കണ്ണീരടക്കാനാവാതെ..... മലപ്പുറത്ത് കല്‍പകഞ്ചേരിയില്‍ കളിക്കാന്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കല്‍പകഞ്ചേരിയില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇരിങ്ങാവൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേക് (15) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.
കല്‍പകഞ്ചേരി ജി വി എച്ച് എസ് സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ അഭിഷേക് സ്‌കൂള്‍ കഴിഞ്ഞ് വന്ന ശേഷം കളിക്കാന്‍ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാന്‍പടി ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ചു തെറിച്ചുവീണാണ് അപകടം സംഭവിച്ചത്.
അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം തിരൂര്‍ ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
അതേസമയം രണ്ട് ദിവസം മുന്‍പ് തിരുവനന്തപുരത്ത് മതിലിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചിരുന്നു. സെന്റ് സേവിയേഴ്‌സ് കോളേജിന് സമീപത്താണ് അനശ്വരയില്‍ കാര്‍മല്‍ ഏണസ്റ്റ് എന്ന അറുപത്തിയഞ്ചുകാരിയാണ ്‌സെന്റ് സേവിയേഴ്‌സ് കോളേജിന്റെ മതിലിടിഞ്ഞു വീണ് മരിച്ചത്. വീടിനു പുറകിലെ അടുപ്പില്‍ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വീട്ടമ്മ.മഴയില്‍ കുതിര്‍ന്നിരുന്ന ആറടിയോളം ഉയരത്തിലുള്ള മതിലാണ് തകര്‍ന്നു വീണത്.
https://www.facebook.com/Malayalivartha



























