ബസ് ഗട്ടറില്‍ വീണപ്പോള്‍ തുറന്നു കിടന്ന പിന്‍വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്... പുതുതായി നിര്‍മ്മിക്കുന്ന വീട്ടിലേക്ക് പോകാനായി ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം

ബസ് ഗട്ടറില്‍ വീണപ്പോള്‍ തുറന്നു കിടന്ന പിന്‍വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്... പുതുതായി നിര്‍മ്മിക്കുന്ന വീട്ടിലേക്ക് പോകാനായി ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം.
നെടുങ്കണ്ടം ഇടക്കുഴിയില്‍ രാധാമണി (59) തലച്ചോറിനും തലയോട്ടിക്കും ക്ഷതമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ 5.30നാണ് അപകടം നടന്നത്. പെരുമ്പാവൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്കു പോകാനായി ഭര്‍ത്താവ് ഇ.ആര്‍.രാജനൊപ്പം ചക്കക്കാനത്തു നിന്നാണു രാധാമണി ബസില്‍ കയറിയത്.
മുന്‍വശത്തെ വാതിലിലൂടെ കയറിയ രാധാമണി സീറ്റ് ഒഴിവില്ലാത്തതിനാല്‍ പിന്നിലേക്കു നടന്നു. പിന്‍വശത്തെ വാതിലിനു സമീപമുള്ള ഒഴിഞ്ഞുകിടന്ന സീറ്റിലേക്കു നടക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. പിന്നാലെ, ബസ് ഒരു കുഴിയില്‍ ചാടിയതായി യാത്രക്കാര്‍ പറഞ്ഞു.
ബസ് ആടിയുലഞ്ഞതോടെ കമ്പിയിലെ പിടിത്തംവിട്ട് രാധാമണി പിന്‍വാതിലിന്റെ അടുത്തേക്കു വീണു. വാതില്‍ അടച്ചിട്ടില്ലാതിരുന്നതിനാല്‍ റോഡിലേക്കു തെറിച്ചുപോയി. ഇക്കാര്യം അറിയാതെ ബസ് 100 മീറ്ററോളം മുന്നോട്ടു പോയി. മറ്റു യാത്രക്കാര്‍ ബഹളംവച്ചതോടെയാണു ബസ് നിര്‍ത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ രാധാമണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
"
https://www.facebook.com/Malayalivartha






















