Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പുറത്തുവന്നത് രണ്ടാമത്തെ കത്ത്; തമ്മിലടി കാരണം പട്ടിക വൈകിയതോടെ ഔദ്യോഗിക കത്തു പോലെ തയ്യാറാക്കിയതാണ് വിവാദ കത്തായി മാറിയത്; രണ്ടു കത്തും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു തന്നെ

08 NOVEMBER 2022 07:11 AM IST
മലയാളി വാര്‍ത്ത

സി.പി.എം. ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍ എഴുതിയതു എന്ന പേരിൽ വിവാദം സൃഷ്ടിച്ച കത്ത് കോര്‍പ്പറേഷന്‍ നല്‍കുന്ന രണ്ടാമത്തെതാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ആദ്യം അയച്ച കത്തിന് മറുപടി കിട്ടാത്തത് കൊണ്ടാണ് രണ്ടാമത്തെ കത്ത് അയച്ചത്. ഔദ്യോഗിക കത്തിന്റെ ഫോർമാറ്റിലാണ് രണ്ടാമത്തെ കത്തുതയ്യാറാക്കിയത്. ഈ കത്താണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തായി വിവാദമായത്. രണ്ട് കത്തും സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു തന്നെയാണ് അയച്ചത്.

ജില്ലാ നേതൃത്വത്തിലെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് പട്ടിക വൈകാന്‍ കാരണമെന്നാണ് സംശയം. അത് കൊണ്ടാണ് രണ്ടാമത്തെ കത്ത് നൽകിയത്. കത്ത് താന്‍ തയ്യാറാക്കിയതെല്ലെന്ന് മേയര്‍ പറഞ്ഞെങ്കിലും വ്യാജമാണെന്ന് ഉറപ്പിച്ചു പറഞ്ഞില്ല.

മേയര്‍ സ്ഥലത്തില്ലാത്തതിനാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഒരുപ്രമുഖനാണ് നവംബര്‍ ഒന്ന് തീയതിവെച്ച് പുതിയ കത്ത് തയ്യാറാക്കിയെന്നാണ് സൂചന. ഇതുകൊണ്ടാണ് കത്ത് വ്യാജമാണെന്ന് സി.പി.എമ്മോ മേയറോ ഉറപ്പിച്ചു പറയാത്തത്. ഈ കത്തിനൊപ്പം നിയമനത്തിന് പാര്‍ട്ടി തയ്യാറാക്കിയവരുടെ പേരുള്‍പ്പെട്ട ഒരുഭാഗംകൂടിയുണ്ടായിരുന്നെന്നും സൂചനയുണ്ട്.

ഇതിനിടയിൽ എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്കു കത്തെഴുതിയത് നടപടികൾ വേഗത്തിലാക്കാനാണെന്നു സിപിഎമ്മിന്റെ കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ കുമ്പസാരവും നടത്തി.അതോടെ വ്യാജ കത്തെന്ന് വാദിക്കാനാകാത്ത സാഹചര്യമാണ് പാർട്ടിക്ക്. "ആ കത്ത് പ്രചരിച്ചതെങ്ങനെ എന്ന് പൊലീസ് അന്വേഷിക്കും. മേയറുടെ പേരിൽ പുറത്തുവന്ന കത്തിനെക്കുറിച്ച് അറിയില്ല.’’– അനിൽ പറഞ്ഞു.

കോര്‍പ്പറേഷന്റെ ആശുപത്രികളിലെ 295 ഒഴിവുകളിലേക്ക് ഒക്ടോബര്‍ 17-നാണ് കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചത്. ഇതിനുമുമ്പുതന്നെ കോര്‍പ്പറേഷന്‍ അധികൃതര്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെയും വിവരംധരിപ്പിച്ചു. നിയമനപ്പട്ടിക ആവശ്യപ്പെടുകയും ചെയ്തു. പല ഏരിയാകമ്മിറ്റികളില്‍നിന്നും ശുപാര്‍ശവാങ്ങി ജില്ലാകമ്മിറ്റി സൂക്ഷിച്ചു. നവംബര്‍ മൂന്നുമുതല്‍ 10 വരെയാണ് ആദ്യം അഭിമുഖം നിശ്ചയിച്ചത്. എന്നാല്‍ 31വരെയും പാര്‍ട്ടിയില്‍നിന്നുള്ള പട്ടിക കിട്ടാതെവന്നതോടെ അഭിമുഖം 21 മുതല്‍ 28 വരെയാക്കി പുനഃക്രമീകരിച്ചു.

ഇതിനിടയിൽ കത്ത് വിവാദം ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാപ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ രാജ്ഭവനിലെത്തി നിവേദനം നല്‍കുകയായിരുന്നു.

സാധ്യമായ വിഷയങ്ങളില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി രാജേഷ് പറഞ്ഞു. കൂടാതെ കോര്‍പ്പറേഷനിലെ മറ്റു തട്ടിപ്പുകളെക്കുറിച്ചും അറിയിച്ചിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു. കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ടുതട്ടിപ്പ് അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഗവര്‍ണര്‍ തേടിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (41 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (44 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (47 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (55 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (1 hour ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends