പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ കേരള പോലീസിന്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് നിയമോപദേശം.. കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയില്‍ അന്വേഷണപരിധി സംബന്ധിച്ച് എതിര്‍ഭാഗം തടസം ഉന്നയിച്ചേക്കാം... കേസ് തമിഴ്നാട് പോലീസിന് കൈമാറുന്നതാണ് ഉചിതമെന്ന് എ.ജി....

പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ കേരള പോലീസിന്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് നിയമോപദേശം.. കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയില്‍ അന്വേഷണപരിധി സംബന്ധിച്ച് എതിര്‍ഭാഗം തടസം ഉന്നയിച്ചേക്കാം... കേസ് തമിഴ്നാട് പോലീസിന് കൈമാറുന്നതാണ് ഉചിതമെന്ന് എ.ജി. അഡ്വക്കേറ്റ് ജനറല്‍ (എ.ജി.)യാണ് നിര്‍ണായക നിയമോപദേശം നല്‍കിയത്.
കേരള പോലീസിന്റെ അന്വേഷണം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും വ്യക്തമാക്കി എ.ജി . കേരള പോലീസിന് ലഭിച്ച ആദ്യ നിയമോപദേശത്തില്‍ ഇരുകൂട്ടര്‍ക്കും അന്വേഷിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് ഏജന്‍സികളുടെ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എ.ജി അഭിപ്രായപ്പെടുന്നത്.തമിഴ്നാട് പോലീസിന്റെ പരിധിയിലാണ് കുറ്റകൃത്യം നടന്നത്.
ഗ്രീഷ്മ ഷാരോണിനെ കൊല്ലാനുള്ള ആസൂത്രണം നടത്തുന്നതും വിഷം നല്‍കുന്നതും തമിഴ്നാട് പോലീസിന്റെ പരിധിയില്‍ വെച്ചാണ്. കേരളത്തിലാണ് മരണം നടന്നത്. പാറശ്ശാല പോലീസാണ് ആദ്യം കേസന്വേഷണം ആരംഭിച്ചത്. അതേസമയം, കേസ് തമിഴ്നാട് പോലീസിന് കൈമാറുന്നതിനെ ഷാരോണിന്റെ കുടുംബം നേരത്തെ ശക്തമായി എതിര്‍ത്തിരുന്നു. ക്രൈം ബ്രാഞ്ച് തന്നെ കേസന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. അന്വേഷണം കേരളത്തില്‍ തന്നെ തുടരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി.
അതേസമയം ഗ്രീഷ്മയുമായി ക്രൈംബ്രാഞ്ച് സംഘം വെട്ടുകാട് പള്ളിയിലും പരിസരത്തുമെത്തി തെളിവെടുത്തു. പ്രണയത്തിലായിരിക്കെ ഇരുവരും വെട്ടുകാട് പള്ളിയിലെത്തിയ ശേഷം ഗ്രീഷ്മ സിന്ദൂരം അണിയുകയും വീട്ടിലെത്തി പരസ്പരം മാല ഇടുകയും ചെയ്തിരുന്നു. ഷാരോണുമായുള്ള വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ വിസമ്മതിച്ചപ്പോഴാണ് വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ പള്ളിയിലെത്തി വിവാഹത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയത്. ഷാരോണിന്റെ മരണശേഷം ഇതിന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ഇന്നലെ ഗ്രീഷ്മയെ പള്ളിയിലും പരിസരത്തുമെത്തിച്ച് തെളിവുകള്‍ ശേഖരിച്ചത്.
സിന്ദൂരം അണിയുന്ന വീഡിയോയിലും ഫോട്ടോയിലുമുള്ള സ്ഥലം വെട്ടുകാട് പള്ളിയും പരിസരവുമാണെന്ന് ഉറപ്പാക്കാന്‍ ഗ്രീഷ്മയുടെ സാന്നിദ്ധ്യത്തില്‍ സ്ഥലം തിരിച്ചറിയുന്ന തെളിവെടുപ്പ് രംഗം പൊലീസ് ഫോട്ടോയിലും വീഡിയോയിലും ചിത്രീകരിച്ചു. വെട്ടുകാട് പള്ളിയിലെ സി.സി ടിവി കാമറകളില്‍ പഴയ ദൃശ്യങ്ങള്‍ പൊലീസ് അന്വേഷിച്ചെങ്കിലും മാസങ്ങള്‍ക്ക് മുമ്പുള്ളവയായതിനാല്‍ കണ്ടെത്താനായില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തില്‍ കനത്ത വനിതാ പൊലീസ് സുരക്ഷയിലാണ് ഗ്രീഷ്മയെ എത്തിച്ചത്.
അരമണിക്കൂറിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഗ്രീഷ്മയെ അമ്മയുടെയും അമ്മാവന്റെയും സാന്നിദ്ധ്യത്തില്‍ വീണ്ടും ചോദ്യം ചെയ്തു.
ഷാരോണിനെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത ജ്യൂസ് ചലഞ്ച് നടന്ന തമിഴ്‌നാട് മാര്‍ത്താണ്ഡം പാലത്തിന് സമീപവും ഷാരോണുമായി നടത്തിയ വിവാഹത്തിന് പിന്നാലെ രണ്ട് ദിവസങ്ങളിലായി ഇരുവരും ഒരുമിച്ച് താമസിച്ച തമിഴ്‌നാട് പളുകലിലെ റിസോര്‍ട്ടിലും ഇന്ന് ഗ്രീഷ്മയെ തെളിവെടുപ്പിനെത്തിക്കും. ഇതിനായി പളുകല്‍ പൊലീസിന്റെ സഹായവും ക്രൈംബ്രാഞ്ച് സംഘം തേടിയിട്ടുണ്ട്.
കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മയുടെയും അമ്മാവന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗൂഢാലോചനയുള്‍പ്പെടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
"
https://www.facebook.com/Malayalivartha






















