ഓടുന്ന ബസിന് മുന്നിൽ ചാടി തലകൊണ്ട് ചില്ല് തകർത്തു

മലപ്പുറം പെരിന്തൽമണ്ണ ജൂബിലി ജംക്‌ഷനിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസിന്റെ മുൻ ഭാഗത്തെ ചില്ലിലേക്ക് എടുത്തുചാടി യുവാവിന്റെ പരാക്രമം കണ്ടു ഞെട്ടി. ബസിന്റെ ചില്ല് പൂർണമായും തകർന്നു.
ഇടിയുടെ ആഘാതത്തിൽ പിന്നിലേക്കു തെറിച്ചു വീണ യുവാവ്, പിന്നാലെ ഡ്രൈവറുടെ സീറ്റിൽ കയറിയിരുന്നു. തുടർന്ന് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പൊലീസ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മാറിന്റെ കടുത്ത ആരാധകനാണെന്നും ബസിന് അർജന്റീന ഫുട്ബോൾ ടീമിന്റെ നിറമായതുകൊണ്ട് ഹെഡ് ചെയ്തതാണെന്നുമാണ് സംഭവ സ്ഥലത്ത് കൂടിയവരോട് യുവാവ് പറഞ്ഞത്.
https://www.facebook.com/Malayalivartha



























