അച്ഛൻ എന്തിനാണ് തല്ലുന്നത് എന്നറിയാതെ മകൻ; ഉറങ്ങാൻ പോലുമാകാതെ മാനസിക വെല്ലുവിളി നേരിടുന്ന പന്ത്രണ്ടു വയസ്സുകാരൻ

മാവേലിക്കര ചെട്ടിക്കുളങ്ങരയ്‌ക്കു സമീപം മദ്യപിച്ചെത്തി ദേഷ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്യന്ന അച്ഛന്റെ മുന്നിൽ പകച്ചു നിൽക്കുകയാണ് ഒരു പന്ത്രണ്ടു വയസ്സുകാരൻ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പലപ്പോഴും ഇയാൾ ഉറങ്ങാൻ പോലും സമ്മതിക്കാറില്ല.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് കുട്ടിയുടെ അച്ഛനും അമ്മയും വേർപിരിഞ്ഞു. കുട്ടി അമ്മയ്‌ക്കൊപ്പമായിരുന്നെങ്കിലും അമ്മ മറ്റൊരാളെ വിവാഹം ചെയ്തതോടെ കുട്ടിയെ നിർബന്ധിച്ച് അച്ഛനൊപ്പം വിടുകയായിരുന്നു. തുടക്കത്തിൽ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഇയാൾ മദ്യപിച്ചെത്തി കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി. ഏഴാം ക്ലാസിലാണ് കുട്ടി പഠിക്കുന്നത്.
പിതാവ് സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരൻ തന്നെയാണ് പോലീസിനോട് പറഞ്ഞത്. കുട്ടിയെ രക്ഷിക്കാൻ ആരെങ്കിലും പോയാൽ പിതാവ് അവരെയും അസഭ്യം പറയും. അതിക്രമം കുടുംബാംഗങ്ങൾക്കും നേരെ തിരിഞ്ഞതോടെ മാവേലിക്കര പോലീസിൽ പരാതി നൽകുകയായിരുന്നു . ശിശുസംരക്ഷണ നിയമം അനുസരിച്ച് കേസെടുത്തെങ്കിലും ഇപ്പോഴും കുട്ടിയെ ഉപദ്രവിക്കുന്നതിൽ മാറ്റമില്ല.
https://www.facebook.com/Malayalivartha























