Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മാസങ്ങളെടുത്ത് ഗ്രീഷ്മ ഇന്റർനെറ്റിൽ തെരഞ്ഞത് സാവധാനം വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്ന്: ഇഎസ്ഐ ആശുപത്രിയിൽ നിന്ന് അച്ഛന് കിട്ടിയ ഗുളികകൾ പരീക്ഷണത്തിന് തെരഞ്ഞെടുത്തു...

10 NOVEMBER 2022 02:37 PM IST
മലയാളി വാര്‍ത്ത

ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ, പത്ത് തവണയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ സിഎസ്‌ഐ മെഡിക്കൽ കോളജിലേക്ക് ഗ്രീഷ്മയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഗ്രീഷ്മ ഇത് വീണ്ടും ആവർത്തിച്ചു. സാവധാനം വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്ന് ഗ്രീഷ്മ മാസങ്ങൾക്ക് മുമ്പേ ഇന്റർനെറ്റിൽ തെരച്ചിൽ നടത്തി.

അങ്ങനെയാണ് ചില വേദന സംഹാരി ഗുളികകൾ അമിതമായി ഉള്ളിൽ ചെന്നാൽ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുമെന്നും അതുവഴി മരണം തന്നെ സംഭവിക്കുമെന്നും ഗ്രീഷ്മ മനസിലാക്കിയത്. ഗ്രീഷ്മയുടെ അച്ഛന് ഇഎസ്ഐ ആശുപത്രിയിൽ നിന്നു ലഭിച്ച ചില ഗുളികകൾ ശേഖരിച്ചു വെള്ളത്തിലിട്ടു ലയിപ്പിച്ച ശേഷം കുപ്പിയിൽ ലഭിക്കുന്ന പഴച്ചാറിൽ കലർത്തിയാണു ഷാരോണിനു നൽകിയത്. മാർത്താണ്ഡം പഴയ പാലത്തിനു സമീപം ഇരുവരും ഒത്തുചേർന്നപ്പോൾ ‘ജ്യൂസ് ചാലഞ്ച്’ എന്ന പേരിലാണ് ഇതു കുടിപ്പിച്ചത്.

ഇക്കാര്യം ഗ്രീഷ്മ അന്വേഷണ സംഘത്തോട് തെളിവെടുപ്പിനിടെ വ്യക്തമാക്കി. ഒരു കവിൾ കുടിച്ചപ്പോൾ തന്നെ കടുത്ത കയ്പു കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞു. പഴകിയ ജ്യൂസ് ആയിരിക്കുമെന്നു പറഞ്ഞ് ആ കുപ്പി അപ്പോൾ തന്നെ വാങ്ങി പാലത്തിനു താഴേക്കു കളഞ്ഞുവെന്നും ഗ്രീഷ്മ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ഷാരോണിന്റെ വീട്ടിൽ വച്ചു തനിക്കു താലി ചാർത്തിയെന്നും പിന്നീട് വെട്ടുകാട് പള്ളിയിൽ വച്ച് നെറ്റിയിൽ കുങ്കുമം ചാർത്തിയെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതിനു ശേഷം ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ ഗോൾഡൻ കാസ്റ്റൽ ഹോട്ടലിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തു.

ജ്യൂസ് വാങ്ങിയ കടയും ഷാരോണിന്റെ കോളജിൽ തങ്ങൾ കണ്ടുമുട്ടിയിരുന്ന സ്ഥലവും ഗ്രീഷ്മ അന്വേഷണ സംഘത്തിന് തെളിവെടുപ്പിൽ കാണിച്ചുകൊടുത്തു. ഷാരോണുമായ‍ി പങ്കുവച്ച ശബ്ദസന്ദേശങ്ങൾ ഗ്രീഷ്മയുടേതു തന്നെയാണെന്ന് ഉറപ്പിക്കാൻ ഇന്നു ശബ്ദ പരിശോധന നടത്തുന്നുണ്ട്. അതിനായി തിരുവനന്തപുരം ആകാശവാണിയിലെ സ്റ്റ‍ുഡിയോയിൽ ഗ്രീഷ്മയുടെ ശബ്ദ സാംപിളുകൾ ശേഖരിക്കും. തുടർന്നു വിദഗ്ധർ ഇതു രണ്ടും പരിശോധിച്ച് ഉറപ്പിക്കും. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഉച്ചയ്ക്കു ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ഗ്രീഷ്മയെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ഇന്നലെ കേരള പൊലീസ് തെളിവെടുപ്പ് നടത്തുകയായിരുന്നു. ഷാരോൺ പഠിച്ചിരുന്ന കന്യാകുമാരിജില്ലയിൽ നെയ്യൂരിലെ സ്വകാര്യ നഴ്സിങ് കോളജിലാണ് ആദ്യം തെളിവെടുത്തത്. ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥരുൾപ്പെട്ട അന്വേഷണ സംഘം ഒപ്പമുണ്ടായിരുന്നു. കോളജ് അധികൃതരോടും കോളജിലെ ഷാരോണിന്റെ സഹപാഠികളോടും അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒന്നര മണിക്കൂറോളം നടന്ന തെളിവെടുപ്പിന് ശേഷം 9.50ന് അന്വേഷണ സംഘം അവിടെ നിന്ന് മടങ്ങി.

ഗ്രീഷ്മ ജ്യൂസ് വാങ്ങിയെന്ന പറഞ്ഞ തിരുവിതാംകോടിന് സമീപത്തുള്ള ഒരു കടയിൽ നിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചു. ഇരുവരും സംസാരിച്ചിരിക്കാറുള്ള കുഴിത്തുറ പഴയ പാലം, തൃപ്പരപ്പിലുള്ള ഗോൾഡൻ കാസ്റ്റൽ ലോഡ്ജ് എന്നിവിടങ്ങളിലുമെത്തിച്ചു തെളിവെടുപ്പു നടത്തി. ഷാരോണുമൊത്ത് ഗ്രീഷ്മ അവിടെ പോയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കഴിഞ്ഞ ജൂൺ 11നും 18 നും ഇരുവരും അവിടെ വന്നിരുന്നുവെന്ന് അന്വേഷണസംഘത്തോട് ഗ്രീഷ്മ വെളിപ്പെടുത്തി.

 

ഇവർ താമസിച്ചിരുന്നതായി പറയപ്പെടുന്ന മുറിയിലും എത്തി പൊലീസ് തെളിവെടുത്തു. പകൽ 11.30ന് ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് 1.15 വരെ തുടർന്നു. അതേ സമയം നിയമോപദേശം അനുകൂലമായാൽ ഷാരോൺ വധക്കേസ് തമിഴ്നാട് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നു ഡിജിപി അനിൽകാന്ത് പറഞ്ഞു. പരാതി കിട്ടി മണിക്കൂറുകൾക്കകം കൊലപാതകമാണെന്നു കണ്ടെത്തിയ കേസാണിത്. സംസ്ഥാനത്തെ അന്വേഷണങ്ങൾ മിക്കവാറും പൂർത്തിയായി. കേസ് തമിഴ്നാടിനു കൈമാറണമെന്ന ആവശ്യം ഉയർന്നപ്പോഴാണു നിയമോപദേശം തേടിയതെന്ന് എഡിജിപി എം.ആർ.അജിത്കുമാറും പറഞ്ഞു.

കന്യാകുമാരി-കേരള അതിർത്തിയിൽ കാമുകനെ കൊലപ്പെടുത്തിയ കേസ് ഇരു സംസ്ഥാനങ്ങളിലും കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച മീമുകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ സംഭവത്തിൽ പെൺകുട്ടികൾ ആൺകുട്ടികൾക്ക് സ്ലൈസ് നൽകുന്ന റീലുകളും വൈറലാകുന്നുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുകളുമാണ്, പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends