Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

 ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറവില്‍ നടന്ന നീലച്ചിത്ര നിര്‍മ്മാണം... സംവിധായികയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

10 NOVEMBER 2022 10:46 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറവില്‍ യുവതി - യുവാക്കളെ കബളിപ്പിച്ച് അശ്ലീല രംഗങ്ങളില്‍ അഭിനയിപ്പിച്ച് നീലച്ചിത്ര നിര്‍മ്മാണം നടത്തിയെന്ന കേസില്‍ യെസ്മ വെബ് സീരീസ് മാനേജിംഗ് ഡയറക്ടറും സംവിധായികയുമായ കോട്ടയം സ്വദേശിയും മുട്ടട നിവാസിയുമായ ശ്രീല. പി. മണിയെന്ന ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി.

 

തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍മോഹന്‍ , തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണു എന്നിവരാണ് 2 ജാമ്യഹര്‍ജികള്‍ തള്ളിയത്. ആരോപണം ഗൗരവമേറിയതെന്ന് നിരീക്ഷിച്ചാണ് ജില്ലാ കോടതി ജാമ്യം നിരസിച്ചത്. പ്രതികളെ ജാമ്യത്തില്‍ സ്വതന്ത്രരാക്കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയെന്ന് കോടതി നിരീക്ഷിച്ചു. തെളിവു ശേഖരണത്തിന് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജാമ്യം നിഷേധിച്ച ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.



കോടതി നിര്‍ദ്ദേശപ്രകാരം സൈബര്‍ ക്രൈം പോലീസും കോവളം , വിഴിഞ്ഞം പോലീസും കേസ് ഡയറി ഫയലുകള്‍ ഒക്ടോബര്‍ 4 ന് ഹാജരാക്കി. 3 കേസുകളിലായിരുന്നു കോടതി ഉത്തരവ്.


സിറ്റി സൈബര്‍ ക്രൈം പോലീസും കോവളം, വിഴിഞ്ഞം പോലീസും റിപ്പോര്‍ട്ടുകള്‍ ബുധനാഴ്ച ഹാജരാക്കി. സൈബര്‍ ക്രൈം കേസില്‍ കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കോവളം , വിഴിഞ്ഞം ക്രൈം കേസുകളിലും സി ഡി ഫയല്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു.. കോവളം കേസില്‍ ഒന്നാം പ്രതി ലക്ഷ്മി ദീപ്തയും രണ്ടാം പ്രതി എ. എല്‍. അബിസണ്‍ ആണ്. വിവരമത്തിലെ വകുപ്പ് 67 (എ) (ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തികളോ പെരുമാറ്റങ്ങളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ അയക്കുകയോ അയക്കാന്‍ കാരണമാക്കുകയോ ചെയ്യല്‍) പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കുറ്റം തെളിയുന്ന പക്ഷം 5 വര്‍ഷം വരെയുള്ള കഠിന തടവും 10 ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണ്.



യുവതീ യുവാക്കളുടെ പരാതിയിലെടുത്ത 4 അശ്ലീല വീഡിയോ കേസുകളില്‍ സംവിധായക 4 മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഒരു കേസില്‍ ഇവരുടെ സഹായി എ .എല്‍ .അബിസണ്‍ രണ്ടാം പ്രതിയാണ്.


'' ആക്റ്റര്‍ എംപ്ലോയ്മെന്റ് കരാര്‍ '' വ്യവസ്ഥകള്‍ വിശദീകരിച്ച് പരസ്പരം സമ്മതിച്ച് ഒപ്പു വച്ചാണ് താനും നടീ നടന്‍മാരും കരാര്‍ നടപ്പിലാക്കിയതെന്നും പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയെന്നും എന്നാല്‍ വ്യാജ പരാതികളില്‍ തന്നെ സൈബര്‍ പോലീസ് വേട്ടയാടുകയാണെന്നുമാണ് സംവിധായകയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്. താന്‍ രണ്ട് മൈനര്‍ മക്കളുടെ മാതാവാണ്. താന്‍ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ബോധിപ്പിച്ചു. അതേ സമയം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗൗരവമേറിയ കുറ്റം ആരോപിക്കപ്പെടുന്ന പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ വാദിച്ചിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends