ഇടുക്കി ഉടുമ്പുന്‍ചോല ചെമ്മണ്ണാര്‍ മൂക്കനോലില്‍ അച്ഛന്റെ വെട്ടേറ്റ മകന് ദാരുണാന്ത്യം... പിതാവ് കസ്റ്റഡിയില്‍

ഇടുക്കി ഉടുമ്പുന്‍ചോല ചെമ്മണ്ണാര്‍ മൂക്കനോലില്‍ അച്ഛന്റെ വെട്ടേറ്റ മകന് ദാരുണാന്ത്യം. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടുമ്പുന്‍ചോല പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രി ഏഴിനാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് ഭാര്യയേയും മകനേയും പിതാവിനേയും മര്‍ദിച്ചു. സ്വയരക്ഷയ്ക്ക് വേണ്ടി പിതാവ് ജെനീഷിനെ വെട്ടുകയായിരുന്നു. കൈയ്ക്കാണ് വെട്ടേറ്റത്. ഇതിന് പിന്നാലെ തേപ്പുപെട്ടി കൊണ്ട് ജെനീഷിന്റെ തലക്കടിക്കുകയും ചെയ്തു.
പരിക്കേറ്റ ജെനീഷിനെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിച്ചു.
അതേസമയം ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയിലും എത്തിയ ശേഷവും പലതവണ ജെനീഷ് ഛര്‍ദിച്ചു. അതിനാല്‍ വെട്ടേറ്റതാണോ മരണകാരണം എന്നത് വ്യക്തമല്ല.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയുകയാണെങ്കില്‍ കൊലപാതകക്കുറ്റം ചുമത്തി തമ്പിക്കെതിരെ കേസെടുക്കുമെന്നും പൊലീസ് .
"
https://www.facebook.com/Malayalivartha


























