എറണാകുളം ജില്ലയിലെ നാല് തദ്ദേശഭരണസ്ഥാപനങ്ങളിലെ നാലു വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.... കനത്ത പോളിങ്ങായിരുന്നു.... വോട്ടെണ്ണല്‍ ഇന്ന്

എറണാകുളം ജില്ലയിലെ നാല് തദ്ദേശഭരണസ്ഥാപനങ്ങളിലെ നാലു വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വടക്കന്‍ പറവൂര്‍ മുനിസിപ്പാലിറ്റിയിലെ വാണിയക്കാട് (വാര്‍ഡ്-14), വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം (വാര്‍ഡ്-3), പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി (വാര്‍ഡ്-14), കീരമ്പാറ പഞ്ചായത്തിലെ മുട്ടത്തുകണ്ടം (വാര്‍ഡ്-6) എന്നീ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വടക്കന്‍ പറവൂരില്‍ 88.55 ശതമാനവും വടവുകോട് 76.75 ശതമാനവും പൂതൃക്കയില്‍ 77.17 ശതമാനവും കീരമ്പാറയില്‍ 78.81 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇന്ന് അതത് തദ്ദേശഭരണസ്ഥാപനങ്ങളില്‍ വോട്ടുകളെണ്ണും.
കീരമ്പാറയില്‍ 723 വോട്ടര്‍മാരില്‍ 566 പേര്‍ വോട്ട് ചെയ്തു. വടക്കന്‍ പറവൂര്‍ വാണിയക്കാട് 1066 വോട്ടര്‍മാരില്‍ 943 പേര്‍ വോട്ട് രേഖപ്പെടുത്തി. വാണിയക്കാട് വെയര്‍ഹൗസിലെ പോളിങ് ബൂത്തിനുമുന്നില്‍ രാവിലെമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു.
"
https://www.facebook.com/Malayalivartha























