോൺ അത് തുപ്പിക്കളഞ്ഞു. നീ എനിക്ക് എന്താണ് നൽകിയതെന്ന് ഷാരോൺ ചോദിക്കുമ്പോൾ കാലാവധി കഴിഞ്ഞ ജ്യൂസാണ് എന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിനെ കൈകാര്യം ചെയ്‌തെന്നും തെളിവെടുപ്പിൽ പറയുന്നു.

മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ജ്യൂസ് ചലഞ്ചിൽ താൻ വിഷം കലർത്തിയിരുന്നില്ലെന്നും, എന്നാൽ അത് ഷാരോണിന്റെ പ്രതികരണം അറിയാനുള്ള ട്രയൽ ആയിരുന്നെന്നും ഗ്രീഷ്മ പറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞായിരുന്നു ഷാരോണിന് ജ്യൂസിൽ വിഷം ചേർത്ത് നല്കിത്തുടങ്ങിയതെന്നും ഗ്രീഷ്മ പറഞ്ഞു. ഇത് കുടിച്ച് ഷാരോണിന് അവശത ഉണ്ടായെന്നും [പിന്നാലെ ഇരുവരും നാരങ്ങാ ജ്യൂസ് വാങ്ങി കുടിച്ചെന്നും പോലീസിനോട് ഗ്രീഷ്മ പറഞ്ഞു. താൻ കുടിക്കുന്ന കഷായം ആർക്കും കുടിക്കാൻ കഴിയില്ലെന്ന് പലതവണ ഷാരോണിനോട് പറഞ്ഞ് , ഷാരോൺ നൽകിയ ഒരു പ്രതികരണമാണ് കഷായത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനുള്ള കാരണമെന്നും ഗ്രീഷ്മ പറഞ്ഞു.

പൂർണമായും കുറ്റസമ്മതം നടത്തുന്ന കാഴ്ചയായിരുന്നു ഇന്നത്തെ തെളിവെടുപ്പിൽ കാണാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ശ്രീനിലയത്ത് ഒമ്പത് മണിക്കൂറിലധികം സമയമെടുത്ത് നടത്തിയ തെളിവെടുപ്പിൽ നിർണായകമായ പല തെളിവുകളും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നു. പ്രധാനമായും ഷാരോൺ രാജിന് നൽകിയ വിഷവും അതുപോലെതന്നെ അതിനു വേണ്ടി ഉപയോഗിച്ച പാത്രവുമാണ് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയത്. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി ഗ്രീഷ്മ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു എന്നാണ് അന്വേഷണം സംഘം അറിയിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാർ ഈ വസ്തുക്കൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (43 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (46 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (49 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (57 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (1 hour ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends