Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

എന്റെ പ്രണനാണ് മേഴ്‌സി... എന്റെ അമ്മയാണ് മേഴ്‌സി... ചിറ്റപ്പന്റെ എല്ലാമെല്ലാമാണ് മേഴ്സി.... മെസ്സിക്ക് ട്രോൾ പെരുമഴ... ജയരാജൻറെ മേഴ്‌സി ഇത്തവണ കപ്പടിക്കും

09 NOVEMBER 2022 10:24 PM IST
മലയാളി വാര്‍ത്ത

നിരന്തരം ട്രോളുകളിൽ നിറയുന്ന നേതാവാണ് മുൻ കായിക മന്ത്രിയും നിലവിലെ എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജൻ. സ്‌പോർട്‌സ് രംഗത്തെ പ്രതികരണങ്ങളിൽ ഇത്രയുമധികം അബദ്ധം പിണഞ്ഞ മറ്റൊരു നേതാവ് കാണില്ല. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച ഇപി ജയരാജന്റെ വാക്കുകൾ മലയാളികൾക്കിടയിൽ ഏറെ ചിരിപടർത്തിയിരുന്നു.

കായിക രം​ഗത്തു മാത്രമല്ല, രാഷ്‌ട്രീയ രം​ഗത്തും ഇപിയുടെ വാക്കുകൾ ട്രോളാകാറുണ്ട്. ഇൻഡി​ഗോ വിമാനം ബഹിഷ്കരിച്ചതടക്കം മലയാളികൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വീണ്ടും ട്രോളുകളിൽ നിറയുകയാണ് എൽഡിഎഫ് കൺവീനർ. ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തിൽ ഒരു പ്രമുഖ വാർത്ത ചാനലിന് നൽകിയ പ്രതികരണത്തിലാണ് ജയരാജന്റെ നാക്കുളുക്കിയത്. കൈയ്യിൽ ഒരു ഫുഡ്ബോളും കരുതിയാണ് അദ്ദേഹം സംസാരിക്കുന്നത്.

‘മെസി ഇത്തവണ കപ്പും കൊണ്ടേ പോകൂ’ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ‘മേഴ്‌സി ഇത്തവണ കപ്പും കൊണ്ടേ പോകൂ’ എന്നാണ് ജയരാജൻ പറഞ്ഞത്. ‘പത്രങ്ങളിൽ എല്ലാം ഉണ്ട്, മേഴ്‌സി തന്നെ പറഞ്ഞു, കപ്പും കൊണ്ടേ മടങ്ങൂ’ എന്നിങ്ങനെയാണ് ജയരാജൻ പ്രതികരിച്ചത്. അവതാരകന് അമളി മനസ്സിലായെങ്കിലും നേതാവിനെ തളർത്താൻ നോക്കിയില്ല. ഫുട്‌ബോളിനെപ്പറ്റി വാചാലനായ ജയരാജന് സ്വന്തം അബന്ധം പോലും മനസ്സിലായില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

അർജന്റീനയാണ് നമ്മുടെ ടീം. അർജന്റീന ഫുട്‌ബാൾ മേളയിൽ ഏറ്റവും മികച്ച കളി കാഴ്ചവെച്ചിട്ടുള്ള ടീമാണ്. തുടർച്ചയായി കായികപ്രേമികൾക്ക് നല്ല കളി സംഭാവന ചെയ്തിട്ടുള്ളവരാണവർ. അവരുടെ കഴിവും കളിയിലെ പ്രത്യേകതകളുമാണ് ജനങ്ങളെ അവരി​ലേക്ക് ആകർഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിലേറെ തവണയാണ് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയെ ജയരാജൻ മേഴ്‌സി എന്നു പറയുന്നത്. ഇതാണ് ട്രോളുകളിൽ നിറയുന്നത്. ജയരാജന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. ചെറുപ്പത്തിൽ നന്നായി ഫോർവേഡ് കളിച്ചിട്ടുണ്ട്. ശാരീരികമായുള്ള കളരിയഭ്യാസം ഫുട്ബാൾ മേളക്ക് വളരെ വളരെ സഹായകമാണ്. ഗ്രൗണ്ടിൽ ​കിടക്കുന്ന ബാൾ വളരെ അനാ​യാസേന എതിരാളികളുടെ കൈയിൽനിന്ന് മറിച്ചെടുത്ത് തട്ടിക്കൊണ്ടുപോകാനും ശരീരത്തിന്റെ അതിവേഗത്തിലുള്ള മാറ്റങ്ങൾക്കും കളരിയഭ്യാസം വളരെ സഹായകമാണ്. മറഡോണയുടെ ഫുട്‌ബാൾ രീതി എതിരാളികളെ കവച്ചു​വെച്ച് ഓടി മുന്നോട്ടെത്തുന്നതാണ്. അദ്ദേഹത്തിന്റെ പ്രത്യേക കഴിവാണതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

നേരത്തേ, മുഹമ്മദലി മരിച്ച വാർത്ത വന്നയുടൻ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയിൽ പ്രതികരണമാരാഞ്ഞ് ഒരു വാർത്താ ചാനൽ ജയരാജനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ജയരാജൻ അനുശോചിച്ച് അബദ്ധത്തിൽ ചാടിയത്. ‘മുഹമ്മദലി അമേരിക്കയിൽ മരിച്ച വിവരം ഞാൻ ഇപ്പോഴാണ് അറിയുന്നത്. കേരളത്തിൽ കായിക രംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം.

ഗോൾഡ് മെഡൽ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്‌ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തി. മരണത്തിൽ കേരളത്തിന്റെ ദു:ഖം ഞാൻ അറിയിക്കുകയാണ്’ എന്നായിരുന്നു കായിക മന്ത്രി ആയിരുന്നപ്പോൾ ട്രോളുകളിൽ ഇടം നേടിയ ഇ.പി.ജയരാജന്റെ വാക്കുകൾ. നിമിഷങ്ങൾക്കകം മന്ത്രിയുടെ അനുശോചനം സോഷ്യൽ മീഡിയ ഏറ്റെടുക്കുകായിരുന്നു. സമാന അനുഭവമാണ് ഇത്തവണയും ജയരാജനെ തേടിയെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends