Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഗ്രീഷ്മയ്ക്ക് പോലീസിന്റെ വക പുതിയ ചെരുപ്പും മൊഴി പഠിപ്പിക്കലും; രക്ഷിക്കുന്ന ആ ഉന്നതൻ ഗ്രീഷ്മയുടെ പോലീസ് കാമുകനോ ; തെളിവെടുപ്പ് ഊരിപ്പോരാനുള്ള വഴി തേടുന്ന യാത്രയോ;

09 NOVEMBER 2022 08:29 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ തൃപ്പരപ്പിലെ ഹോട്ടലിലെത്തിചു തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം തന്നെ തെളിവെടുപ്പോ അതോ പോലീസുമായി ട്രിപ്പ് പോകുവാണോ എന്ന വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ കമന്റുകളായും ട്രോളുകളായും നിറഞ്ഞിരുന്നു. ഇന്നത്തേതും ഒട്ടും വ്യത്യസ്തമായിരുന്നില്ല.

പുത്തൻ ചെരുപ്പൊക്കെ ഇട്ടു വന്ന ഗ്രീഷ്മയിൽ നിറഞ്ഞ ആത്മവിശ്വാസം മൊഴിയെടുപ്പിൽ ഉടനീളം കാണാമായിരുന്നു. പോലീസ് മൊഴി കൃത്യമായി പഠിപ്പിക്കുന്ന ഒരു കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കുഴുത്തുറ പാലത്തിനു മുകളിൽ വച്ചുള്ള തെളിവെടുപ്പിനിടയിലാണ് ഇത് വളരെ വ്യക്തം. ആ സംഭാഷണം ഇങ്ങനെ:

പോലീസ് (പോലീ): അന്ന് എത്രമണിക്കായിരുന്നു സംഭവം ?

ഗ്രീഷ്മ (ഗ്രീ): ഉച്ചയോടെ

പോലീ: ഉച്ചയോടെ എന്ന് പറയുമ്പോൾ ഏകദേശം ഉച്ചയോടെ

ഗ്രീ : ഉച്ചയോടെ എന്ന് പറഞ്ഞ ഒരു ഒന്നര

പോലീ: എന്നിട്ടു എവിടെപ്പോയ ഊണ് കഴിച്ചേ?

ഗ്രീ : കഴിച്ചില്ല

പോലീ: വീട്ടി പോയാണോ കഴിച്ചേ ?
(ഗ്രീഷ്മ തലയാട്ടുന്നു)

പോലീ: കോളേജിൽ നിന്ന് പിന്നെ അവിടുന്ന് നേരെ ഇങ്ങോട്ടു അല്ലെ വന്നേ

ഗ്രീ : തലയാട്ടി കൊണ്ട് മൂളുന്നു.

പോലീ: കോളേജിൽ നിന്ന് വരുന്ന വഴിയാണ് ഇവിടെ നിർത്തിയത്. കോളേജിന്റെ ബാത്‌റൂമിൽ നിന്നാണ് മറ്റേതു മിക്സ് ചെയ്തു അത് ബാഗിൽ വച്ചു അവിടെ നിന്ന് ബൈക്കിൽ വന്നു ഇവിടെ എത്തി തുറന്നു ജ്യൂസ് ചലഞ്ചു എന്നും പറഞ്ഞു ആരാദ്യം കുടിച്ചു അങ്ങനെ അല്ലെ

ഇത് എല്ലാം ഗ്രീഷ്മ മൂളി തലയാട്ടുന്നു എന്നിട്ടു അവസാനം അങ്ങനെ തന്നെ എന്ന് ഉറപ്പു കൊടുക്കുന്നു. അപ്പോൾ ചുറ്റും നിന്ന ആളുകളെ ഓർത്തിട്ടോ അതോ പ്രതിയിൽ നിന്നാണ് മൊഴി വരേണ്ടത് എന്ന ഓര്മ വന്നിട്ടോ എന്ന് അറിയില്ല പോലീസ് ജ്യൂസ് ചലഞ്ചിനെ പറ്റി ഗ്രീഷ്മയെ കൊണ്ട് തന്നെ പറയിച്ചതിനു ശേഷം വളരെ കരുതലോടെ തിരിച്ചു ജീപ്പിൽ കയറ്റി കൊണ്ടുപോയി.

കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ ഗ്രീഷ്മയുമായി പൊലീസ് ഉദ്യോഗസ്ഥർ തമാശകൾ പങ്കുവയ്ക്കുന്നതും ഗ്രീഷ്മ കളിച്ചും ചിരിച്ചും അവരോട് ഇടപഴകുന്നതും പോലീസ് തന്ത്രത്തിന്റെ ഭാഗമാണോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകരോട് ഗ്രീഷ്മയോട് ചിരിക്കരുത് എന്ന് പറയാൻ ആവില്ല എന്നായിരുന്നു പോലീസിന്റെ മറുപടി.

നാഗർകോവിലിലെ സൈനികനുമായി വിവാഹാലോചന വന്നപ്പോൾ തന്നെ പരസ്പരം പിരിയാമെന്ന ഉപാധി ഗ്രീഷ്മ മുന്നോട്ടു വെച്ചെങ്കിലും ഷാരോൺ പ്രണയത്തിൽ നിന്നും പിന്മാറാൻ ഒരുക്കമായിരുന്നില്ല. തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഷാരോൺ, സൈനികന് കൈമാറി തന്റെ വിവാഹം മുടക്കുമോയെന്നും ഗ്രീഷ്മ ഭയന്നു. തൃപ്പരപ്പിലെ ഹോട്ടലിലെ തെളിവെടുപ്പിൽ അവിടെ വച്ച് ഷാരോൺ തന്റെ കൂടെ സമ്മതത്തോടെ ചിത്രങ്ങൾ പകർത്തിയതായി ഗ്രീഷ്മ സമ്മതിച്ചു എന്നാണ് സൂചന. എന്നാൽ പോലീസിന്റെ കൈയിലുള്ള ഷാരോണിന്റെ ഫോണിൽ നിന്ന് ഇവയൊന്നും കണ്ടെടുത്തിട്ടില്ല എന്നാണ് അറിവ്.

ഷാരോണിന്റെ ഫോണിൽ നിന്ന് ആ ദൃശ്യങ്ങൾ നീക്കം ചെയ്യപെട്ടുവോ എന്ന സംശയം ഗ്രീഷ്മയുടെ ആത്മ വിശ്വാസം കാണുമ്പോൾ ഉയരുന്നുണ്ട്. പൊലീസിലെ തന്നെ ആരോ ഗ്രീഷ്മയ്ക്ക് സഹായം ചെയ്യുന്നുണ്ട് എന്ന് പല കോണുകളിലും നിന്ന് ആരോപണം ആദ്യമേ ഉയർന്നിരുന്നു. ഇത് സേനയിലെ ഗ്രീഷ്മയുടെ മറ്റൊരു കാമുകൻ ആണോ എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം.

ഗ്രീഷ്മയുടെ തെളിവെടുപ്പിനിടയിൽ കൂടെ പോയിരുന്ന വക്കീൽ ഷീലയുടെ വാക്കുകളിലും ഗ്രീഷ്മയ്ക്ക് കിട്ടുന്ന സ്വാതന്ത്ര്യം, പരിഗണന എന്നിവയെപ്പറ്റി ഒക്കെ വ്യക്തമാക്കുന്നു. അവർ പറഞ്ഞത് ഗ്രീഷ്മയ്ക്ക് ആവശ്യമായത് എല്ലാം വാങ്ങി കൊടുത്തു എന്നാണ്. ഗ്രീഷ്മ സമ്മതിച്ച കാര്യങ്ങൾ തെളിയിക്കേണ്ട എങ്കിലും ഇപ്പോൾ ഗ്രീഷ്മ പറയുന്ന വഴികളിലൂടെ മാത്രമാണ് പോലീസ് സഞ്ചരിക്കുന്നത് . അവരുടെ മൊഴികൾ ഷാരോണിന്റെ ഫോണിൽ നിന്ന് ലഭിച്ച ഫോട്ടോകൾക്കും വീഡിയോകൾക്കും ശക്തി പകരുന്നുണ്ട് എങ്കിലും ഇതിൽ വാസ്തവമായി എത്രത്തോളം സത്യം പറയുന്നു എന്നുള്ളത് കണ്ടെത്തേണ്ടതുണ്ട്.

ഇതു തന്നെയാണ് പോലീസ് തെളിവെടുപ്പിലൂടെ ഗ്രീഷ്മയെ രക്ഷിക്കാനുള്ള വഴിതേടുകയാണോ എന്ന സംശയം ഉയർത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends