Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

​ഗവർണർക്ക് മുന്നിൽ മുട്ടുമടക്കി വിസിമാർ... കാലും കൈയ്യും വിറയ്ക്കുന്നു! പിണറായിക്ക് കനത്ത പ്രഹരം!

07 NOVEMBER 2022 09:16 PM IST
മലയാളി വാര്‍ത്ത

പുറത്താക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ നോട്ടീസിന് വിശദീകരണം നല്‍കി സർവകലാശാല വൈസ് ചാന്‍സലര്‍മാര്‍. വിവിധ സർവ്വകലാശാലകളിലെ 10 വിസിമാരാണ് ഗവർണർക്ക് വിശദീകരണം നൽകിയത്. വിശദീകരണം വിശദമായി പരിശോധിച്ച ശേഷം രാജ്ഭവൻ തുടർ നടപടികൾ സ്വീകരിക്കും.

യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച സാങ്കേതിക സർവകലാശാല വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനെ തുടർന്നാണ് മറ്റു സർവകലാശാലകളിലെ വിസിമാരെ പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടിസ് നൽകിയത്. മറുപടി നല്‍കാൻ വിസിമാർക്ക് ഇന്നുവരെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ഗവർണറെ നേരിട്ടുകണ്ട് വിശദീകരണം നൽകണമെങ്കിൽ അറിയിക്കാനും ഇന്നു വരെയായിരുന്നു സമയം.

നിയമനങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം വി.സിമാരോട് രാജിവയ്‌ക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിവയ്‌ക്കാതിരുന്ന വി.സിമാർ ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പുറത്താക്കാതിരിക്കാൻ കാരണം ആരാഞ്ഞ് ഗവർണർ വി.സിമാർക്ക് നോട്ടീസ് നൽകിയത്.

സർവകലാശാലയ്ക്കു നൽകിയ സേവനങ്ങളും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ കോടതി നിലപാടുകൂടി അറിഞ്ഞശേഷം ഗവർണർ തുടർനടപടികൾ സ്വീകരിക്കും. നേരിട്ടു ഹിയറിങ് വേണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്കു സമയം അനുവദിക്കുമെന്നും രാജ്ഭവന്‍ അറിയിച്ചു. വിസിമാരുടെ വിശദീകരണം പരിശോധിച്ചു കൂടിക്കാഴ്ചകൾക്കുശേഷം ഗവർണർ തുടർ നടപടികൾ സ്വീകരിക്കും.

തിങ്കളാഴ്ച അഞ്ച് മണിവരെയായിരുന്നു കാരണം രേഖാമൂലം അറിയിക്കാൻ ഗവർണർ വി.സിമാർക്ക് അനുവദിച്ചിരുന്ന സമയം. തങ്ങളുടെ നിയമനങ്ങൾ യുജിസി മാനദണ്ഡ പ്രാകാരമാണെന്നും ചട്ട ലംഘനം നടന്നിട്ടില്ലെന്നുമാണ് വിസിമാർ നൽകിയിരിക്കുന്ന വിശദീകരണം. വി.സിമാരുടെ ഹിയറിംഗ് ഉൾപ്പെടെ നടത്തിയ ശേഷമാകും ഇതുമായി ബന്ധപ്പെട്ട കൂടുതൽ നടപടികളിലേക്ക് രാജ്ഭവൻ കടക്കുക.

നംവംബര്‍ മൂന്നുവരെയായിരുന്നു ആദ്യം വിശദീകരണം നല്‍കാനുള്ള കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് നവംബര്‍ ഏഴുവരെ സമയം നീട്ടി. വി.സിമാരുടെ വിശദീകരണങ്ങളും ഹിയറിങ്ങും രാജ്ഭവന്‍ പരിശോധിക്കും. വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ഉള്ളതിനാല്‍ കോടതിയേയും അറിയിച്ചായിരിക്കും ഗവര്‍ണര്‍ നിലപാടെടുക്കുക.

കേരള വിസിയായിരുന്ന മഹാദേവൻപിള്ള, ഡോ.സാബു തോമസ് (എംജി), ഡോ.കെ.എൻ.മദുസൂദനൻ (കുസാറ്റ്), ഡോ.കെ.റിജി ജോൺ (കുഫോസ്), ഡോ.ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ), ഡോ.എം.വി.നാരായണൻ (സംസ്കൃതം), ഡോ.എം.കെ.ജയരാജ് (കാലിക്കറ്റ്), ഡോ. അനിൽ വള്ളത്തോൾ (മലയാളം) ഡോ.എം.വി.നാരായണൻ (കാലടി), ഡോ.സജി ഗോപിനാഥ് (ഡിജിറ്റൽ), ഡോ.പി.എം.മുബാറക് പാഷ (ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാല) എന്നിവരാണു നോട്ടിസിനു മറുപടി നൽകിയത്.

സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ.എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനാൽ നോട്ടിസ് നൽകിയിരുന്നില്ല. അടുത്തിടെ സെർച്ച് കമ്മിറ്റിയില്ലാതെ നടത്തിയ സാങ്കേതിക സർവ്വകലാശാല വിസിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത് പ്രകാരമാണ് കേരളത്തിലെ വിസിമാരോട് രാജിവയ്‌ക്കാൻ ഗവർണർ നിർദ്ദേശിച്ചത്.

സാങ്കേതിക സർവകലാശാല വൈസ് ചാൻസറുടെ ചുമതല നൽകിയ സിസ തോമസ് ഗവർണറെ സന്ദർശിച്ചു. സർവകലാശാലയുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് ഗവർണർക്ക് കൈമാറി. സർവകലാശാലാ വിഷയങ്ങൾ സന്ദര്‍ശനത്തിൽ ചർച്ചയായി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതിനെതിരെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെതിരെ സർക്കാർ നടപടി ആലോചിക്കുന്നുണ്ട്.

അതേസമയം, കേരള സര്‍വകലാശാല വി.സി നിയമനം വൈകുന്നതില്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സെനറ്റ് അംഗം. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഉടന്‍ തീരുമാനിക്കാന്‍ സെനറ്റിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേരള സര്‍വകലാശാല സെനറ്റ് അംഗം എസ്. ജയറാം ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സെനറ്റ് സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തീരുമാനിച്ച് നല്‍കുന്നില്ലെന്നും ഇതു സംബന്ധിച്ച് കൃത്യമായ നിര്‍ദേശം ഹൈക്കോടതി സെനറ്റിന് നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. സെനറ്റ് ഇതിന് തയ്യാറായില്ലെങ്കില്‍ നിലവില്‍ സെര്‍ച്ച് കമ്മിറ്റിയിലുള്ള രണ്ട് അംഗങ്ങളെ വെച്ചുകൊണ്ട് പുതിയ വി.സിയെ കണ്ടെത്തി നിയമിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാന്‍ ചാന്‍സിലര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ ഹര്‍ജി അടുത്ത ദിവസംതന്നെ കോടതിയുടെ പരിഗണനയ്ക്കു വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (41 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (44 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (47 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (55 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (1 hour ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends