Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ബന്ധുനിയമനം വേറെയും സിപിഎം ആകെ നാറിച്ചമ്മി.... പിണറായി ഒളിച്ചുപോയോ ?

07 NOVEMBER 2022 09:20 PM IST
മലയാളി വാര്‍ത്ത

ഭരണത്തിലെത്തിയാല്‍ അനുജത്തിക്കും അമ്മാവന്റെ മകനും ചിറ്റയുടെ ചേച്ചിയുടെ മകനുമൊക്കെ ജോലികൊടുക്കും സിപിഎം നേതാക്കള്‍. അധികാരത്തിലെത്തിയാല്‍ കൃത്യമായ യോഗ്യതയൊന്നും സിപിഎമ്മിനും ബാധകമല്ല. കൈയിലുള്ളത് വ്യാജബിരുദമാണെങ്കില്‍പോലും നേതാക്കളുടെ ഭാര്യമാരെല്ലാം പ്രഫസര്‍ തസ്തികയില്‍ ഒന്നര ലക്ഷം രൂപയുടെ ശമ്പളത്തിന് നിയമിക്കപ്പെടും.

ഭാര്യയുടെ അനുജത്തി പത്താം ക്ലാസ് പാസാകാത്ത ആളാണെങ്കിലും ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അടുക്കള ജോലി കൊടുക്കും. അതാണ് സിപിഎം. ചിറ്റപ്പന്‍ ജയരാജന്‍ മുതല്‍ ശ്രീമതി വരെ കാണിച്ചുകൊടുത്ത നിയമന മാതൃക ഏറ്റവും പ്രായംകുറഞ്ഞ മേയര്‍ മഹതി വരെ അങ്ങു തുടര്‍ന്നുപോരുന്നുവെന്നു മാത്രം.

പാര്‍ട്ടിക്കു വേണ്ടി വിറകുവെട്ടുന്നവനും വെള്ളം കോരുന്നവനും പോസ്റ്റര്‍ ഒട്ടിക്കുന്നവനുമൊക്കെ സിപിഎമ്മില്‍ എക്കാലവും ഏഴാംകൂലികള്‍ തന്നെ. പാര്‍ട്ടി അധികാരമേറ്റാല്‍ പിന്നെ പിന്‍വാതിലിലൂടെ നേതാക്കളുടെയും മന്ത്രിമാരുടെയും മക്കള്‍ ലക്ഷം രൂപ ശംബളവും സര്‍ക്കാര്‍ കാറുമുള്ള ജോലിയില്‍ സുഖജീവിതം നയിക്കും.

മൂന്നുറു സഖാക്കളെ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ അനുമതിയോടെ നിയമിക്കാനുള്ള നീക്കമൊക്കെ ചെറിയ കഥ. കേരളത്തിലെ സഹകരണബാങ്കുകളിലും സിപിഎം നിയന്ത്രണത്തിലും സഹകരണ ആശുപത്രികളിലും ഉള്‍പ്പെടെ എത്രയോ ലക്ഷം സഖാക്കളെ പാര്‍ട്ടി നേതാക്കള്‍ ഇത്തരത്തില്‍ നിയമനം കൊടുത്ത് കുടുംബം പോറ്റുന്നു.

ഈ വൃത്തികേടുകളെയൊക്കെ ചോദ്യം ചെയ്യുന്ന ഗവര്‍ണറുടെ വീട്ടുപടിക്കല്‍ പടക്കം എറിഞ്ഞിട്ടൊന്നും കാര്യമില്ല. പ്രതിപക്ഷം എന്നു പറയാന്‍പോലും കൊള്ളില്ലാത്ത കോണ്‍ഗ്രസിന്റെ പിടിപ്പുകേട് ഒന്നു മാത്രമാണ് കേരളത്തില്‍ സിപിഎം ഇത്ര വൃത്തികെട്ട പണികള്‍ നടത്താന്‍ വഴി തെളിച്ചത്. വി.ഡി. സതീശനെക്കാള്‍ കേരളത്തില്‍ പ്രതിപക്ഷ നേതാവിന്റെ റോളില്‍ തിളങ്ങുന്നത് സ്വപ്‌നാ സുരേഷാണെന്ന കാര്യത്തില്‍ ഒരാള്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല.

കേരളത്തില്‍ ആകെയുള്ള 14 സര്‍വ്വകലാശാലകളില്‍ ഭൂരിഭാഗത്തിന്റെയും കാര്യക്ഷമതയും വിശ്വാസ്യതയും ഇടതു ഭരണത്തില്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ഇതിനെ ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവരുടെ കണ്ണിലെ കരടായിത്തീരുകയും ചെയ്തു.
കണ്ണൂരില്‍ പ്രായപരിധി കഴിഞ്ഞ വൈസ് ചാന്‍സലര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് വീണ്ടും നിയമനം നല്‍കിയതു തന്നെ സി.പി.എം നേതാക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. അവിടെ നടന്ന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടകനായെത്തിയ ഗവര്‍ണറെ ആക്രമിക്കാനൊരുമ്പെട്ടതൊക്കെ കേരളം സാക്ഷ്യം വഹിച്ചതാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിനെ മാനദണ്ഡങ്ങള്‍ മറികടന്ന് അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച വൈസ് ചാന്‍സലറുടെ നടപടി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സ്റ്റേ ചെയ്ത സംഭവത്തിലും സിപിഎം ആകെ ചീറ്റി കുളമായതാണ്.
കേരള സര്‍വ്വകലാശാലയില്‍ മുന്‍ എം.പി. പി.കെ.ബിജുവിന്റെ ഭാര്യ, കൊച്ചി സര്‍വ്വകലാശാലയില്‍ മന്ത്രി പി.രാജീവിന്റെ ഭാര്യ, കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ സ്പീക്കര്‍ എം.ബി.രാജേഷിന്റെ ഭാര്യ എന്നിവര്‍ നിയമനം നേടിയതിന്റെ തുടര്‍ച്ചയായാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമനവും വിവാദത്തില്‍ പെട്ടത്.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എ.എന്‍.ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം കോടതി തടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സര്‍വ്വകലാശാലകളിലെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ അനധികൃത നിയമനങ്ങളും ബന്ധു നിയമനങ്ങളും അന്വേഷിക്കുന്നതിന് കമ്മീഷനെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കൈക്കൊണ്ടത്.

സര്‍വ്വകലാശാലകളില്‍ മാത്രമല്ല സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ തസ്തികകളിലും ഇടതു കക്ഷികളുടെ നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് എല്ലാക്കാലത്തും മുന്‍ഗണന. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ ബന്ധു നിയമനത്തിന്റെ പേരില്‍ ചിറ്റപ്പന്‍ ജയരാജന് മന്ത്രിസ്ഥാനംതന്നെ തെറിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍ മുന്‍ മന്ത്രിയും സി.പി.എം. വര്‍ഷങ്ങള്‍ ഉണ്ണാതെയും ഉറങ്ങാതെയുമിരുന്നു പഠിച്ച് പി.എസ്.സി പരീക്ഷയില്‍ റാങ്ക് നേടിയവരെ പുറംകാല്‍ കൊണ്ടു തള്ളിയാ്ണ് സഖാക്കള്‍ എകെജി സെന്ററില്‍ നിന്ന് നേരിട്ടുനിയമനം നടത്തുന്നത്.

കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലന്റെ ഭാര്യ ഡോ.പി.കെ. ജമീലയെ അംഗമായി നിയമിച്ചതും സ്വജനപക്ഷപാതത്തിന്റെ ഭാഗംതന്നെയായിരുന്നു. ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന കെ.കെ.രാമചന്ദ്രന്റെ മകനും കൊങ്ങാട് എം.എല്‍.എ. വിജയദാസിന്റെ മകനും സര്‍ക്കാര്‍ സര്‍വ്വീസില്‍ മികച്ച ജോലിയില്‍ പ്രത്യേക ഉത്തരവിലൂടെ നിയമനം ലഭിച്ചതും വിവാദം സൃഷ്ടിച്ചിരുന്നു.

ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജിന്റെ സഹോദരി വിദ്യാ കുര്യാക്കോസും സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകള്‍ ബി.സൂര്യ ബിനോയിയും സര്‍ക്കാര്‍ പ്ലീഡര്‍മാരായി വിലസുന്നു. പി. കെ ശ്രീമതിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇയുടെ എം.ഡിയായി നിയമിച്ചതും ചെറിയ വിവാദമല്ല സൃഷ്ടിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (42 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (45 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (48 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (56 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (1 hour ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends