Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

തമിഴ്‌നാട്ടിലേക്ക് തട്ടുന്നു... ഒറ്റയടിക്ക് കൊല്ലാതെ ഷാരോണിനെ മെല്ലെമെല്ലെ കൊല്ലാനാണ് ഗ്രീഷ്മ പദ്ധതിയിട്ടത്; പഴച്ചാറില്‍ ഗുളിക കലര്‍ത്തിയും അപായപ്പെടുത്താന്‍ ശ്രമിച്ചു; ഷാരോണ്‍ വധത്തില്‍ ഗ്രീഷ്മയുടെ മൊഴി ട്രിപ്പ് മോഡിലെന്ന് ആക്ഷേപം; സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞ് ട്രോളുകള്‍

10 NOVEMBER 2022 09:15 AM IST
മലയാളി വാര്‍ത്ത

ഒറ്റയടിക്ക് കൊല്ലാതെ ഷാരോണിനെ മെല്ലെമെല്ലെ കൊല്ലാനാണ് ഗ്രീഷ്മ പദ്ധതിയിട്ടതെന്ന് വെളിവാകുന്നു. ഇതിനായി ഇന്റര്‍നെറ്റും പരതിയത്രെ. കഷായത്തില്‍ കീടനാശിനി കലക്കി നല്‍കിയതിനു മുന്‍പു ജ്യൂസില്‍ വേദനസംഹാരി ഗുളികകള്‍ അമിതമായ അളവില്‍ കലര്‍ത്തി നല്‍കിയും ഷാരോണിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍.

സാവധാനം വിഷം നല്‍കി എങ്ങനെ കൊലപ്പെടുത്താമെന്നു (സ്ലോ പോയിസണിങ്) ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. അങ്ങനെയാണു ചില വേദനസംഹാരി ഗുളികകള്‍ അമിതമായ അളവില്‍ ഉള്ളില്‍ ചെന്നാല്‍ വൃക്കകള്‍ തകരാറിലാകുമെന്നും അതു പിന്നീടു മരണത്തിലേക്കു നയിക്കുമെന്നും കണ്ടെത്തിയതെന്നു ഗ്രീഷ്മ അന്വേഷണ സംഘത്തോടു പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഷാരോണ്‍ പഠിച്ചിരുന്ന നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലുള്‍പ്പെടെ ഇന്നലെ തെളിവെടുപ്പിനായി കൊണ്ടു പോയപ്പോഴാണു റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോടു ഗ്രീഷ്മ ഇക്കാര്യം പറഞ്ഞത്.

ഗ്രീഷ്മയുടെ അച്ഛന് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്നു ലഭിച്ച ചില ഗുളികകള്‍ ശേഖരിച്ചു വെള്ളത്തിലിട്ടു ലയിപ്പിച്ച ശേഷം കുപ്പിയില്‍ ലഭിക്കുന്ന പഴച്ചാറില്‍ കലര്‍ത്തിയാണു ഷാരോണിനു നല്‍കിയത്. മാര്‍ത്താണ്ഡം പഴയ പാലത്തിനു സമീപം ഇരുവരും ഒത്തുചേര്‍ന്നപ്പോള്‍ ജ്യൂസ് ചാലഞ്ച് എന്ന പേരിലാണ് ഇതു കുടിപ്പിച്ചത്. ഒരു കവിള്‍ കുടിച്ചപ്പോള്‍ തന്നെ കടുത്ത കയ്പു കാരണം ഷാരോണ്‍ ജ്യൂസ് തുപ്പിക്കളഞ്ഞു. പഴകിയ ജ്യൂസ് ആയിരിക്കുമെന്നു പറഞ്ഞ് ആ കുപ്പി കളഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഷാരോണിന്റെ വീട്ടില്‍ വച്ചു തനിക്കു താലി ചാര്‍ത്തിയെന്നും പിന്നീട് വെട്ടുകാട് പള്ളിയില്‍ വച്ച് നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതിനു ശേഷം ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോമില്‍ ഇരുവരും ഒന്നിച്ചു മുറിയെടുത്തു താമസിച്ചതായും ഗ്രീഷ്മ പറഞ്ഞു. ഈ ടൂറിസ്റ്റ് ഹോമിലും ഇന്നലെ തെളിവെടുപ്പിനെത്തിച്ചു.

ജ്യൂസ് വാങ്ങിയ കടയും ഷാരോണിന്റെ കോളജില്‍ തങ്ങള്‍ കണ്ടുമുട്ടിയിരുന്ന സ്ഥലവും ഗ്രീഷ്മ അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തു. ഷാരോണുമായി പങ്കുവച്ച ശബ്ദസന്ദേശങ്ങള്‍ ഗ്രീഷ്മയുടേതു തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഇന്നു ശബ്ദ പരിശോധന നടത്തും. തിരുവനന്തപുരം ആകാശവാണിയിലെ സ്റ്റുഡിയോയില്‍ ഗ്രീഷ്മയുടെ ശബ്ദ സാംപിളുകള്‍ ശേഖരിക്കും. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

നിയമോപദേശം അനുകൂലമായാല്‍ ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നു ഡിജിപി അനില്‍കാന്ത് പറഞ്ഞു. പരാതി കിട്ടി മണിക്കൂറുകള്‍ക്കകം കൊലപാതകമാണെന്നു കണ്ടെത്തിയ കേസാണിത്. സംസ്ഥാനത്തെ അന്വേഷണങ്ങള്‍ മിക്കവാറും പൂര്‍ത്തിയായി. കേസ് തമിഴ്‌നാടിനു കൈമാറണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണു നിയമോപദേശം തേടിയതെന്ന് എഡിജിപി എം.ആര്‍.അജിത്കുമാറും പറഞ്ഞു.

ഷാരോണ്‍ പഠിച്ച നെയ്യൂരിലെ സി എസ് ഐ കോളേജിലും ഇരുവരും ജ്യൂസ് ചലഞ്ച് നടത്തിയ പാലത്തിലും ഗ്രീഷ്മയെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി. കോളേജില്‍ വച്ചും ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി പ്രതി ഗ്രീഷ്മ മൊഴി നല്‍കിയിരുന്നു. ഇതിനായി ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കിയതായും ഗ്രീഷ്മ പറഞ്ഞു. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ കോളേജിലെ ശുചിമുറിയില്‍ വച്ചാണ് ജ്യൂസില്‍ ഗുളിക കലര്‍ത്തിയതെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഗ്രീഷ്മയുമായുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പിനെ വിമര്‍ശിച്ചും പരിഹസിച്ചും സമൂഹമാദ്ധ്യമങ്ങളില്‍ കമന്റുകളും ട്രോളുകളും നിറയുകയാണ്. ട്രിപ്പ് മോഡിലെ തെളിവെടുപ്പെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഗ്രീഷ്മയുമായി അന്വേഷണ സംഘം ട്രിപ്പ് പോവുകയാണെന്നാണ് പ്രധാന പരിഹാസം. തെളിവെടുപ്പിനിടെ ഗ്രീഷ്മയുമായി പൊലീസ് ഉദ്യോഗസ്ഥര്‍ തമാശകള്‍ പങ്കുവയ്ക്കുന്നതും ഗ്രീഷ്മ കളിച്ചും ചിരിച്ചും അവരോട് ഇടപഴകുന്നതുമാണ് ട്രോളുകള്‍ക്കാധാരം. യാതൊരു കൂസലുമില്ലാതെ ഗ്രീഷ്മ തെളിവെടുപ്പില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. കഷായം ഗ്രീഷ്മയെന്ന പേരില്‍ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും മറ്റും ട്രോള്‍ വീഡിയോകളും വ്യാപകമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends