Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഗ്രീഷ്മയുടെ ഗർഭക്കഥ പുറത്ത് വരാതിരിക്കാൻ ഏക്കറുകളോളമുള്ള സ്ഥലം വിറ്റ് ലക്ഷങ്ങൾ നൽകി: മുൻ കാമുകന്റെ ഇപ്പോഴത്തെ അവസ്ഥ,പുറത്ത് വിട്ട് ഗ്രീഷ്മയുടെ നാട്ടുകാരൻ...

10 NOVEMBER 2022 01:33 PM IST
മലയാളി വാര്‍ത്ത

ഗ്രീഷ്‌മയുടെ മുൻ കാമുകന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥ തുറന്ന് പറഞ്ഞ് ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ നാട്ടുകാരൻ. ഷാരോണിന് മുമ്പ് മറ്റ് മൂന്ന് യുവാക്കളുമായി ഗ്രീഷ്മ അടുപ്പത്തിലായിരുന്നു. ഇതിൽ ഒരു കാമുകനിൽ നിന്ന് ഗ്രീഷ്മ ഗർഭിണിയാവുകയും ചെയ്തു. ഗ്രീഷ്മയുടെ നാട്ടുകാരനായ ഈ യുവാവുമായി വിവാഹം കഴിക്കുന്നതിനോട് മാതാപിതാക്കൾക്ക് താത്പര്യം ഉണ്ടായിരുന്നില്ല. തുടർന്ന് ഗർഭം അലസിപ്പിക്കാൻ ഗ്രീഷ്മയും കുടുംബവും ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്ന് അയൽവാസിയായ അജിൻ വെളിപ്പെടുത്തുന്നു. തുടർന്ന് ഏക്കറുകളോളമുള്ള സ്ഥലം വിറ്റ് ഗ്രീഷ്മയ്ക്ക് യുവാവിന്റെ കുടുംബം നൽകുകയായിരുന്നു.

അതീവ രഹസ്യമായിരുന്ന ഈ സംഭവം യുവാവിന്റെ കുടുംബം സ്ഥലം വിറ്റതോടെയാണ് പുറത്തായത്. ഒരു തരത്തിൽ പറഞ്ഞാൽ വിവാഹം കഴിഞ്ഞിരുന്നെങ്കിൽ ഷാരോണിന്റെ സ്ഥാനത്ത് ആ കാമുകനായിരുന്നേനെ എന്നും അജിൻ വെളിപ്പെടുത്തുന്നു. ഗ്രീഷ്മ ചെയ്ത ഈ കൊടും പാതകത്തിന് തക്ക ശിക്ഷ കിട്ടണമെന്നാണ് മുൻ കാമുകന്റെ ആഗ്രഹമെന്നും അജിൻ പറയുന്നു. ഈ യുവാവിനൊപ്പം ബൈക്കിൽ ചുറ്റിയടിക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായി ഗ്രീഷ്മയുടെ മുന്നിലെ പല്ല് പൊട്ടിയതും. ഇതിനെക്കുറിച്ച് ഷാരോണിനോട് പറഞ്ഞിരുന്നത് ടൂ വീലർ ഓടിക്കുന്നതിനിടയിൽ അപകടമുണ്ടായി പല്ല് നഷ്ടപ്പെട്ടെന്നായിരുന്നു.


അതേ സമയം താലികെട്ട് കഴിഞ്ഞ് ഹണിമൂൺ ആഘോഷിച്ച ഗോൾഡൻ കാസ്റ്റൽ ഹോട്ടലിൽ കഴിഞ്ഞ ദിവസം ഗ്രീഷ്മയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഏക്കറുകളോളമുള്ള റബ്ബർ തോട്ടത്തിന് നാടുവിലായാണ് ഈ ഹോട്ടൽ. ദിവസങ്ങളുടെ ഇടവേളകളിലാണ് ഷാരോണും ഗ്രീഷ്മയും ഇവിടെ എത്തിയിരുന്നത്. ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെയും മറ്റൊരു ദിവസം രാവിലെ മുതൽ ഉച്ചവരെയും ഇവർ മുറി എടുത്തിരുന്നതായാണ് രജിസ്റ്റർ ബുക്കിലെ വിവരം. മാസങ്ങൾ പിന്നിട്ടതുകൊണ്ട് സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായിട്ടില്ല. ഷാരോണിന്റെ കോളേജിലും ഗ്രീഷ്മയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ഇവിടെ വച്ച് ഷാരോണിനെ കൊല്ലാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. കോളേജിൽ പലപ്പോഴായി എത്തിയിരുന്ന ഗ്രീഷ്മ ഷാരോണിനെ ഇവിടെവച്ചും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഗ്രീഷ്മയുടെ മൊഴി. കോളേജിൽ എത്തിയ ഗ്രീഷ്മയെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തിയ ഷാരോൺ കോളേജ് ക്യാമ്പസിലും മണിക്കൂറുകളോളം പ്രണയനിമിഷങ്ങൾ പങ്കിട്ടിരുന്നു. ഇതിനിടെ കോളേജ് ക്യാന്റീനിൽ നിന്ന് മാ ജ്യൂസ് വാങ്ങിയ ഗ്രീഷ്മ ഉടൻ തന്നെ വാഷ് റൂമിലേയ്ക്ക് പോയി തലേ ദിവസം കുതിർത്ത് സൂക്ഷിച്ച അമ്പതോളം ഡോളോ ഗുളികകൾ ഇതിൽ കലർത്തി.

പുറത്തിറങ്ങി ജ്യൂസ് ചലഞ്ച് ആയാലോ എന്ന് ചോദിച്ച് വിഷം കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചു. പക്ഷെ കയ്പ്പ് അനുഭവപെട്ടതോടെ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു. ജ്യൂസിന്റെ കാലാവധി കഴിഞ്ഞതുകൊണ്ടാകാം കയ്‌പ്പെന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിന്റെ ശ്രദ്ധ മാറ്റിക്കളഞ്ഞു. പിന്നീട് കുഴുത്തുറ പഴയ പാലത്തിൽ വച്ചും ഈ ശ്രമം തുടർന്നു. ആ ജ്യൂസ് ഒരു കവിൾ കുടിച്ച ശേഷം കയ്‌പ്പാണെന്ന് പറഞ്ഞ് കുടിച്ചതു മുഴുവൻ ഷാരോൺ തുപ്പി കളഞ്ഞു. ഉടൻ ഗ്രീഷ്മ തന്റെ കയ്യിലിരുന്ന ജ്യൂസ് ഷാരോണിന് കുടിക്കാൻ കൊടുത്തു.

 

മറ്റേ ജ്യൂസ് കാലാവധി കഴിഞ്ഞതാവാമെന്നും ഷാരോണിനെ വിശ്വസിപ്പിച്ചു. അവിടെവെച്ച് ജ്യൂസ് ചലഞ്ച് പറഞ്ഞ് ഇരുവരും ചേർന്ന് ഫോട്ടോയും എടുത്തു. ജ്യൂസ് ചലഞ്ചിന്റെ രംഗങ്ങൾ ഷാരോൺ ചിത്രീകരിക്കുന്നത് താൻ തടഞ്ഞിരുന്നതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. ജ്യൂസിലെ വിഷം നൽകൽ പാളിയപ്പോഴാണ് കഷായത്തിൽ വിഷം കൊടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പറഞ്ഞു. ഷാരോണിനെ എങ്ങനെയും വകവരുത്തിയെ പറ്റുവെന്ന കണക്ക് കൂട്ടലിൽ പിന്നീട് പരീക്ഷണങ്ങൾ കഷായത്തിലായി എന്നും ഗ്രീഷ്മ സമ്മതിച്ചു.

മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടി ഷാരോണിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായാണ് വീട്ടില്‍ വിളിച്ച് വരുത്തി ഗ്രീഷ്മ കൊലപാതകം നടത്തിയത്. ഗ്രീഷ്മ നല്‍കിയ കഷായം കഴിച്ച ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഗ്രീഷ്മയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കീടനാശിനിയാണ് ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത് ഷാരോണിന് കുടിക്കാന്‍ നല്‍കിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പാറശാല ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പത്ത് മണിക്ക് ഗ്രീഷ്മയെ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

 

കഴിഞ്ഞ ദിവസങ്ങളിൽ രാമവർമ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടുകാട് പള്ളിയിലും, വേളി ബോട്ട് ക്ലബിലും തെളിവെടുപ്പ് നടക്കുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ശ്രീനിലയത്തെ വീട്ടിൽ ആദ്യ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സദാസമയവും തലകുനിച്ച് അതീവ ദുഖിതയായി നിൽക്കുന്ന കാഴ്ചയായിരുന്നെങ്കിൽ ഇവിടെ എത്തിച്ചപ്പോൾ ചിരിച്ച് കളിച്ച് ആത്മവിശ്വാസം നേടിയെടുത്ത് പ്രതികരിക്കുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്. ഷാരോണിനെ കൊലപ്പെടുത്താൻ താനാദ്യം ആസൂത്രണം നടത്തിയത് വേളിയിൽ വച്ചായിരുന്നു എന്ന് ഗ്രീഷ്മ സമ്മതിച്ചു.

 

ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു. നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവൻ പ്രാർഥിച്ചത് അല്ലേ എന്ന് വെട്ടുകാട് പള്ളിക്കുള്ളിൽ നിന്ന് ഡിവൈഎസ്പി ചോദിച്ചപ്പോൾ പക്ഷേ, നേരെ തിരിച്ചായിപ്പോയി’എന്നായിരുന്നു ചിരിച്ചുകൊണ്ട് ഗ്രീഷ്മയുടെ മറുപടി. പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും വളരെ ലാഘവത്തോടെയായിരുന്നു മറുപടി. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒപ്പം സഞ്ചരിച്ച സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ് നടത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends