Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സഖാവ് പിണറായി വിജയാ... ആരിഫ് ഖാൻ വെട്ടിനിരത്തും! പണി തുടങ്ങി മക്കളേ... പുലിയായ പിണറായി പൂച്ചയായി മാറി

09 NOVEMBER 2022 10:36 PM IST
മലയാളി വാര്‍ത്ത

എന്റെ കൈകൊണ്ടേ നീ തീരൂ, എന്റെ പുക കണ്ടേ നീ പോകൂ എന്നൊക്കെയുള്ള മട്ടില്‍ രണ്ടു മഹാന്‍മാര്‍ പരസ്പരം പറയാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. മുഖ്യമന്ത്രിയാണോ വലുത് ഗവര്‍ണറാണോ വലുതെന്ന മട്ടില്‍ ചോദ്യം ചെയ്യലിലൊന്നും തീരുന്നതല്ല ഇപ്പോഴത്തെ കരുനീക്കം.
തച്ചോളി ഒതേനന്റെയും വീരാളി ചന്തുവിന്റെയും വേറിട്ട അടിതട വീര്യം കണ്ടു വളര്‍ന്ന കണ്ണൂരിലെ ചന്തു പിണറായി വിജയന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ ഒരു പുലിയാണെന്ന്.

പി സദാശിവത്തെപ്പോലൊരു പാവം ഗവര്‍ണറാവും ആരിഫ് എന്നു ധരിച്ചുപോന്ന പിണറായിക്ക് ഇപ്പോള്‍ ഒരു മണിക്കൂര്‍ പോലും സമാധാനത്തോടെ ഉറങ്ങാന്‍ പറ്റുന്നില്ല. പുപ്പുലിയാണെന്ന് അവകാശപ്പെട്ടിരുന്ന പിണറായി അക്ഷരാര്‍ഥത്തില്‍ പൂച്ചയായി മാറുന്ന സ്ഥിതിയിലേക്കാണ് നിലില്‍ കാര്യങ്ങളുടെ പോക്ക്.

പിണറായിയും ജയരാജന്‍മാരും മറ്റ് വീരശൂരപരാക്രമികളുമൊന്നും തലപുകച്ചിട്ട് ഗവര്‍ണര്‍ എന്ന പുലിയെ പറപ്പിക്കാനാകുന്നില്ല. പറപ്പിക്കമെന്നു വിചാരിക്കുകയും വേണ്ട. ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ടു കയറി വാടോ എന്ന ശരീഭാഷയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനെ വെല്ലുവിളിക്കാന്‍ തുടങ്ങിയിച്ച് കുറെ ദിവസങ്ങളായി. അതായത് തന്റെ വീട്ടിലേക്ക് ഏറ്റുമുട്ടാന്‍ വാ, ഒരു കൈ നോക്കാം എന്ന നിലപാടില്‍തന്നെയാണ് ആരിഫ്.

കേരളത്തില്‍ വന്ന് മുണ്ടുടുക്കാനും ജുബ്ബായിടാന്‍ പഠിച്ചത് വെറുതയല്ല പിണറായി വിജയാ എന്ന മട്ടിലാണ് ഇങ്ങേരുടെ നീക്കങ്ങള്‍. വേണ്ടിവന്നാല്‍ പൂഴിക്കടന്‍ പ്രയോഗിക്കുമെന്നാണ് ഗവര്‍ണര്‍സാര്‍ പച്ചയ്ക്കു പച്ചയായി പറഞ്ഞിരിക്കുന്നത്. വൈസ് ചാന്‍സിലര്‍മാരെയും മന്ത്രിമാരെയും മാത്രമല്ല വേണ്ടിവന്നാല്‍ മന്ത്രിസഭയെ തന്നെയും വലിച്ചു താഴെയിറക്കുമെന്ന നിലപാടിലാണ് ഗവര്‍ണര്‍.

ബിജെപിയുടെയും മോദിയുടെയും അമിത് ഷായുടെയും കരുതലുള്ളിടത്തോളം കാലം പിണറായിക്കു മുന്നില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കീഴടങ്ങുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മുന്‍പ് പത്രക്കാരോട് പിണറായി പറഞ്ഞു, കടക്കൂ പുറത്തെന്ന്. അതേ ഭാഷയില്‍ പിണറായിയെ ന്യായീകരിക്കുന്ന പത്രക്കാരോട് ആരിഫ് മുഹമ്മദ് ഖാന്‍ മാന്യമായ ഭാഷയില്‍ പറഞ്ഞു, പുറത്തേക്ക് കടന്നിരുന്നോളാന്‍.

എന്തായാലും അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ പ്രളയമാണോ ഭൂകമ്പമാണോ സംഭവി്ക്കാന്‍ പോകുന്നതെന്ന് കണ്ടറിയാം.
പിണറായിയുടെ സര്‍ക്കാരിനെ അറും പരാജയസര്‍ക്കാരെന്നും ശരാശരി നിലവാരമില്ലാത്ത മന്ത്രിമാരെന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചിട്ടും സഖാക്കള്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല. അടിക്കാനാണ് താല്‍പര്യമെങ്കില്‍ വാ മോനേ അടിച്ചുനോക്കാം എന്നു പരസ്യമായി പറഞ്ഞതോടെ പിണറായി ആകെ വലഞ്ഞിരിക്കുന്നു.

ചാന്‍സിലര്‍ പദവി ഗവര്‍ണറില്‍ നിന്ന് എടുത്തുകളയാന്‍ പിണറായി തീരുമാനിച്ചിരിക്കെ വൈസ് ചാന്‍സിലര്‍മാരെ എപ്പോള്‍ ഗവര്‍ണര്‍ വലിച്ചെറിയുമെന്നു മാത്രമേ നോക്കേണ്ടതുള്ളു. പ്രതിപക്ഷനിരയില്‍ കഴിവുകെട്ട കോണ്‍ഗ്രസിന് ഒട്ടും ഭയപ്പെടാതെ പാര്‍ട്ടിയും ഭരണത്തിലും വാഴുകയായിരുന്നു പിണറായി വിജയന്‍. അപ്പോഴാണ് നിയമവും ചട്ടവും മാമൂലും നോക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വല്യ സഖാവിനെയും കൂട്ടുസഖാക്കളെയും മെരുക്കാന്‍ കളത്തിലിറങ്ങിയത്..

സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭീഷണിക്ക് വഴങ്ങില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നു പറഞ്ഞതോടെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും കാറും കോളും നിറഞ്ഞ അനസ്ഥയിലായി. പ്രത്യാഘാതം ഗുരുതരമായാലും നേരിടാന്‍ തയാറാണെന്നും എവിടെ വരണമെന്ന് പറഞ്ഞാല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശുകാരനും പഴയ രാഷ്ട്രീയ ചാണക്യനുമായ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്.
ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടേത് തീവ്രവാദിയുടെ ഭാഷയാണെന്ന് ഗവര്‍ണര്‍ പറഞ്ഞുവച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഗവര്‍ണറോടുള്ള സമീപനം അങ്ങേയറ്റം ബഹുമാനമില്ലാത്തതെന്നും സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ മേധാവിയെ ഭീഷണിപ്പെടുത്തുന്നുവെന്നുമാണഅ ആരിഫ് പറയുന്നത്. ഗുരുതര പ്രത്യാഘാതം എന്നുപറഞ്ഞാല്‍ അര്‍ഥം ആക്രമിക്കുമെന്നാന്നാണ്. ഇങ്ങോട്ടു പറയുന്ന അതേ രീതിയില്‍ പ്രതികരിച്ചാലേ അത്തരക്കാര്‍ക്ക് മനസ്സിലാകൂ എന്നാണ് ഗവര്‍ണര്‍ പറയുന്നത്.ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെല്ലുവിളി. എന്തിന് ചാന്‍സലറെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണം.

വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമത്തിന് മുകളിലാണെന്നും ഗവര്‍ണര്‍ പറയുന്നു. അതൊന്നുമല്ല പുറത്താക്കല്‍ ഓര്‍ഡിനന്‍സുമായി പിണറായി ഡല്‍ഹിയിലേക്കു പോയാലും തനിക്കൊരു കുന്തവുമില്ലെന്ന മട്ടിലാണ് ഗവര്‍ണര്‍. മാത്രമല്ല രാഷ്ടപതി ആരുടെ പ്രതിനിധിയാണെന്ന് ഇപ്പോഴും പിണറായി വിജയന് അറിയില്ലല്ലോ എന്നൊരു പുച്ഛരസവും ആരിഫിന്റെ പ്രതികരണത്തില്‍ നിഴലിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends