Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കാര്യങ്ങള്‍ കൈവിടുന്നു... മേയറുടെ കത്ത് വിവാദത്തില്‍ ശക്തമായ പ്രതിഷേധം തുടരുന്നു; ആനാവൂരിനെ ചോദ്യം ചെയ്യും; രണ്ട് വര്‍ഷത്തിനിടെ നടന്ന അനധികൃത നിയമനങ്ങള്‍ക്കെതിരെ കോടതിയില്‍; വിവാദ കത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി

10 NOVEMBER 2022 08:45 AM IST
മലയാളി വാര്‍ത്ത

ദിവസങ്ങള്‍ കഴിയും തോറും തിരുവനന്തപുരം കോര്‍പറേഷനിലെ സമരം അയയുന്നില്ല. തുടര്‍ച്ചയായി മൂന്നാം ദിവസവും കോര്‍പറേഷന്‍ ഓഫിസ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ സമരത്തില്‍ കലാപഭൂമിയായി. വിവാദ കത്ത് മേയര്‍ ആര്യ രാജേന്ദ്രന്റേതു തന്നെയെന്നു പ്രതിപക്ഷവും തന്റെ ലെറ്റര്‍പാഡില്‍ കൃത്രിമം കാണിച്ചുണ്ടാക്കിയതാണെന്നു മേയറും ആരോപിക്കുന്നതിനിടെ വസ്തുതകള്‍ തേടി ക്രൈംബ്രാഞ്ച് മേയറുടെ ഓഫിസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തു തുടങ്ങി.

ഓഫിസിലെ ക്ലാര്‍ക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കത്ത് സംബോധന ചെയ്യപ്പെടുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി വൈകാതെ രേഖപ്പെടുത്തും .ഇതിനായി ക്രൈംബ്രാഞ്ച് സമയം തേടി. താന്‍ പാര്‍ട്ടി പരിപാടികളുടെ തിരക്കിലാണെന്നും സമയം ഉടന്‍ അനുവദിക്കാമെന്നും ജില്ലാ സെക്രട്ടറി അന്വേഷണ സംഘത്തെ അറിയിച്ചു.

ഇന്നലെയും പ്രതിഷേധം തുടര്‍ന്നു. പൊലീസും സമരക്കാരുമായി ഉന്തും തള്ളും ഉണ്ടായി. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. മേയറുടെ ചേംബറിലേക്കും മഹിളാ മോര്‍ച്ചക്കാര്‍ തള്ളിക്കയറി. ഓഫിസ് കവാടം ഉപരോധിച്ചു സമരം ഉണ്ടാകുമെന്നതിനാല്‍ ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ തന്നെ ആര്യ രാജേന്ദ്രന്‍ ഓഫിസിലെത്തിയിരുന്നു. പിന്നീടാണു സമരക്കാര്‍ എത്തിയത്.

താല്‍ക്കാലിക നിയമനത്തില്‍ പാര്‍ട്ടി പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറിക്കു മേയര്‍ അയച്ച കത്ത് പുറത്തു വന്നതാണു വന്‍ വിവാദമായത്. ലെറ്റര്‍ പാഡ് വ്യാജമാണെന്നും തങ്ങളുടെ ഓഫിസ് ഇതു തയാറാക്കിയിട്ടില്ലെന്നും വിനോദും ഗിരീഷും മൊഴി നല്‍കി. ജീവനക്കാര്‍ക്ക് എടുക്കാവുന്ന വിധത്തിലാണു ലെറ്റര്‍ ഹെഡ് സൂക്ഷിച്ചിരുന്നതെന്നും മേയറുടെ ലെറ്റര്‍ പാഡിന്റെ മാതൃകയിലുള്ളതാണു പ്രചരിക്കുന്ന കത്തിലുള്ളതെന്നും ഇരുവരും പറഞ്ഞു. കൂടുതല്‍ ജീവനക്കാരില്‍ നിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുക്കും.

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിയമനത്തിന് പാര്‍ട്ടി ബന്ധമുള്ളവരെ ആവശ്യപ്പെട്ട്, മേയര്‍, സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹര്‍ജി നല്‍കിയത്. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങള്‍ കോര്‍പ്പറേഷനില്‍ നടന്നതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ചത് സ്വജനപക്ഷപാതമാണ്.

മേയറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. കരാര്‍ നിയമനങ്ങള്‍ക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസില്‍ നിന്നും സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

ജോലി ഒഴിവുണ്ടെന്നും നിയമനത്തിന് ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത്. തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നു.

നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും നല്‍കിയിട്ടില്ലെന്ന് മേയര്‍ ആവര്‍ത്തിക്കുമ്പോഴും ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത് എവിടെ നിന്നെത്തിയെന്നതിലെ ചോദ്യം ഇപ്പോഴും ബാക്കിയാണ്. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയാല്‍ തിരക്കിട്ട് എഫ്‌ഐആറിടേണ്ടി വരുമെന്നും ഡിജിറ്റല്‍ രേഖകളടക്കം പരിശോധിക്കേണ്ടി വരുമെന്നുമിരിക്കെയാണ് അന്വേഷണം നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നേരിട്ട് മേയര്‍ പൊലീസില്‍ പരാതി നല്‍കാത്തതും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. കത്ത് വ്യാജമാണെന്നും ഒപ്പ് സ്‌കാന്‍ ചെയ്ത് കയറ്റിയതാകാമെന്നുമാണ് മേയറുടെ മൊഴി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends