Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

രാജ്ഭവനിൽ ചാരൻ? നീക്കം പൊളിച്ച് ഗവർണർ... ചാൻസലറെ നീക്കില്ല ഗോവിന്ദ... വരുന്നത് ട്വിസ്റ്റുകളുടെ പൂരം... അഭിഭാഷകർ സർക്കാരുമായി ഒത്തുകളിച്ചു

09 NOVEMBER 2022 10:45 PM IST
മലയാളി വാര്‍ത്ത

രാജ്ഭവനിൽ പിണറായിക്ക് ചാരനോ? ഗവർണർക്ക് ഇങ്ങനെയൊരു സംശയമുണ്ടെന്നാണ് മനസിലാക്കുന്നത്. എല്ലായിടത്തും സി പി എമ്മിന് ചാരൻമാരുണ്ട്. രാജ്ഭവനും അവർക്ക് അതിൽ ഒരെണ്ണം മാത്രം. എന്നാൽ പിണറായിയുടെ നീക്കം ഗവർണർ പൊളിക്കും. കേരള ഹൈക്കോടതിയിൽ തൻ്റെ അഭിഭാഷകർ സർക്കാരുമായി ഒത്തുകളിച്ചതോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വൈരാഗ്യം ഇരട്ടിച്ചത്.


വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കം വൈകാൻ കാരണം ഗവർണറുടെ അഭിഭാഷകരായി ഹൈക്കോടതിയിൽ കേസ് നടത്തിയവർ മറുകണ്ടം ചാടിയതാണ്. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. നിഷ്പ്രയാസം വി.സിമാരെ പുറത്താക്കാനുള്ള നിയമപരമായ സാഹചര്യം ഉണ്ടായിരുന്നപ്പോഴാണ് ഗവർണറുടെ അഭിഭാഷകർ മരഞ്ചാട്ടം നടത്തി ഗവർണറെയും രാജ്ഭവനെയും വഞ്ചിച്ചതെന്ന് രാജ്ഭവനുമായി ബന്ധപ്പെട്ടവർ സംശയിക്കുന്നു. എന്തും ചെയ്യാൻ മടിക്കാത്തവരാണ് സി പി എമ്മുകാർ.


അതേ സമയം, ഗവർണറെ മാറ്റാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനിച്ചു. ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സ‍ർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സ‍ർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം.


ഗവർണർക്ക് പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ആണ് മന്ത്രിസഭാ യോഗം തീരുമാനം. പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കനാണ് സർക്കാർ നീക്കം. എന്നാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.


ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതോടെ സിപിഎം ഭരണമാകും സർവകലാശാലകളിൽ നടക്കുകയെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.അതേസമയം സർക്കാർ നിയമ സഭയിൽ ബിൽ പാസാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടണം. അതിനാൽ തന്നെ ലോകായുക്ത നിയമം പോലെ ഇതും ചാപിള്ളയാവും. സീതാറാം യച്ചൂരിയെ സ്വാധീനിച്ച് വി.ഡി.സതീശനെ കുപ്പിയിലാക്കാനും പിണറായി ശ്രമിച്ചേക്കും.


എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതോടെയാണ് ട്വിസ്റ്റുണ്ടായത്. മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നു ദിവസത്തെ സമയം കൂടി വേണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഗവർണറുടെ മുന്നിൽ പഴ്സണൽ ഹിയറിങ്ങിന് പോകണോയെന്ന് വൈസ് ചാൻസലർമാർക്ക് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി..

തനിക്ക് പോകാൻ താല്പര്യം ഇല്ലെന്നു കണ്ണൂർ വിസി അറിയിച്ചു.ക്രിമിനൽ എന്ന് ഗവർണർ വിളിച്ചെന്ന് വിസിമാരുടെ അഭിഭാഷകൻ പറഞ്ഞു.ഇത്തരം കാര്യങ്ങൾ കോടതിയ്ക്ക് പുറത്ത് പറഞ്ഞാൽ മതിയെന്ന് വ്യക്തമാക്കിയ കോടതി, പരസ്പരം ചെളി വാരി എറിയാൻ ആണ് ശ്രമിക്കുന്നതെന്ന് പരാമര്‍ശിച്ചു.അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിസിമാർ നൽകിയ ഹർജിയിൽ ഉത്തരവ് വരും വരെ ഗവർണർ അന്തിമ തീരുമാനമെടുക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു.


വി.സിമാരെ പുറത്താക്കുമെന്നാണ് ഗവർണർ വിശ്വസിച്ചത്. അദ്ദേഹത്തിൻെറ ലീഗൽ അഡ്വൈസർമാർ അദ്ദേഹത്തെ ധരിപ്പിച്ചതും അങ്ങനെ തന്നെയാണ്. എന്നാൽ പിണറായിയുടെ ഒന്നൊന്നര കളിയിൽ ഗവർണർ വീണു പോയി. ഹൈക്കോടതിയിൽ ഇങ്ങനെയൊരു കളി നടക്കാമെങ്കിൽ തൻ്റെ ഓഫീസിൽ എന്തെല്ലാം കളികൾ നടക്കുമെന്ന് ഗവർണർ ചിന്തിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. ഗവർണർ ഇക്കാര്യം മനസിലാക്കിയതോടെയാണ് രാജ്ഭവനിലും അദ്ദേഹം ചാരവൃത്തി സംശയിക്കുന്നത്. ഗവർണറുടെ ഓഫീസിൻ്റെ കാര്യത്തിൽ ആർ എസ് എസിന് മുമ്പേ സംശയങ്ങളുണ്ട്. അതാണ് ഇപ്പോൾ ഹൈക്കോടതിയിൽ സംഭവിച്ചത്.


വിവാദങ്ങളെ തുടർന്ന് കേരളാ ഗവർണ‍ര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ. ജയ്ജിബാബുവും ഭാര്യ അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജയ്ജിബാബു.


വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസ‍ര്‍ രാജിവെച്ചത്.


ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സർവകലാശാലാ വൈസ് ചാൻസലർമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.


എന്നാൽ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാൻസലർ നിയമനത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. യുജിസിയെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നൽകുകയും ചെയ്തു.


ഗവര്‍ണര്‍ക്കെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ഇടത് ലഘുലേഖപുറത്തിറക്കിയത് ഗവർണറെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. .ഉന്നത വിദ്യാസംരക്ഷണ സമിതിയുടെ പേരിലിറക്കിയ ലഘുലേഖ ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുകളിലെത്തിച്ചു തുടങ്ങി. ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള തിരക്കിട്ട നടപടികളിലാണ് സര്‍ക്കാർ. നിയമ നിര്‍മ്മാണം മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നേക്കും.


ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത ഗവര്‍ണറുടെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് ലഘുലേഖ. സര്‍വകലാശാലകളിൽ ആര്‍എസ്എസ് അനുചരൻമാരെ നിയമിക്കാനാണ് നീക്കം. ഫയലുകൾ ചാൻസിലറുടെ ഓഫീസിൽ കെട്ടിക്കിടക്കുന്നു. ആറ് കോടി രൂപയുടെ ചാൻസിലേഴ്സ് ട്രോഫി നഷ്ടപ്പെടുത്തി. ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത പ്രവര്‍ത്തനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ധനമന്ത്രിയെ തിരിച്ച് വിളിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് അതിന്റെ ഭാഗമെന്നും പറയുന്ന ലഘുലേഖ ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണിയുടെ കുറ്റപത്രമാണ്.


ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമനടപടികൾ തിരക്കിട്ട് ആലോചിക്കുകയാണ് സര്‍ക്കാര്‍. ഓരോ സര്‍വ്വകലാശാലക്കും പ്രത്യേകം നിയമ നിര്‍മ്മാണം വേണമെന്നിരിക്കെ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി ഉണ്ടാകും. ഇക്കാര്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. രാജ്യത്തെ മുതിർന്ന നിയമവിദഗ്ധരുമായി സർക്കാർ കൂടിയാലോചനയിലാണ്. അതേസമയം ഗവര്‍ണറോട് ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ .


ഇടത് മുന്നണിക്കും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിശിത വിമർശനവുമായി ഗവർണർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ഗവർണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണ്. ആ കരുത്തിന്റെ നേരെ നോക്കി കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഒരു ഭീഷണിക്കും കീഴടങ്ങുന്ന പ്രശ്നമില്ല എന്നത് ഗവർണർ മനസ്സിലാക്കുന്നതാണ് നല്ലത്. കേന്ദ്രത്തിലേക്ക് റിപ്പോർട്ട് നൽകുമെന്ന ഭയമൊന്നും സിപിഎമ്മിനില്ല. ഏത് വിവാദത്തിൽ വേണമെങ്കിലും ഇടപെടട്ടെ. തുറന്ന പുസ്തകം പോലെ എല്ലാം ജനങ്ങൾക്ക് മുന്നിലുണ്ട്. ജനങ്ങൾ ആഗ്രഹിക്കാത്ത ഒരു നിലപാടും സിപിഎമ്മും ഇടത് മുന്നണിയും കൈകാര്യം ചെയ്യില്ല. ജനങ്ങൾക്ക് ഒപ്പമാണ്, ജനങ്ങൾക്ക് വേണ്ടിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ഗവർണറുടെ നീക്കങ്ങളെല്ലാം സർക്കാരും സി പി എമ്മും മനസിലാക്കുന്നതായാണ് രാജ്ഭവൻ സംശയിക്കുന്നത്. ഹരി എസ് കർത്തയെ ഗവർണർ നിയമിച്ചതോടെ ഇക്കാര്യങ്ങൾ മനസിലാക്കാൻ രാജ്ഭവനിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചില സംശയങ്ങൾ രാജ്ഭവന് മുമ്പേ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രാജ്ഭവനിൽ ദന്തൽ ക്ലിനിക്കും ഇ ഓഫീസുമൊക്കെ സ്ഥാപിക്കുന്നത് ചാരവൃത്തിക്ക് പുതിയ മാനങ്ങൾ കൈവരുത്താനാണോ എന്ന സംശയവും ഗവർണർക്ക് ഇല്ലാതില്ല. രാജ്ഭവനിൽ നിന്നും വിവരങ്ങൾ ചോർത്താൻ സി പി എം ശ്രമം തുടങ്ങിയിട്ട് കാലം കുറെയായി.

 

സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോര് പുതിയ മേഖലകൾ കീഴടക്കുകയാണ്. ചാൻസലറെ മാറ്റാനുള്ള നീക്കം കേന്ദ്ര സർക്കാർ നേരിടും. കാരണം ബംഗാളിലും സമാനമായ നീക്കമാണ് നടന്നത്. തമിഴ്നാടിലും ഇത്തരം നീക്കങ്ങൾ സജീവമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരമ്പരാഗത ശൈലിയെ തച്ചുടയ്ക്കാൻ കേന്ദ്രം ശ്രമിക്കുമെന്ന് കരുതുക വയ്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (19 minutes ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (1 hour ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (1 hour ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (1 hour ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (2 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (2 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (3 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (3 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (3 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (3 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (3 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (4 hours ago)

Malayali Vartha Recommends