Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വീണ്ടും സ്വപ്ന രംഗത്ത്... തന്നെയാരും റേപ്പ് ചെയ്തിട്ടില്ല; എവിടെ നിര്‍ത്തണമെന്ന് അറിയാമെന്ന് സ്വപ്ന; ലൈംഗിക താല്‍പര്യത്തോട് കൂടി തന്നെയാണ് ചിലര്‍ സമീപിച്ചത്; അവരാരും എന്നെ അടിച്ചെന്നോ ബലാത്സംഗം ചെയ്തെന്നോ തൊട്ടെന്നോ പറഞ്ഞിട്ടില്ല

10 NOVEMBER 2022 10:01 AM IST
മലയാളി വാര്‍ത്ത

വീണ്ടും സ്വപ്ന സുരേഷ് രംഗത്തെത്തുകയാണ്. തന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ല എന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്ന സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. തന്നോട് ലൈംഗിക താല്‍പര്യത്തോട് കൂടി സമീപിച്ചവരെ നിലക്ക് നിര്‍ത്തിയിട്ടുണ്ട്.

സ്വപ്ന സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... എന്നെ ലൈംഗിക താല്‍പര്യത്തോട് കൂടി തന്നെയാണ് അവര്‍ സമീപിച്ചത്. നേരില്‍ പറഞ്ഞു, ഫോണില്‍ സംസാരിച്ചു, ചാറ്റുകള്‍ ഉണ്ടായിരുന്നു, ഫോട്ടോഗ്രാഫ്സ് അയച്ചിട്ടുണ്ട്. അങ്ങനെ പല രീതിയിലും. അവസാനം ഞാന്‍ അവരില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

മന്ത്രിയോ സ്പീക്കറോ ആരുമാകട്ടെ അവരാരും എന്നെ അടിച്ചെന്നോ ബലാത്സംഗം ചെയ്തെന്നോ തൊട്ടെന്നോ പറഞ്ഞിട്ടില്ല. അതിന് അവര്‍ക്ക് എന്റെ അനുവാദം വേണം. ഒരു സ്ത്രീ എന്ന നിലയില്‍ എന്നെ ആര് തൊടണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്. അത് പൂര്‍ണമായും എന്റെ തീരുമാനമാണ്. അതിനാല്‍ ഇല്ലാത്തത് പറയുന്നതില്‍ കാര്യമില്ല. അവരെന്നെ പീഡിപ്പിച്ചു. അല്ലെങ്കില്‍ വീട്ടില്‍ വിളിച്ചു, ഞാനൊരു സഹായത്തിന് പോയപ്പോള്‍ എന്റെ തുണി വലിച്ചൂരി.

ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതല്ല. ഇത് സിനിമയല്ല, ജീവിതമാണ്. പക്ഷെ അവര്‍ പല രീതിയിലും സെക്ഷ്വല്‍ അഡ്വാന്‍സിന് ശ്രമിച്ചിട്ടുണ്ട്.

കോണ്‍സുലേറ്റ് നടത്തിയ നാഷണല്‍ ഡേ പ്രോഗ്രാമിലാണ് ഞാന്‍ തോമസ് ഐസകിനെ ആദ്യമായി കണ്ടത്. എന്റെ മുന്‍ഭര്‍ത്താവിന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടി പോയപ്പോള്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ റെസിഡന്‍സിന്റെ ഫസ്റ്റ് ഫ്ളോറിലേക്ക് വിളിച്ചു സംസാരിച്ചു.

എന്റെ യാതനകളെ കുറിച്ചും ജയിലില്‍ കിടന്നപ്പോഴത്തെ ബുദ്ധിമുട്ടിനെ കുറിച്ചും അറിയുന്ന ആളാണ് കടകംപള്ളി എന്ന് മനസിലാക്കുമ്പോള്‍ ഐ ആം ഷോക്ക്ഡ്. എന്നോട് പോരടിക്കാനില്ല എന്ന് പറഞ്ഞത് കൊണ്ട് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല.

ശ്രീരാമകൃഷ്ണന്‍ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. നല്ല സുഹൃത്തുക്കളെ പോലെ ആയിരുന്നു. എല്ലാ കാര്യങ്ങളും പറയുമായിരുന്നു. പിന്നീട് മനസിലായി. വീട്ടില്‍ വിളിക്കും, പേട്ടയിലെ ഫ്ളാറ്റില്‍ വിളിക്കും. ഞാന്‍ ഇന്നും പരാതിപ്പെട്ടിട്ടില്ല. എനിക്കറിയാം അവരെ എവിടെ നിര്‍ത്തണം എന്ന്.

പരാതി എന്ന് പറഞ്ഞ് കൊണ്ടുപോകുന്നത് ഇന്റന്‍ഷണലാണ് എന്നേ ഞാന്‍ പറയൂ. ഒന്നുകില്‍ അവരെ നശിപ്പിക്കുക, അല്ലെങ്കില്‍ അവരെ കൊണ്ട് സെറ്റില്‍മെന്റ് സംസാരിപ്പിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കുക. എനിക്ക് പരാതിപ്പെടേണ്ട കാര്യമില്ലല്ലോ. എന്റെ ഇന്‍സിഡന്‍സ് ഞാനെന്റ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

പലരും പറയുന്നു സ്വപ്നയ്ക്ക് പോയി പരാതി കൊടുത്തൂടെ എന്ന്. അവര്‍ എന്നെ റേപ്പ് ചെയ്തില്ലല്ലോ. പിന്നെ ഞാനെന്തിന് പരാതി കൊടുക്കണം. അത് തെറ്റാണെങ്കില്‍ അവര്‍ ഡിഫമേഷന്‍ കൊടുക്കട്ടെ. ഞാന്‍ അത്ര സോഫ്റ്റ് ആയിട്ട് വിവരമില്ലാത്ത, ജീവിതം അറിഞ്ഞ് കൂടാത്ത സ്ത്രീയൊന്നുമല്ല. എനിക്കറിയാം. എങ്ങനെ നിര്‍ത്തണം എന്ന്. എവിടെ ലൈന്‍ വരക്കണം എന്ന് എനിക്കറിയാം.

ഞാന്‍ ആ ലൈന്‍ വരച്ചു. അതിനപ്പുറത്തേക്ക് അവര്‍ വന്നിട്ടില്ല. ഞാന്‍ എന്റെ പുസ്തകത്തില്‍ എവിടെയങ്കിലും എഴുതിയിട്ടുണ്ടോ ഇവര്‍ എന്നെ റേപ്പ് ചെയ്തിട്ടുണ്ട് എന്ന്. തോമസ് ഐസക് ഇഡിയുമായി പോരാടിക്കൊണ്ടിരിക്കുകയാണ് എന്ന് എനിക്കറിയില്ല. ഞാന്‍ ആരുടേയും ഉപകരണമല്ല. ബിജെപി, ഇടത്-വലതുപക്ഷങ്ങള്‍ ഒന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഈ ബി ജെ പിയൊക്കെ സ്വപ്ന സുന്ദരി സ്വപ്ന സുന്ദരി എന്നൊക്കെ പറഞ്ഞ് കുറെ സംസാരിച്ചതാണ്. ഞാന്‍ നേരിട്ട് ഇടപെട്ടവരെ കുറിച്ചാണ് പറഞ്ഞാണ്. അന്ന് അവര്‍ ആയിരുന്നു ഭരിച്ചിരുന്നത്. വീണ്ടും അവര്‍ തന്നെ ഭരിക്കുന്നത് എന്റെ തെറ്റല്ല. അവരുടെ തെറ്റായിരിക്കാം.

സ്വപ്ന സുരേഷിന് ഒരു തലതൊട്ടപ്പനുമില്ല. സ്വപ്ന സുരേഷിന് ഒരു അപ്പനെ ഉള്ളൂ. അത് മരിച്ച് പോയി. ഞാന്‍ വ്യക്തിപരമായി പറയുന്ന കാര്യങ്ങളെ അവര്‍ രാഷ്ട്രീയമാക്കി മാറ്റുന്നത് എന്തിനാണ് എന്ന് എനിക്കറിയില്ല. ഞാന്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നെ സപ്പോര്‍ട്ട് ചെയ്ത് ആരും വന്നിട്ടില്ല. വന്നിട്ടുണ്ടെങ്കില്‍ ബി ജെ പി എന്നല്ല, ആ വ്യക്തി തന്തക്ക് ജനിച്ച ഒരാള്‍ മുന്നോട്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞേനെ. ഇതുവരെ ആരും വന്നിട്ടില്ല. കേരളത്തിലെ രാഷ്ട്രീയക്കാരാരും അതിന് തയ്യാറായി, സത്യത്തിനൊപ്പം നില്‍ക്കുന്നു എന്ന് പറഞ്ഞ് വന്നിട്ടില്ല. ഒരു നേരത്തെ ഭക്ഷണം കഴിച്ചോ എന്ന് തിരക്കി ആരും വന്നിട്ടില്ല... എന്നും സ്വപ്ന പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends